കൊച്ചി: കളമശേരിയില്‍ പൊലിസിനെ ആക്രമിച്ച സംഭവത്തില്‍ യുവതീയുവാക്കളുമടക്കം മൂന്നു പേര്‍ കസ്റ്റഡിയില്‍. ലഹരി ഉപയോഗിച്ച ശേഷമായിരുന്നു യുവതിയും യുവാക്കളും പൊലിസിനെ ആക്രമിച്ചത്. സൗത്ത് കളമശേരിയില്‍ ഇന്ന് പുലര്‍ച്ചെ 1.30 ഓടെയാണ് സംഭവം നടന്നത്. ബാറിലേക്ക് എത്തിയ രണ്ടു സംഘം യുവാക്കള്‍ തമ്മില്‍ വാക്കേറ്റവും തര്‍ക്കവും ഉണ്ടാവുകയും സംഘര്‍ഷത്തിലേക്ക് നീങ്ങുകയും ചെയ്തതോടെ നാട്ടുകാര്‍ പൊലിസിനെ അറിയിക്കുകയായിരുന്നു. യുവാക്കളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതോടെയാണ് പൊലിസിനെ ആക്രമിച്ചത്. കളമശേരി സ്റ്റേഷനിലെ നാലു പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഒരു പൊലിസ് ഉദ്യോഗസ്ഥന്‍റെ കൈയുടെ എല്ലു പൊട്ടിയിട്ടുണ്ട്. പിന്നാലെ യുവതിയെയും യുവാക്കളെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
Read More