മാ​ലി​ന്യം വ​ലി​ച്ചെ​റി​യാ​ൻ തു​നി​ഞ്ഞാ​ൽ ഇ​നി ‘എ​ഐ’ മു​ന്ന​റി​യി​പ്പ് ത​രും; ത​ത്സ​മ​യം പി​ടി​കൂ​ടാ​ൻ പു​തി​യ പ​ദ്ധ​തി വരുന്നു!

പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​വ​രെ കു​ടു​ക്കാ​ൻ നി​ർ​മ്മി​ത ബു​ദ്ധി സാ​ങ്കേ​തി​ക​വി​ദ്യ​യു​മാ​യി മും​ബൈ കോ​ർ​പ്പ​റേ​ഷ​ൻ . പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​ത് ക​ണ്ടു​പി​ടി​ക്കു​ക മാ​ത്ര​മ​ല്ല, എ​ഐ കാ​മ​റ​ക​ൾ ത​ത്സ​മ​യം ശ​ബ്ദ സ​ന്ദേ​ശ​ത്തി​ലൂ​ടെ കു​റ്റ​ക്കാ​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക​യും ചെ​യ്യും.

മ​ഹീ​മി​ലെ ഗ​ജാ​ന​ൻ വാ​ടി​ക​യി​ലാ​ണ് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ കോ​ർ​പ്പ​റേ​ഷ​ന്‍റെ ജി/​നോ​ർ​ത്ത് വാ​ർ​ഡ് ഈ ​സ്മാ​ർ​ട്ട് കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. മു​ൻ​പ് സ്ഥി​ര​മാ​യി മാ​ലി​ന്യം ത​ള്ളി​യി​രു​ന്ന പ്ര​ധാ​ന ഭാ​ഗ​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു ഇ​ത്. ത​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക ‘എ​ക്സ്’ ഹാ​ൻ​ഡി​ലി​ലൂ​ടെ ബി​എം​സി ഇ​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്.

റോ​ഡ​രി​കി​ൽ പ്ലാ​സ്റ്റി​ക് ക​വ​ർ ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു​ക​ള​യാ​ൻ ശ്ര​മി​ക്കു​ന്ന​യാ​ളെ എ​ഐ കാ​മ​റ തി​രി​ച്ച​റി​യു​ന്ന​തും കാ​മ​റ​യി​ലെ ഗ്രീ​ൻ ബോ​ക്സു​ക​ൾ വ​ഴി അ​യാ​ളു​ടെ ച​ല​ന​ങ്ങ​ൾ ത​ത്സ​മ​യം ട്രാ​ക്ക് ചെ​യ്യു​ന്ന​തും വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്. മാ​ലി​ന്യം ത​ള്ളാ​ൻ വ​രു​ന്ന​യാ​ളെ തി​രി​ച്ച​റി​യു​ന്ന​തോ​ടെ കാ​മ​റ​യോ​ട് ചേ​ർ​ന്നു​ള്ള ലൗ​ഡ് സ്പീ​ക്ക​ർ വ​ഴി പ​രി​സ​രം ശു​ചി​യാ​യി സൂ​ക്ഷി​ക്ക​ണ​മെ​ന്നും മാ​ലി​ന്യം ത​ള്ള​രു​തെ​ന്നും ബി​എം​സി അ​ഭ്യ​ർ​ഥി​ക്കും.

വ​രും ദി​വ​സ​ങ്ങ​ളി​ൽ ന​ഗ​ര​ത്തി​ലു​ട​നീ​ള​മു​ള്ള മ​റ്റ് പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും ഇ​ത്ത​രം എ​ഐ കാ​മ​റ​ക​ൾ വ്യാ​പി​പ്പി​ക്കാ​നാ​ണ് കോ​ർ​പ്പ​റേ​ഷ​ന്‍റെ തീ​രു​മാ​നം. പ​ദ്ധ​തി​ക്ക് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ പി​ന്തു​ണ​യാ​ണ് ല​ഭി​ക്കു​ന്ന​ത്. എ​ങ്കി​ലും മു​ന്ന​റി​യി​പ്പ് അ​വ​ഗ​ണി​ച്ച് വീ​ണ്ടും മാ​ലി​ന്യം ത​ള്ളു​ന്ന​വ​ർ​ക്ക് എ​തി​രെ ക​ർ​ശ​ന​മാ​യ പി​ഴ ഈ​ടാ​ക്ക​ണ​മെ​ന്നും പൊ​തു​ജ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്.

 

Related posts

Leave a Comment