ബി​എ​ല്‍​എം കേ​സി​ല്‍ ഇ​ഡി​യു​ടെ റെ​യ്ഡ് തു​ട​രു​ന്നു

കൊ​ച്ചി: ബി​എ​ല്‍​എം സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ല്‍ എ​റ​ണാ​കു​ളം വാ​ഴ​ക്കാ​ല​യി​ലും ഇ​ഡി റെ​യ്ഡ്. ജി​യോ ഗ്രൂ​പ്പ് ഓ​ഫ് ക​മ്പ​നീ​സ് ഉ​ട​മ ജോ​ര്‍​ജ് നേ​രി​യം​പ​റ​മ്പി​ലി​ന്‍റെ ഫ്‌​ളാ​റ്റി​ലാ​ണ് നി​ല​വി​ല്‍ ഇ​ഡി റെ​യ്ഡ് ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്ന​ത്. ജോ​ര്‍​ജ് നേ​രി​യം​പ​റ​മ്പ​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള തൃ​ശൂ​രി​ലെ രാ​ഗം തി​യേ​റ്റ​ര്‍ ബി​എ​ല്‍​എം ഗ്രൂ​പ്പ് ഏ​റ്റെ​ടു​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ണ​മി​ട​പാ​ടു​ക​ളി​ല്‍ പൊ​രു​ത്ത​ക്കേ​ടു​ക​ളു​ണ്ടെ​ന്നാ​ണ് ഇ​ഡി​യു​ടെ ക​ണ്ടെ​ത്ത​ല്‍. അ​തേ​സ​മ​യം, കൊ​ച്ചി കൂ​ടാ​തെ ചെ​ന്നൈ, കോ​യ​മ്പ​ത്തൂ​ര്‍, കോ​ഴി​ക്കോ​ട് എ​ന്നി​വ​ട​ങ്ങ​ളി​ലാ​യി പ​ത്തോ​ളം കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ഇ​ഡി റെ​യ്ഡ് ന​ട​ക്കു​ന്ന​ത്. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ ത​ട​യ​ല്‍ നി​യ​മ​പ്ര​കാ​ര​വും ഹ​വാ​ല ഇ​ട​പാ​ടു​ക​ളി​ലു​മാ​ണ് ഇ​ഡി ഇ​പ്പോ​ള്‍ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ഉ​യ​ര്‍​ന്ന ലാ​ഭ​വി​ഹി​ത​വും പ​ലി​ശ​യും വാ​ഗ്ദാ​നം ചെ​യ്ത് നി​ക്ഷേ​പ​ക​രി​ല്‍ നി​ന്ന് സ്വീ​ക​രി​ച്ച കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​യി​ട്ടും തി​രി​ച്ചു കൊ​ടു​ക്കാ​തെ വ​ഞ്ചി​ച്ചെ​ന്നാ​ണ് ആ​രോ​പ​ണം. ക്രൈം​ബ്രാ​ഞ്ച് ഹൈ​ക്കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ട് പ്ര​കാ​രം സൊ​സൈ​റ്റി​യി​ലേ​ക്ക് വ​ന്ന നി​ക്ഷേ​പ​ത്തു​ക സ്ഥാ​പ​ക​ന്‍ ആ​ര്‍. പ്രേം​കു​മാ​ര്‍ ത​നി​ക്കും ബ​ന്ധു​ക്ക​ള്‍​ക്കു​മാ​യി വ​ക​മാ​റ്റി ചെ​ല​വ​ഴി​ച്ചു. കൂ​ടാ​തെ…

Read More