ചേ​രാ​ന​ല്ലൂ​ര്‍ വാ​ഹ​നാ​പ​ക​ട കേ​സി​ല്‍ പ​തി​നേ​ഴു​കാ​ര​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്കി​ല്ല, പി​താ​വാ​യ ജ​ഡ്ജി​ക്ക് മു​ന്‍​കൂ​ര്‍ ജാ​മ്യം

കൊ​ച്ചി: ചേ​രാ​ന​ല്ലൂ​ര്‍ വാ​ഹ​നാ​പ​ക​ട കേ​സി​ല്‍ പ​തി​നേ​ഴു​കാ​ര​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്കി​ല്ല. ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജ​യ​ബാ​ല​കൃ​ഷ്ണ​ന്‍റെ കു​ടും​ബ​വും പ്രോ​സി​ക്യൂ​ഷ​നും ന​ല്‍​കി​യ അ​പ്പീ​ലു​ക​ള്‍ കോ​ട​തി ത​ള്ളി. എ​ന്ത് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​തി​നേ​ഴു​കാ​ര​നെ​തി​രെ എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തെ​ന്ന് ചോ​ദി​ച്ച കോ​ട​തി, ജു​വ​നൈ​ല്‍ ജ​സ്റ്റി​സ് ആ​ക്ട് പ​ട്ടം പ​റ​ത്തു​ക​യാ​ണോ​യെ​ന്നും ചോ​ദി​ച്ചു.

ജു​വ​നൈ​ല്‍ ജ​സ്റ്റി​സ് ആ​ക്ട് പ്ര​കാ​രം ഏ​ഴു വ​ര്‍​ഷം വ​രെ ത​ട​വ് ല​ഭി​ക്കാ​വു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ള്‍​ക്കാ​ണ് എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നാ​കു​യു​ള്ളു​വെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. അ​ങ്ങ​നെ​യൊ​രു കു​റ്റം ഉ​ണ്ടാ​യി​ട്ടി​ല്ല, പി​ന്നെ എ​ങ്ങ​നെ​യാ​ണ് കേ​സി​ല്‍ എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നാ​വു​ക എ​ന്ന് കോ​ട​തി ചോ​ദി​ച്ചു.

ബി​എ​ന്‍​എ​സ് 105 ചു​മ​ത്തി​യ​തി​നെ കോ​ട​തി വി​മ​ര്‍​ശി​ച്ചു. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ​യും കോ​ട​തി രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ചു. ഈ ​കേ​സി​ന് മാ​ത്രം എ​ന്താ​ണ് പ്ര​ത്യേ​ക​ത? ഒ​രു ദി​വ​സം ര​ണ്ടു ത​വ​ണ ജു​വ​നൈ​ല്‍ ബോ​ര്‍​ഡി​ന് മു​മ്പി​ല്‍ കു​ട്ടി​യെ ഹാ​ജ​രാ​ക്കു​ന്നു. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ആ​ള്‍​ക്കെ​തി​രെ എ​ന്ത് ഗു​രു​ത​ര കു​റ്റ​കൃ​ത്യ​മാ​ണു​ള്ള​തെ​ന്നും കോ​ട​തി ചോ​ദി​ച്ചു.

ആ​രെ​ങ്കി​ലും സ​മ്മ​ര്‍​ദം ന​ല്‍​കി​യാ​ലു​ട​ന്‍ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തു​ക​യാ​ണോ​യെ​ന്നും കോ​ട​തി ചോ​ദി​ച്ചു. ഗു​രു​ത​ര​മാ​യ പി​ഴ​വു​ക​ളി​ല്‍ പൊ​ലി​സ് മ​റു​പ​ടി ന​ല്‍​ക​ണ​മെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. അ​പ്പീ​ലു​ക​ളി​ല്‍ ന​ല്‍​കി​യ​തി​ല്‍ പി​ഴ ചു​മ​ത്താ​തി​രി​ക്കാ​ന്‍ കാ​ര​ണം ബോ​ധി​പ്പി​ക്ക​ണ​മെ​ന്നും പ്രോ​സി​ക്യൂ​ഷ​നോ​ട് കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

പ​തി​നേ​ഴു​കാ​ര​ന്‍റെ പി​താ​വാ​യ ജ​ഡ്ജി​ക്ക് മു​ന്‍​കൂ​ര്‍ ജാ​മ്യം

കൊ​ച്ചി: ചേ​രാ​ന​ല്ലൂ​ര്‍ വാ​ഹ​നാ​പ​ക​ട കേ​സി​ല്‍ പ​തി​നേ​ഴു​കാ​ര​ന്‍റെ പി​താ​വാ​യ അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ ജ​ഡ്ജി​ക്ക് ഹൈ​ക്കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ചു. ജ​സ്റ്റി​സ് കൗ​സ​ര്‍ എ​ട​പ്പ​ഗ​ത്ത് അ​ധ്യ​ക്ഷ​നാ​യ സിം​ഗി​ള്‍ ബെ​ഞ്ചാ​ണ് മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. അ​ന്വേ​ഷ​ണ​ത്തി​നോ​ട് പൂ​ര്‍​ണ​മാ​യും സ​ഹ​ക​രി​ക്കു​ന്ന ജ​ഡ്ജി​യെ എ​ന്തി​നാ​ണ് അ​റ​സ്റ്റ് ചെ​യ്യേ​ണ്ട​തെ​ന്ന് കോ​ട​തി ചോ​ദി​ച്ചു.

ര​ണ്ടു ദി​വ​സം ചോ​ദ്യം ചെ​യ്ത​പ്പോ​ഴും വീ​ട്ടി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴും ജ​ഡ്ജി സ​ഹ​ക​രി​ച്ചി​ട്ടു​ണ്ട്, പി​ന്നെ എ​ന്തി​നാ​ണ് അ​റ​സ്റ്റ് എ​ന്ന് കോ​ട​തി ചോ​ദി​ച്ചു. അ​ദ്ദേ​ഹം ഒ​രു ജു​ഡീ​ഷ​ല്‍ ഓ​ഫീ​സ​ര്‍ ആ​ണെ​ന്നും കോ​ട​തി ആ​വ​ര്‍​ത്തി​ച്ചു. ഏ​തെ​ങ്കി​ലും സാ​ഹ​ച​ര്യ​ത്തി​ല്‍ ജ​ഡ്ജി അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ ജാ​മ്യം റ​ദ്ദ് ചെ​യ്യാ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

ജ​ഡ്ജി​ക്ക് ജാ​മ്യം ല​ഭി​ച്ചാ​ല്‍ കേ​സ് അ​ട്ടി​മ​റി​ക്ക​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ത് തെ​റ്റാ​യ സ​ന്ദേ​ശം ന​ല്‍​കു​മെ​ന്നും പ്രോ​സി​ക്യൂ​ഷ​ന്‍ വാ​ദി​ച്ചു​വെ​ങ്കി​ലും കോ​ട​തി ത​ള്ളി​ക്ക​ള​ഞ്ഞു. അ​ടി​യ​ന്ത​ര അ​റ​സ്റ്റി​ന്‍റെ സാ​ഹ​ച​ര്യം നി​ല​നി​ല്‍​ക്കി​ല്ലെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു.

അ​തേ​സ​മ​യം, ആ​ദ്യ ഘ​ട്ട​ത്തി​ല്‍ ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച​പ്പോ​ള്‍ ഹൈ​ക്കോ​ട​തി ജ​ഡ്ജി​യു​ടെ അ​റ​സ്റ്റ് ത​ട​ഞ്ഞ് ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് വി​ശ​ദ​മാ​യ വാ​ദം കേ​ള്‍​ക്കു​ന്ന​തി​നാ​യാ​ണ് ഹ​ര്‍​ജി ഇ​ന്ന​ത്തേ​ക്ക് മാ​റ്റി​യ​ത്. നി​ല​വി​ല്‍ ജ​ഡ്ജി​യു​ടെ പേ​രി​ല്‍ തെ​ളി​വ് ന​ശി​പ്പി​ക്ക​ല്‍ കു​റ്റം ചു​മ​ത്തി ക്രൈം​ബ്രാ​ഞ്ച് കേ​സ് എ​ടു​ത്തി​ട്ടു​ണ്ട്.

ജ​ഡ്ജി​യും ഭാ​ര്യ​യും അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ള്‍ ന​ശി​പ്പി​ച്ചെ​ന്ന ജ​യ​ബാ​ല​കൃ​ഷ്ണ​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി​യി​ലാ​ണ് കേ​സ് എ​ടു​ത്ത​ത്. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജ​യ​ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ള്‍ ഭ​ദ്ര​കീ​ര്‍​ത്തി ക​ഴി​ഞ്ഞ ദി​വ​സം ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ലെ​ത്തി മൊ​ഴി ന​ല്‍​കി​യി​രു​ന്നു.

Related posts

Leave a Comment