മകന്റെ ഭാര്യയെയും കൊണ്ട് 61കാരന്‍ ഒളിച്ചോടി ! ഇരുവരുടെയും ബന്ധം തടയാന്‍ ഭര്‍ത്താവ് പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും രക്ഷയുണ്ടായില്ല; പയ്യന്നൂരില്‍ നടന്ന നാടകീയ സംഭവങ്ങള്‍ ഇങ്ങനെ…

മകന്റെ ഭാര്യയുമായി മധ്യവയസ്‌ക്കന്റെ ഒളിച്ചോട്ടം. വെള്ളരിക്കുണ്ട് കൊന്നക്കാട് വള്ളി കൊച്ചിയിലെ വിന്‍സെന്റ്(61), മകന്റെ ഭാര്യ റാണി(33) എന്നിവരാണ് ഏവരെയും ഞെട്ടിച്ച് ഒളിച്ചോടിയത്. റാണിയുടെ ഇളയകുട്ടിയായ ഏഴുവയസുകാരനെയും കൊണ്ടാണ് ഇരുവരും കടന്നു കളഞ്ഞത്. വീട്ടുകാരും നാട്ടുകാരും പോലീസും പലതവണ താക്കീത് ചെയ്തു വിട്ടിട്ടും ചെവികൊള്ളാഞ്ഞ അമ്മായിയപ്പനും മരുമകളും ബന്ധം തുടരുകയായിരുന്നു. ഒന്നിച്ചു ജീവിക്കാനാണ് ഇരുവരും നാടുവിട്ടത് എന്നാണ് വിവരം.മൂത്ത കുട്ടിയായ പത്തു വയസുകാരിയെ യുവതി ആംബുലന്‍സ് ഡ്രൈവറായ ഭര്‍ത്താവിനൊപ്പം വിട്ട ശേഷമാണ് വീട്ടുകാരറിയാതെ നാടുവിട്ടത്. വിന്‍സെന്റിന്റെ ഭാര്യ വത്സമ്മയുടെ പരാതിയില്‍ കേസെടുത്ത വെള്ളരിക്കുണ്ട് പോലിസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബെല്‍ ടവര്‍ ലൊക്കേഷന്‍ പയ്യന്നൂരില്‍ കണ്ടെത്തി. തുടര്‍ന്ന് വെള്ളരിക്കുണ്ട് പ്രിന്‍സിപ്പല്‍ എസ്.ഐ.പി ബാബുമോന്‍ പയ്യന്നൂര്‍ പോലിസിന്റെ സഹായം തേടി. പോലീസ് പയ്യന്നൂരിലെ ലോഡ്ജുകളില്‍ പരിശോധന നടത്തിയെങ്കിലും ഇരുവരേയും കണ്ടെത്താനായില്ല. ഇരുവരുടെയും മൊബെല്‍ ഫോണ്‍ സ്വിച്ച് ഓഫാണ്. പോലിസ് ആശുപത്രികള്‍…

Read More

മീന്‍കാരനായ കാമുകനൊപ്പം പോകാന്‍ ചതിച്ചത് പൊന്നുപോലെ നോക്കിയ വളര്‍ത്തമ്മയെ ! എന്നാല്‍ വളര്‍ത്തമ്മയുടെ ബുദ്ധിപൂര്‍വമുള്ള നീക്കത്തില്‍ യുവതി കുടുങ്ങി;പാറശാലയില്‍ സംഭവിച്ചത്…

തന്നെ പൊന്നുപോലെ നോക്കിയ വളര്‍ത്തമ്മയെ ചതിച്ച് മീന്‍വില്‍പ്പനക്കാരനായ കാമുകനൊപ്പം പോയ യുവതി കുടുങ്ങി. പാറശ്ശാലയിലാണ് സംഭവം. ജയകുമാരി എന്ന സ്ത്രീയെയാണ് വളര്‍ത്തുമകള്‍ ശ്രീനയ കാമുകനുവേണ്ടി വഞ്ചിച്ചത്. പാറശ്ശാല ബാങ്കിലെ ലോക്കറില്‍ ജയകുമാരി 30 പവന്‍ സ്വര്‍ണം സൂക്ഷിച്ചിരുന്ന സ്വര്‍ണം തട്ടിയെടുത്താണ് ശ്രീനയ കാമുകനൊപ്പം മുങ്ങിയത്. ലോക്കറിന്റെ താക്കോലുമായി ബാങ്കിലെത്തിയ ശ്രീനയ മാതാവ് പുറത്തു നില്‍ക്കുകയാണെന്ന് പറഞ്ഞു ലോക്കര്‍ തുറന്നു നല്‍കാന്‍ ബാങ്ക് ജീവനക്കാരോട് ആവശ്യപ്പെടുകയായിരുന്നു. താക്കോല്‍ കൈവശം ഉള്ളതിനാലും പലതവണ മാതാവിനോടൊപ്പം വന്നതിനാലും ശ്രീനയെ സംശയം തോന്നാതെ ബാങ്ക് ജീവനക്കാര്‍ ലോക്കര്‍ തുറന്ന് നല്‍കി. മകള്‍ വൈകിട്ട് വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാമുകനൊപ്പം കടന്നതായി ജയകുമാരി അറിഞ്ഞത്. അതേ സമയം തന്നെ ലോക്കറിന്റെ താക്കോല്‍ കാണാനില്ലെന്നു മനസ്സിലാക്കിയ ജയകുമാരി ബാങ്കില്‍ എത്തിയപ്പോഴാണ് സ്വര്‍ണം നഷ്ടമായ കാര്യം മനസ്സിലാക്കുന്നത്. ഇക്കാര്യത്തില്‍ ജയകുമാരി നല്‍കിയ പരാതി ബാങ്ക്…

Read More