കൊച്ചി: പണം ഹവാല മാർഗത്തിലൂടെ വിദേശത്തെത്തിക്കാൻ മുൻ മന്ത്രി മുഹമ്മദ് റിയാസിനെ സഹായിച്ചതായും വീണയും റിയാസും തങ്ങളോടൊപ്പം യാത്ര ചെയ്തതായും ഹവാല ഇടപാടുകാരെന്ന് സംശയിക്കുന്നവരുടെയടക്കം മൊഴികളുള്ളതായി മാസപ്പടി കേസിലെ ഇഡി റിപ്പോർട്ടിൽ പറയുന്നു. ദുബായിൽ ബിസിനസ് തുടങ്ങുന്നതിനായി 2024 മേയിൽ റിയാസും വീണയും നടത്തിയ യാത്രയിൽ ഹവാല ഇടപാടുകാരും ഒപ്പമുണ്ടായിരുന്നതായി മൊഴിയുണ്ട്.2024 -25 കാലയളവിൽ 1.2 കോടി രൂപ ഇത്തരത്തിൽ കൈമാറിയിട്ടുണ്ട്. തിരിച്ചറിയാതിരിക്കാൻ സ്വന്തം പേരിലല്ലാത്ത സിം കാർഡാണു റിയാസ് ഉപയോഗിച്ചിരുന്നത്. ഹവാല ഇടപാടുകൾക്കായി വാട്സാപ് ഗ്രൂപ്പുകൾ വഴി ആശയവിനിമയം നടത്തിയിട്ടുണ്ട്. മൊബൈൽ ഫോണിലൂടെ ആശയവിനിമയം നടത്തിയതിന്റെയും സംശയിക്കുന്ന ഓരോരുത്തരുടെയും യാത്രകളുടെയും വിശദാംശങ്ങൾ ഇഡി പൊലിസ് മേധാവിക്കു മൈാറിയിട്ടുണ്ട്. റിയാസിനും ഹവാല ഇടപാടുകാർക്കും പരസ്പരമുണ്ടായിരുന്ന അടുപ്പം അവർ നൽകിയ മൊഴികളിലടക്കം വ്യക്തമാണെന്നും ഇഡിയുടെ റിപ്പോർട്ടിലുണ്ട്.അച്ഛനെന്ന നിലയിൽ പിണറായി വിജയനുമായുള്ള ബന്ധം പരിഗണിച്ച് സ്വാധീന സാധ്യത മുൻനിർത്തിയാണ് സേവനത്തിനു…
Read More