കണ്ണൂർ: ഭർതൃമതിയായ യുവതിയെ ഭീഷണിപ്പെടുത്തി നഗ്നയായി വിഡിയോ കോൾ ചെയ്യിച്ച് ദൃശ്യങ്ങൾ സുഹൃത്തുക്കൾക്ക് അയച്ച സംഭവത്തിൽ യുവാവിനെ പരിയാരം പൊലിസ് അറസ്റ്റ് ചെയ്തു.പരിയാരം പൊലിസ് സ്റ്റേഷൻ പരിധിയിലെ 42 കാരിയുടെ പരാതിയിൽ തിമിരിയിലെ തെയ്യംകലാകാരനായ ലിജേഷ് (39) ആണ് അറസ്റ്റിലായത്. 2025 ഒക്ടോബര് ആറിനും 2026 ജൂലൈ ആറിനും ഇടയിലുള്ള ഒരു ദിവസമാണ് കേസിനാസ്പദമായ സംഭവം. യുവതിയെ ഫോണിൽ വിളിച്ച് നഗ്നയായി വാട്സാപ്പ് വിഡിയോകോൾ ചെയ്യണമെന്ന് പ്രതി ഭീഷണിപ്പെടുത്തുകയായിരുന്നു. കോൾ ചെയ്തപ്പോൾ സ്ക്രീൻഷോട്ട് എടുക്കുകയും ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും ചെയ്തു. വീണ്ടും വിഡിയോ കോൾ ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും താത്പര്യമില്ലെന്ന് പറഞ്ഞിട്ടും നിരന്തരം പിന്തുടർന്ന് ഭീഷണിപ്പെടുത്തുകയും യുവതിയുടെ നഗ്നഫോട്ടോ സുഹൃത്തുകൾക്ക് അയച്ചുകൊടുക്കുകയും ചെയ്തുവെന്നാണ് പരാതി. ഇത്തരത്തിൽ ലിജേഷ് നിരവധി സ്ത്രീകളെ വലയിലാക്കിയതായും ഫോണിലൂടെ ഫോട്ടോകൾ പ്രചരിപ്പിച്ചതായും പരാതിയുണ്ട്. പ്രതിയുടെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തു.…
Read More