ഡി​ജി​പി അ​നി​ല്‍​കാ​ന്തി​ന്റെ പേ​രി​ല്‍ ത​ട്ടി​പ്പ് ! അ​ധ്യാ​പി​ക​യ്ക്ക് ന​ഷ്ട​മാ​യ​ത് 14 ല​ക്ഷം രൂ​പ; സം​ഭ​വ​മി​ങ്ങ​നെ…

ഓ​ണ്‍​ലൈ​ന്‍ ലോ​ട്ട​റി ത​ട്ടി​പ്പി​ലൂ​ടെ കൊ​ട്ടാ​ര​ക്ക​ര​യി​ലെ അ​ധ്യാ​പി​ക​യ്ക്ക് ന​ഷ്ട​മാ​യ​ത് 14 ല​ക്ഷം രൂ​പ. ഡി​ജി​പി അ​നി​ല്‍ കാ​ന്തി​ന്റെ പേ​രി​ല്‍ വാ​ട്‌​സാ​പ്പ് സ​ന്ദേ​ശ​മ​യ​ച്ചാ​ണ് ത​ട്ടി​പ്പ്. ലോ​ട്ട​റി​ത്തു​ക​യ്ക്ക് ടാ​ക്‌​സ് അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ കേ​സെ​ടു​ക്കു​മെ​ന്നാ​യി​രു​ന്നു വാ​ട്‌​സാ​പ്പി​ലെ ഭീ​ഷ​ണി ക​ല​ര്‍​ന്ന മു​ന്ന​റി​യി​പ്പ്. ഇ​തോ​ടെ ഭ​യ​പ്പെ​ട്ടു പോ​യ അ​ധ്യാ​പി​ക പ​ണം അ​ട​യ്ക്കു​ക​യാ​യി​രു​ന്നു. ത​ട്ടി​പ്പി​നു പി​ന്നി​ല്‍ ഉ​ത്ത​രേ​ന്ത്യ​ന്‍ സം​ഘ​മാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്റെ അ​നു​മാ​നം.

Read More

മകളെ യുക്രൈനില്‍ നിന്നു രക്ഷിക്കാമെന്നു പറഞ്ഞ് പണം തട്ടി ! പരാതിയുമായി അമ്മ; ദുരിതാവസ്ഥ മുതലെടുക്കുന്നവര്‍ സജീവം…

യുക്രൈനില്‍ റഷ്യന്‍ അധിനിവേശം തുടരുന്നു സാഹചര്യത്തില്‍ വേണ്ടപ്പെട്ടവരെ എങ്ങനെയും നാട്ടിലെത്തിക്കുക എന്ന ലക്ഷ്യമാണ് ബന്ധുക്കള്‍ക്ക്. എന്നാല്‍ ഈ സാഹചര്യം മുതലെടുത്ത് തട്ടിപ്പ് നടത്തുന്ന സംഘങ്ങളും സജീവമായിരിക്കുകയാണ്. അങ്ങനെയൊരു തട്ടിപ്പിന് ഇരയായി മധ്യപ്രദേശിലെ ആശുപത്രി ജീവനക്കാരിയ്ക്ക് 42,000 രൂപയാണ് നഷ്ടമായത്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പേരിലാണ് തട്ടിപ്പ് നടന്നത്. യുക്രൈനില്‍ മെഡിസിന്‍ വിദ്യാര്‍ഥിയായ മകളെ നാട്ടിലെത്തിക്കുന്നതിനുള്ള വിമാന ടിക്കറ്റ് നിരക്ക് എന്ന നിലയിലാണ് പണം തട്ടിയത്. പെണ്‍കുട്ടിയുടെ അമ്മ പോലീസില്‍ പരാതി നല്‍കി. മധ്യപ്രദേശിലെ വിദിശ ജില്ലയിലാണ് സംഭവം നടന്നത്. സര്‍ക്കാര്‍ ആശുപത്രിയിലെ ലാബ് ജീവനക്കാരിയായ വൈശാലി വില്‍സണാണ് തട്ടിപ്പിന് ഇരയായത്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് വിളിക്കുന്നതന്ന് സ്വയം പരിചയപ്പെടുത്തിയ ആള്‍ മകളെ നാട്ടിലെത്തിക്കാനുള്ള സജ്ജീകരണങ്ങള്‍ തയ്യാറായിക്കഴിഞ്ഞെന്നും വിമാന ടിക്കറ്റ് നിരക്കായ 42,000 രൂപ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് പണം കൈമാറിയെങ്കിലും തനിക്കോ മകള്‍ക്കോ വിമാനടിക്കറ്റിന്റെ…

Read More

വൈ​ദ്യു​തി ബി​ല്ലി​ന്‍റെ പേ​രി​ല്‍ വ്യാജ സന്ദേശം അയച്ച് പുതിയ തട്ടിപ്പ്: ഇവർ ആവശ്യപ്പെടുന്ന ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്താൽ സംഭവിക്കുന്നത്…

കോ​ഴി​ക്കോ​ട്: എ​ത്ര​യും വേ​ഗം പ​ണ​മ​ട​ച്ചി​ല്ലെ​ങ്കി​ല്‍, ആ​ധാ​ര്‍ ന​മ്പ​ര്‍ വൈ​ദ്യു​തി ക​ണ​ക്ഷ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യി​ല്ലെ​ങ്കി​ല്‍ വൈ​ദ്യു​തി വി​ച്ഛേ​ദി​ക്കും എ​ന്ന ത​ര​ത്തി​ല്‍ ചി​ല വ്യാ​ജ മൊ​ബൈ​ല്‍ സ​ന്ദേ​ശ​ങ്ങ​ള്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ല​ഭി​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് കേ​ര​ള പോ​ലീ​സ്. സ​ന്ദേ​ശ​ത്തി​ലെ മൊ​ബൈ​ല്‍ ന​മ്പ​രി​ല്‍ ബ​ന്ധ​പ്പെ​ട്ടാ​ല്‍ കെ​എ​സ്ഇ​ബി​യു​ടെ ഉ​ദ്യോ​ഗ​സ്ഥ​ന്‍ എ​ന്ന വ്യാ​ജേ​ന സം​സാ​രി​ച്ച് ഒ​രു പ്ര​ത്യേ​ക മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ മൊ​ബൈ​ലി​ല്‍ ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്യാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യും തു​ട​ര്‍​ന്ന് ഉ​പ​ഭോ​ക്താ​വി​ന്‍റെ ബാ​ങ്ക് വി​വ​ര​ങ്ങ​ള്‍ കൈ​ക്ക​ലാ​ക്കി പ​ണം ക​വ​രു​ക​യും ചെ​യ്യു​ന്ന ശൈ​ലി​യാ​ണ് ഇ​ത്ത​രം ത​ട്ടി​പ്പു​കാ​ര്‍​ക്കു​ള്ള​ത്. വൈ​ദ്യു​തി ഉ​പ​ഭോ​ക്താ​ക്ക​ള്‍ തി​ക​ഞ്ഞ ജാ​ഗ്ര​ത പു​ല​ര്‍​ത്തേ​ണ്ട​താ​ണ്. ഇ​ത്ത​രം വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ളോ​ട് യാ​തൊ​രു കാ​ര​ണ​വ​ശാ​ലും പ്ര​തി​ക​രി​ക്ക​രു​തെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. കെ​എ​സ്ഇ​ബി അ​യ​യ്ക്കു​ന്ന സ​ന്ദേ​ശ​ങ്ങ​ളി​ല്‍ അ​ട​യ്‌​ക്കേ​ണ്ട ബി​ല്‍ തു​ക, 13 അ​ക്ക ക​ണ്‍​സ്യൂ​മ​ര്‍ ന​മ്പ​ര്‍, സെ​ക്ഷ​ന്‍റെ പേ​ര്, പ​ണ​മ​ട​യ്‌​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി, പ​ണ​മ​ട​യ്ക്കാ​നു​ള്ള ഉ​പ​ഭോ​ക്തൃ സേ​വ​ന വെ​ബ്‌​സൈ​റ്റ് ലി​ങ്ക് തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കും. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ള്‍…

Read More

കോവിഡ് പോസിറ്റീവ് സര്‍ട്ടിഫിക്കറ്റ് റെഡിയാക്കാം ! 50000 രൂപ വാങ്ങിനല്‍കാമെന്നു പറഞ്ഞ് മരണവീടുകളില്‍ എത്തി നടത്തുന്ന തട്ടിപ്പ് ഇങ്ങനെ…

കോവിഡ് ബാധിതനായി മരിച്ചെന്ന സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് തരാമെന്നും ഇതുവഴി 50000 രൂപ സര്‍ക്കാരില്‍ നിന്നു സഹായധനം ലഭ്യമാകുമെന്നും പറഞ്ഞ് മരണവീട്ടിലെത്തി തട്ടിപ്പു നടത്തുന്ന സംഘങ്ങള്‍ വ്യാപകമാവുന്നു. ചിറയിന്‍കീഴ് മേഖല കേന്ദ്രീകരിച്ച് അടുത്തിടെ വാര്‍ധക്യസഹജമായ അസുഖങ്ങള്‍ മൂലം മരിച്ചവരുടെ വീടുകള്‍ കയറിയിറങ്ങിയാണു ഒരുകൂട്ടര്‍ റജിസ്‌ട്രേഷന്‍ കാര്യങ്ങള്‍ക്കായി മുന്‍കൂറായി തുക കൈപ്പറ്റി മുങ്ങുന്നത്. സാധാരണ മരണങ്ങള്‍ പോലും കോവിഡ് മരണങ്ങളാക്കി മാറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നാണു വാഗ്ദാനം. ഒട്ടേറെപ്പേര്‍ ഇവരുടെ ചതിക്കുഴിയില്‍ അകപ്പെട്ടതായാണ് വിവരം. കഴിഞ്ഞയാഴ്ച ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെ പാലിയേറ്റീവ് കെയറില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പാലകുന്നു സ്വദേശിയായ വയോധിക മരിച്ചതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളാണു കോവിഡ് ധനസഹായ തട്ടിപ്പിന്റെ വിവരം അറിയുന്നതിന് വഴിയൊരുക്കിയത്. അസുഖം കൂടിയതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച വയോധികയെ വീണ്ടും തുടര്‍ ചികിത്സ നല്‍കാനായി ചിറയിന്‍കീഴിലെ പാലിയേറ്റീവ് കേന്ദ്രത്തിലെത്തിച്ചെങ്കിലും ഇക്കഴിഞ്ഞ 22നു മരണമടഞ്ഞു. തുടര്‍ന്നു കോവിഡ്…

Read More

മോന്‍സണ്‍ നഗ്നചിത്രം കാട്ടി ഭീഷണിപ്പെടുത്തിയെന്ന് യുവതി ! പരാതി നല്‍കിയപ്പോള്‍ മോന്‍സണെ അറസ്റ്റ് ചെയ്യാന്‍ പോലീസ് മടിച്ചെന്ന് ആക്ഷേപം…

കാട്ടുകള്ളന്‍ മോന്‍സണ്‍ മാവുങ്കലിന്റെ കൂടുതല്‍ തട്ടിപ്പുകളുടെ വിവരങ്ങളാണ് അനുനിമിഷം പുറത്തു വരുന്നത്. സാമ്പത്തിക തട്ടിപ്പുകള്‍ക്ക് പുറമേ മോന്‍സണെതിരേ നഗ്‌നചിത്രം കാണിച്ച് ഭീഷണിപ്പെടുത്തിയെന്ന കേസും നിലവിലുണ്ടെന്നാണ് ഏറ്റവും പുതിയ വിവരം. എന്നാല്‍ കൊച്ചി സ്വദേശിനി നല്‍കിയ പരാതിയില്‍ പോലീസ് പേരിന് കേസെടുത്തെങ്കിലും മോന്‍സനെ അറസ്റ്റു ചെയ്യാന്‍ മടി കാട്ടിയെന്നാണ് ആരോപണം. കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിട്ടും പോലീസ് ഒരുനടപടിയും സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം. കൊച്ചി കടവന്ത്ര സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. കേസില്‍ ആലപ്പുഴ സ്വദേശി ശരത്താണ് ഒന്നാം പ്രതി. മോന്‍സണ്‍ മാവുങ്കല്‍ രണ്ടാംപ്രതിയാണ്. ശരത്തിനൊപ്പമുള്ള യുവതിയുടെ നഗ്‌നചിത്രങ്ങള്‍ മോന്‍സണ്‍ കൈക്കലാക്കുകയും ഇത് കാണിച്ച് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. യുവതിയുടെ സഹോദരനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ മോന്‍സണ്‍ നഗ്‌നചിത്രങ്ങള്‍ പുറത്തുവിടുമെന്നാണ് ഭീഷണി മുഴക്കിയത്. തുടര്‍ന്ന് യുവതി എറണാകുളം സൗത്ത് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ തെളിവുകളുണ്ടായിട്ടും കേസില്‍ മോന്‍സണെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായില്ല.…

Read More

കോടികളുടെ വെട്ടിപ്പിന്റെ ഉത്തരവാദിത്തം സെക്രട്ടറിയുടെ തലയില്‍ കെട്ടിവെച്ച് തലയൂരി നേതാക്കള്‍ ! വധഭീഷണിയുണ്ടെന്ന് കെയു ജോസ്;സിപിഎം ഭരിക്കുന്ന സീതത്തോട് സഹകരണബാങ്കില്‍ നടന്ന തട്ടിപ്പില്‍ പുതിയ കളികള്‍ ഇങ്ങനെ…

കോടികളുടെ അഴിമതി നടന്ന, സിപിഎം ഭരിക്കുന്ന സീതത്തോട് സര്‍വീസ് സഹകരണ ബാങ്കില്‍ അഴിമതിയുടെ ഉത്തരവാദിത്തം മുഴുവന്‍ സെക്രട്ടറി കെ യു ജോസിന്റെ തലയില്‍ കെട്ടിവെച്ച് കൈകഴുകി സിപിഎം നേതാക്കള്‍. ഇതിന്റെ ആദ്യപടിയായി സിപിഎമ്മിന്റെ ആങ്ങമൂഴി ലോക്കല്‍ കമ്മറ്റിയില്‍ നിന്ന് ജോസിനെ പുറത്താക്കി. പാര്‍ട്ടി സമ്മേളനം തുടങ്ങുന്നതിന് മുന്‍പ് തന്നെ ജോസിനെ തട്ടിപ്പ് കേസില്‍ പൊലീസിന് എറിഞ്ഞു കൊടുത്ത് തങ്ങളുടെ തടി രക്ഷപ്പെടുത്തിയിരിക്കുകയാണ് രണ്ടു ജനപ്രതിനിധികളും മറ്റു നേതാക്കളും. ഞായറാഴ്ച ചേര്‍ന്ന ആങ്ങമൂഴി ലോക്കല്‍ കമ്മറ്റി യോഗമാണ് ജോസിനെ പുറത്താക്കിയത്. ബാങ്കില്‍ നടന്ന കോടികളുടെ തട്ടിപ്പിന്റെ ഉത്തരവാദിത്തം ജോസിനു മാത്രമാണെന്ന് വരുത്തിത്തീര്‍ത്താണ് പുറത്താക്കല്‍ നടപടി. സാധാരണ പാര്‍ട്ടി സമ്മേളനം പ്രഖ്യാപിച്ചാല്‍ ഒരു അംഗത്തിനെതിരേയും നടപടി പാടില്ല. ഇവിടെ അതും ലംഘിച്ചാണ് തിരക്കിട്ട് സസ്‌പെന്‍ഷന്‍. ഇനി ജോസിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത് നോക്കിയിരിക്കുകയാണ് നേതാക്കള്‍. ജോസ് അറസ്റ്റിലായാല്‍ പിന്നെ തട്ടിപ്പ്കാരനെ…

Read More

ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നല്ല ചിമിട്ടന്‍ പണികിട്ടും ! പുതിയ തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പുമായി പോലീസ്…

രാജ്യത്ത് നോട്ടു നിരോധനത്തിനു ശേഷം ഡിജിറ്റല്‍ പണമിടപാടുകള്‍ വന്‍തോതില്‍ കൂടിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇപ്പോള്‍ ക്യൂആര്‍ കോഡ് ഉപയോഗിച്ചുള്ള പണമിടപാടുകള്‍ സര്‍വസാധാരണമാകുകയാണ്. ഓട്ടോറിക്ഷകളില്‍ പോലും ക്യൂആര്‍ കോഡ് ഉപയോഗിച്ച് പേയ്‌മെന്റ് നടത്താം. എന്നാല്‍ ഇതോടൊപ്പം ക്യൂആര്‍ കോഡ് ഉപയോഗിച്ചുള്ള തട്ടിപ്പുകളും വ്യാപകമാവുകയാണെന്ന മുന്നറിയിപ്പാണ് ഇപ്പോള്‍ കേരള പോലീസ് നല്‍കുന്നത്. യുപിഐ പ്ലാറ്റ്ഫോമില്‍ ക്യൂആര്‍ കോഡ് ഉപയോഗിച്ച് പണമിടപാട് നടത്തുന്നവര്‍ സൈബര്‍ തട്ടിപ്പുകാരുടെ വലയില്‍ വീഴുന്ന സംഭവങ്ങള്‍ കൂടി വരുന്ന പശ്ചാത്തലത്തിലാണ് പൊലീസിന്റെ ജാഗ്രതാനിര്‍ദേശം. കൊച്ചിയില്‍ ഇത്തരത്തിലുള്ള നിരവധി സൈബര്‍ തട്ടിപ്പ് കേസുകളാണ് പൊലീസ് അന്വേഷിക്കുന്നത്. യുപിഐ ഉപയോഗിച്ച് ഇടപാടുകള്‍ നടത്തിയവരാണ് കൂടുതലായും തട്ടിപ്പിന് ഇരയായത്. അടുത്തിടെ, വ്യാപാരികളും റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരുമാണ് കൂടുതലായി സൈബര്‍ തട്ടിപ്പില്‍ വീണത്. ആദ്യം വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചശേഷമാണ് തട്ടിപ്പ്. ഉല്‍പ്പന്നങ്ങളെ കുറിച്ചും മറ്റും ചോദിച്ച് വിശ്വാസ്യത ആര്‍ജിച്ചാണ് തട്ടിപ്പ് നടത്തുന്നതെന്ന് പൊലീസ്…

Read More

ഈ കോവിഡ് കാലത്ത് വീട്ടിലിരുന്ന് ലക്ഷങ്ങള്‍ സമ്പാദിക്കാം ! ആര്‍ക്ക് എന്നു ചോദിച്ചാല്‍ തട്ടിപ്പുകാര്‍ക്ക്; എസ്എംഎസിലൂടെ വീട്ടമ്മയ്ക്ക് നഷ്ടമായത് ലക്ഷങ്ങള്‍…

കോവിഡ് കാലത്ത് വീട്ടിലിരുന്ന് വന്‍തുക വരുമാനം നേടാമെന്നു പറഞ്ഞുള്ള നിരവധി വാഗ്ദാനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പറന്നു നടക്കുന്നത്. ഇത്തരത്തിലുള്ള ഒരു വാഗ്ദാനത്തില്‍ വീണ വീട്ടമ്മയ്ക്ക് നഷ്ടമായത് 2.33 ലക്ഷം രൂപ. പാര്‍ട്ട് ടൈം ജോലിയും വലിയ തുക വരുമാനവും വാഗ്ദാനം ചെയ്യുന്ന ജോലിക്കായി ശ്രമിച്ച 37 വയസ്സുകാരിക്കാണു പണം നഷ്ടമായത്. ഇ-കൊമേഴ്‌സ് പോര്‍ട്ടല്‍ ആയ ആമസോണിലെ ജോലി എന്നു തെറ്റിദ്ധരിപ്പിച്ചാണ് ഇവരെ കബളിപ്പിച്ചത്. കഴിഞ്ഞ 16നാണ് സംഭവം. വീട്ടില്‍ ഇരുന്നു ജോലി ചെയ്യാം എന്നു വാഗ്ദാനം ചെയ്യുന്ന എസ്എംഎസില്‍ കണ്ട നമ്പറില്‍ വിളിച്ച വീട്ടമ്മയോട് ആമസോണ്‍ ഉല്‍പന്നങ്ങളുടെ വില്‍പന വര്‍ധിപ്പിക്കുന്നതിനു സഹായിച്ചാല്‍ നല്ലൊരു കമ്മിഷന്‍ ലഭിക്കുമെന്ന് തട്ടിപ്പുകാര്‍ അറിയിച്ചു. തുടര്‍ന്ന് ഒരു പ്രത്യേക ഇ-വാലറ്റിലേക്ക് പണം അയച്ച് ഒരു ആമസോണ്‍ ഉല്‍പന്നം വാങ്ങാന്‍ ആവശ്യപ്പെട്ടു. വീട്ടമ്മ 5,000 രൂപ അടച്ചു. താമസിയാതെ നിക്ഷേപിച്ച തുകയോടൊപ്പം 200…

Read More

പാസ്റ്റര്‍ ചമഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഭവം ! ന്യൂസിലന്‍ഡിലെ ജോലിക്കായി മെഡിക്കല്‍ ടെസ്റ്റ് നടത്തി കാത്തിരുന്നത് നിരവധി ആളുകള്‍; ജയകുമാറിനെതിരേ കൂടുതല്‍ പരാതികള്‍…

ചിങ്ങവനം: പാസ്റ്റര്‍ ചമഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസില്‍ പിടിയിലായ ജയകുമാറിനെതിരേ കൂടുതല്‍ പരാതിയുമായി ആളുകള്‍ രംഗത്തെത്തി. പള്ളം സ്വദേശികളായ മൂന്നു പേരില്‍ നിന്നായി ന്യൂസിലാന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് ആറര ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്ത ജയകുമാറിനെതിരേ തിരുവല്ല, കട്ടപ്പന പോലീസ് സ്റ്റേഷനുകളിലാണ് മൂന്നു പരാതിക്കാര്‍ കൂടി എത്തിയത്. പണം നല്കിയവരെല്ലാം എറണാകുളത്ത് മെഡിക്കല്‍ ടെസ്റ്റും കഴിഞ്ഞ് ജോലിക്കായി കാത്തിരിക്കുന്നതിനിടെയാണ് സംഭവം തട്ടിപ്പ് ആണെന്ന് വിവരം ലഭിക്കുന്നത്. ഇതിനിടയില്‍ പാസ്‌പോര്‍ട്ടും ഇയാള്‍ കൈവശപ്പെടുത്തിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ ചിങ്ങവനം പോലീസില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് ഇയാളെ പത്തനംതിട്ടയിലെ ഒരു വീട്ടില്‍ നിന്നും ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ബാങ്ക് വഴിയും, നേരിട്ടുമാണ് ഇയാള്‍ പണം കൈവശപ്പെടുത്തിയത്. മൂന്ന് പാസ്‌പോര്‍ട്ടുകള്‍ ഇയാള്‍ താമസിച്ചിരുന്ന പത്തനംതിട്ടയിലെ വീട്ടില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.

Read More

അടിപൊളി ജീവിതം തുടങ്ങിയത് സ്വന്തം വൃക്ക വിറ്റുകിട്ടിയ പണംകൊണ്ട് ! പിന്നെ വൃക്ക തട്ടിപ്പ് സ്ഥിര ജോലിയാക്കിയതോടെ സമ്പാദിച്ചത് കോടികള്‍; കഴിഞ്ഞ ദിവസം പിടിയിലായ 25കാരന്റെ കഥകേട്ട് കണ്ണുതള്ളി പോലീസുകാര്‍…

വൃക്ക നല്‍കാമെന്നു പറഞ്ഞ് നിരവധി പേരെ തട്ടിപ്പിനിരയാക്കി കോടികള്‍ സമ്പാദിച്ച യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ഗുണ്ടൂര്‍ സ്വദേശി ഡി. ശണ്‍മുഖ പവന്‍ ശ്രീനിവാസിനെ(25)യാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം ഒരു സ്ത്രീയുടെ പരാതിയില്‍ ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വൃക്കതട്ടിപ്പിന്റെ കഥകള്‍ പുറത്തു വന്നത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മദ്യപാനവും കാസിനോയിലെ ചൂതാട്ടവുമായിരുന്നു എംബിഎ ബിരുദധാരിയായ ഇയാളുടെ ഇഷ്ടവിനോദങ്ങള്‍. ഇതിന് പണം കണ്ടെത്താനായാണ് വിമാനക്കമ്പനിയില്‍ മെയിന്റനന്‍സ് എഞ്ചിനീയറായിരുന്ന ഇയാള്‍ വൃക്ക തട്ടിപ്പുമായി ഇറങ്ങിയത്. വൃക്കദാതാക്കളെ സംഘടിപ്പിച്ച് തരാമെന്ന് വാഗ്ദാനം ചെയ്താണ് ഇയാള്‍ രോഗികളില്‍നിന്നും പണം തട്ടിയിരുന്നത്. ഭര്‍ത്താവിന്റെ വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ദാതാവിനെ സംഘടിപ്പിച്ച് തരാമെന്ന് വാഗ്ദാനം ചെയ്ത് ഒരു സ്ത്രീയില്‍നിന്നും ഇയാള്‍ പണം വാങ്ങിയിരുന്നു. എന്നാല്‍ പിന്നീട് യുവാവിനെ സംബന്ധിച്ച് ഇവര്‍ക്ക് യാതൊരു വിവരവും ലഭിച്ചില്ല. 34 ലക്ഷം രൂപയാണ് വൃക്കദാതാവിന് നല്‍കാന്‍ എന്ന വ്യാജേന…

Read More