ബിഹാറില്‍ സന്ന്യാസിനി കൂട്ട ബലാല്‍സംഗത്തിനിരയായി ! സന്ന്യാസിനിയെ ആശ്രമത്തില്‍ നിന്ന് നാലംഗസംഘം കൂട്ടിക്കൊണ്ടു പോയത് അമ്മയ്ക്കു സുഖമില്ലെന്നു പറഞ്ഞ്…

ബിഹാറിലെ ശൈഖ്പുര ജില്ലയില്‍ സന്ന്യാസിനി കൂട്ടബലാല്‍സംഗത്തിനിരയായി. നവാദ ജില്ലയിലെ കകോലാത് ഗ്രാമത്തിലുള്ള ആശ്രമത്തില്‍നിന്ന് ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയിലുള്ള സ്വന്തം ഗ്രാമത്തിലേക്ക് പോകുമ്പോഴാണ് സംഭവം നടന്നത്. ഇവിടത്തെ ഫുല്‍ച്ചോദ് എന്ന സ്ഥലത്തു വച്ചാണ് ഇവരെ ലൈംഗികമായി ആക്രമിച്ചത്. സന്ന്യാസിനിയുടെ അമ്മക്ക് സുഖമില്ലെന്ന് പറഞ്ഞാണ് രണ്ട് പേര്‍ ഇവര്‍ താമസിക്കുന്ന ആശ്രമത്തില്‍ എത്തിയത്. തുടര്‍ന്ന് രണ്ട് സഹായികള്‍ക്കും ആശ്രമത്തില്‍ വന്നവര്‍ക്കുമൊപ്പം സന്ന്യാസിനി അമ്മയെ കാണാന്‍ വാഹനത്തില്‍ പുറപ്പെട്ടു. വഴിമധ്യേ നാലുപേരും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളായ നാലുപേരും പ്രദേശത്തു നിന്നും സ്ഥലംവിട്ടെന്നാണ് പോലീസ് പറയുന്നത്.

Read More

ലേഡീസ് ഹോസ്റ്റലില്‍ സീന്‍ പിടിക്കാന്‍ സ്ഥിരമായി കയറുന്ന യുവാവിനെ പെണ്‍കുട്ടികള്‍ പിടികൂടി; കൊടുത്തത് എട്ടിന്റെ പണി; ലൈംഗിക പീഡനത്തിനിരയായ യുവാവ് ഗുരുതരാവസ്ഥയില്‍…

ബാംഗ്ലൂര്‍: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കൂടി വരുന്ന കാലത്ത് ഒരു പുരുഷന്‍ സ്ത്രീകളാല്‍ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടെന്ന വാര്‍ത്ത പുറത്തു വന്നത് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. ബാംഗ്ലൂരില്‍ ലേഡീസ് ഹോസ്റ്റലിലെ കുളിമുറിയില്‍ സ്ഥിരമായി ഒളിഞ്ഞു നോക്കാന്‍ കയറുന്ന 30കാരനായ യുവാവിനെ കെണിവെച്ച് പിടിച്ച് എട്ടിന്റെ പണികൊടുത്ത് പെണ്‍കുട്ടികള്‍. മജസ്റ്റിക്കിലെ സോഫ്റ്റ് വെയര്‍ ഡെവലപ്‌മെന്റ് കമ്പനിയിലെ ജീവനക്കാരായ 25 പെണ്‍കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലിലാണ് സമൂഹത്തെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. ഈ കമ്പനിയിലെ ജീവനക്കാരായ പെണ്‍കുട്ടികളുടെ കുളിമുറിയില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയും സ്ഥിരമായി പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പെട്ടതോടെയാണ് പ്രതിയെ കണ്ടെത്താന്‍ പെണ്‍കുട്ടികള്‍ ശ്രമമാരംഭിച്ചത്. ഇന്നലെ രാത്രിയില്‍ പതിവ് പോലെ കുളിമുറിയുടെ ഷെഡിലൂടെ വലിഞ്ഞു കയറി 30 വയസുകാരന്‍ യുവാവ് മൊബൈല്‍ ഫോണുമായി എത്തി. യുവാവിന്റെ കടന്നു വരവും ദൃശ്യങ്ങളും എല്ലാം പെണ്‍കുട്ടികള്‍ ഹോസ്റ്റലിന്റെ പുറത്ത് സ്ഥാപിച്ച സിസിടിവി ക്യാമറയിലൂടെ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. കുളിമുറിയുടെ…

Read More