ഹിമാനികള്‍ ഉരുകുന്നത് കരുതിയതിലും വേഗത്തില്‍ ! ആഗോള സമുദ്രനിരപ്പ് രണ്ടടിവരെ ഉയരുന്നതോടെ പല നഗരങ്ങളുടെയും നിലനില്‍പ്പ് അപകടത്തിലാവും;പുതിയ വിവരങ്ങള്‍ ഞെട്ടിക്കുന്നത്…

ലോകം പ്രതീക്ഷിക്കുന്ന അപകടം വിചാരിക്കുന്നതിലും നേരത്തെയെന്ന് റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍ അന്റാര്‍ട്ടിക്കയിലെ തറ്റൈ്വസ് ഹിമാനികള്‍ മുമ്പ് കരുതിയിരുന്നതിനേക്കാള്‍ വേഗത്തില്‍ ചൂടാകുകയും ഉരുകുകയും ചെയ്യുന്നതായാണ് പുതിയ റിപ്പോര്‍ട്ടിലുള്ളത്. ‘ഡൂംസ്ഡേ ഗ്ലേസിയര്‍’ എന്ന് വിളിക്കപ്പെടുന്ന തൈറ്റ്വസ്, വിചാരിച്ചതിനേക്കാള്‍ വേഗത്തിലാണ് ഇല്ലാതായി കൊണ്ടിരിക്കുന്നത്. ഇത് ആഗോള സമുദ്രജലം രണ്ടടി ഉയര്‍ത്തുമെന്നും പല രാജ്യങ്ങള്‍ക്കും വന്‍ ഭീഷണി ഉയര്‍ത്തുമെന്നുമാണ് സൂചന. ഇത് സംബന്ധിച്ച മുന്നറിയിപ്പുകള്‍ നല്‍കാനുള്ള ഒരുക്കത്തിലാണ് ശാസ്ത്രലോകം. പടിഞ്ഞാറന്‍ അന്റാര്‍ട്ടിക്കയിലെ തൈറ്റ്വസ് വലുപ്പമുള്ളതും അപകടകരമായ തോതില്‍ ഉരുകുന്നതുമാണ്. ഈ ഹിമാനി ഉരുകിയാല്‍ അത് ഏകദേശം രണ്ട് അടി (65 സെ.മീ) സമുദ്രനിരപ്പില്‍ വര്‍ധനവിന് ഇടയാക്കും, ഇതിനകം തന്നെ ലോക സമുദ്രനിരപ്പിന്റെ നാലു ശതമാനം ഓരോ വര്‍ഷവും ഉയരുന്നുണ്ട്. ഹിമാനിയുടെ ചുവടെയുള്ള ജലത്തിന്റെ ശക്തി, താപനില, ലവണാംശം, ഓക്സിജന്റെ അളവ് എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചതിനെ തുടര്‍ന്നാണ് ഈ കണ്ടെത്തല്‍. സ്വീഡനിലെ ഗോഥെന്‍ബര്‍ഗ് സര്‍വകലാശാലയിലെ പ്രൊഫസര്‍…

Read More

ആഗോള താപനത്തിന്റെ തോത് അതിവേഗം ഉയരുന്നു ! മഞ്ഞണിഞ്ഞ പര്‍വതങ്ങള്‍ അതിവേഗം ഉരുകിത്തീരുന്നു; ലോകത്തെ കാത്തിരിക്കുന്നത് എന്ത്…

മനുഷ്യ നിര്‍മിത ദുരന്തങ്ങള്‍ ഏറെയുണ്ടായിട്ടും പഠിക്കാത്ത നമുക്ക് കൂടുതല്‍ ഞെട്ടല്‍ ഉണ്ടാക്കുന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. മഞ്ഞു മൂടിയ പര്‍വതങ്ങളിലെ ഹിമാനികളും തണ്ണീര്‍ത്തടങ്ങളും മറ്റുമാണ് ശുദ്ധജലത്തിന്റെ പ്രധാന സ്രോതസ്സുകള്‍. മലനിരകളെ മൂടിയിരിക്കുന്ന മഞ്ഞും ഹിമാനികളും ഇങ്ങനെ ഏകദേശം 1.6 ബില്യണ്‍ ജനങ്ങള്‍ക്കാണ് തെളിനീരു നല്‍കുന്നത്. ഇത് ജനസംഖ്യയുടെ 20 ശതമാനത്തിലധികം വരും. നമ്മള്‍ കുടിക്കുന്ന വെള്ളംപോലും ചിലപ്പോള്‍ ഏതെങ്കിലും ഉയര്‍ന്ന പര്‍വത സ്രോതസ്സില്‍ നിന്നുള്ളതാകാം. എന്നാല്‍ കാലാവസ്ഥാവ്യതിയാനം പര്‍വ്വതങ്ങളുടെ ഈ സ്വാഭാവിക പ്രക്രിയയെ വിനാശകരമായി ബാധിക്കുന്നു. ആഗോളതാപനം ഉയര്‍ന്ന പര്‍വതങ്ങള്‍ താരതമ്യേന കൂടുതല്‍ വേഗത്തില്‍ ചൂടുപിടിക്കുന്നത്തിന് കാരണമാകുന്നു. ഉദാഹരണത്തിന് ഭൂമിയുടെ മറ്റിടങ്ങളിലെ താപനില 1 ഡിഗ്രി സെല്‍ഷ്യസായി ഉയര്‍ന്നപ്പോള്‍, ഉയര്‍ന്ന ഹിമാലയത്തിലെ താപനില ഏകദേശം 2 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു. ചെറിയ അളവിലുള്ള താപവ്യതിയാനം പോലും പര്‍വ്വതങ്ങളിലെ ജലനിരക്കില്‍ വലിയ അളവിലുള്ള വ്യത്യാസം ഉണ്ടാക്കും. കാലാവസ്ഥാ…

Read More