ശരീരപോഷണത്തിനും ശരിയായ വളർച്ചയ്ക്കും ചില പ്രത്യേക തരത്തിലുള്ള ഭക്ഷണം ആവശ്യമാണ്. കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, ഫാറ്റ് എന്നിവ ഈ വിഭാഗത്തിൽപ്പെട്ടവയാണ്. വിറ്റാമിനുകളും മിനറലുകളും കൂടി ഇതിൽ പെടുന്നവതന്നെ. അവയുടെ ദൗർലഭ്യം ആരോഗ്യത്തെ കുറയ്ക്കുകയും രോഗത്തിന് കാരണമാകുകയും ചെയ്യും. പാകപ്പെടുത്തൽ പിഴച്ചാൽ…ഏത് പ്രായത്തിലുള്ളവർക്കും നിർബന്ധമായും ആഹാരത്തിൽ ഉണ്ടായിരിക്കേണ്ടവയാണ് നാരുകൾ അഥവാ ഫൈബറുകൾ. അതുകൊണ്ടാണ് നാരുകളടങ്ങിയ ഭക്ഷണം കഴിക്കണമെന്ന് ഡോക്ടർമാർ നിർദേ ശിക്കുന്നത്. നാരുകളടങ്ങിയ ഭക്ഷണം കഴിക്കുന്നത് വളരെ ഗുണകരമാണ്. എന്നാൽ നാരുകളടങ്ങിയവയാണെങ്കിലും ചിലതരം പാകപ്പെടുത്തലുകൾ കൊണ്ട് അവയുടെ ശരിക്കുള്ള ഉപയോഗം കിട്ടാതെയും വരാം. ആഹാരവസ്തുക്കൾക്ക് രൂപമാറ്റങ്ങൾ വരുത്തുന്നതും പാകപ്പെടുത്തുന്നതും കാരണം ഫൈബറുകൾക്ക് അവയുടെ ഗുണപരമായ ഉപയോഗം നഷ്ടപ്പെടുന്നു. ഗോതന്പിലും ആട്ടയിലും മൈദയിലും…ഉമിയുള്ള ഗോതമ്പും തവിടുള്ള അരിയും ഫൈബറുകൾ ധാരാളമടങ്ങിയ ആഹാരപദാർത്ഥങ്ങളാണെങ്കിലും അവ തന്നെ അരച്ചും പൊടിച്ചും ഉമി നീക്കിയും നിറം മാറ്റിയും രുചികരമാക്കിയും മൃദുത്വമുള്ളതാക്കിയും കൂടുതൽ സംസ്കരിക്കുന്നതിനനുസരിച്ച് ഫൈബറിന്റെ അളവും…
Read MoreTag: health
പല്ലുവേദന മറ്റു രോഗങ്ങളുടെയും ലക്ഷണമാവാം
പല്ലുവേദന ഒരു തവണ അനുഭവിച്ചിട്ടുള്ളർ അതു മറക്കില്ല. മെഡിക്കൽ സ്റ്റോറിൽ നിന്നു വാങ്ങുന്ന മരുന്നുകൾ കഴിച്ചാൽ താത്കാലിക ശമനം ലഭിക്കും. എങ്കിലും വേദനയ്ക്കു ശാശ്വതമായ പരിഹാരം ലഭിക്കണമെങ്കിൽ കൃത്യമായ പരിശോധനയും ചികിത്സയും ആവശ്യമാണ്. സ്വയംചികിത്സയുടെ അപകടങ്ങൾവേദന ഉണ്ടാകുന്പോൾ വേദന സംഹാരികൾ ഡോക്ടറുടെ നിർദ്ദേശമില്ലാതെ അമിതമായി കഴിക്കുകയും പോടിനുള്ളിൽ വേദനകുറയ്ക്കാൻ കൈയിൽ കിട്ടുന്നത് വയ്ക്കുകയും (ഉദാ: മണ്ണെണ്ണ, പെട്രോൾ പഞ്ഞിയിൽ മുക്കി വയ്ക്കുന്നത്, സിഗററ്റിന്റെ ചുക്കാ, പുകയില, മറ്റ് കെമിക്കൽസ്) ചെയ്യുന്നത് പോടുവന്ന പല്ല് പൂർണമായും ദ്രവിച്ചു പോകുന്നതിനും പല്ലിനുള്ളിലെ രക്തക്കുഴലുകൾ വഴി ഇത് രക്തക്കുഴലുകളിൽ പ്രവേശിക്കുന്നതിനും കാരണമാകും. പല്ലുവേദന ഉണ്ടായാൽ ഒരു ഡോക്ടറുടെ സഹായം ഉടൻ ലഭ്യമാക്കണം. വേദനയുടെ കാരണം പരിശോധനയിൽ കൂടി കണ്ടുപിടിച്ച് കൃത്യമായ ചികിത്സ നൽകി പരിഹരിക്കാനാവും. മറ്റു രോഗങ്ങളുടെയും സൂചനയാവാംദന്ത,മോണ രോഗങ്ങൾ, വേദനകൾ മറ്റുപല രോഗങ്ങളുടെയും സൂചനയാകാം.1. കീഴ്ത്താടിയുടെ എല്ലിന് ഉണ്ടാകുന്ന വേദന…
Read Moreമാനസിക സംഘർഷവും പ്രമേഹവും തമ്മിൽ…
ആരോഗ്യമുള്ള വ്യക്തികളില്‍ പാന്‍ക്രിയാസ് സ്വയം ഉത്പാദിപ്പിക്കുന്ന ഹോര്‍മോണാണ് ഇന്‍സുലിൻ. ടൈപ്പ് – 1 പ്രമേഹരോഗികളില്‍ ഇന്‍സുലിന്‍ ഒട്ടും ഉണ്ടാകുകയില്ല. ടൈപ്പ് – 2 പ്രമേഹരോഗികളില്‍ പാന്‍ക്രിയാസിന്റെ പ്രവര്‍ത്തനക്ഷമത കുറഞ്ഞ് ഇന്‍സുലിന്‍ കുറഞ്ഞുവരുന്നു. പ്രമേഹം മൂലമുള്ള സങ്കീര്‍ണതകളാണ് നാം നേരിടുന്ന ഗുരുതരമായ പ്രശ്നം. വൃക്കരോഗങ്ങൾ, ഹൃദ്രോഗം, ലൈംഗിക ബലഹീനത, സ്ട്രോക്ക് മുതലായവയും പ്രമേഹം മൂലം ഉണ്ടാകാം. ഇതു പരിഹരിക്കാന്‍ ഹോമിയോപ്പതിയുടെ മരുന്നുകള്‍ വളരെ ഫലപ്രദമാണ്. ഹൃദയം, വൃക്കമാനസിക സംഘര്‍ഷവും പ്രമേഹവും തമ്മില്‍ വളരെ വ്യക്തവും ശക്തവുമായ ബന്ധമുണ്ട്. മാനസിക സംഘര്‍ഷങ്ങള്‍ മൂലം പ്രമേഹ നിയന്ത്രണം സാധിക്കാതെ വരുന്നു. പലപ്പോഴും ഷുഗര്‍ ലെവല്‍ കൂടുന്നതു കാണാം. പ്രമേഹം കൂടുന്നതു ഹൃദയം, വൃക്ക തുടങ്ങിയ അവയവങ്ങളെ ബാധിക്കാം. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി ഉയര്ന്നുനില്ക്കും. ഇത്തരത്തില്‍ ഗ്ലൂക്കോസിന്റെ അളവ് വര്‍ധിക്കുന്നതുമൂലം ഓരോ വ്യക്തിയിലും ബ്ലഡിലെ ഷുഗര്‍ ലെവല്‍ കൂടുന്നതായി കാണാം. ജനനേന്ദ്രിയത്തിൽ…
Read Moreഫംഗസ് ചികിത്സയിൽ കൃത്യമായ രോഗനിർണയം പ്രധാനം
ഈർപ്പമുള്ള ഏതു പ്രതലത്തിലും ഫംഗസുകൾക്ക് വളരാൻ കഴിയും. അതാണ് പ്രധാനമായി എല്ലാവരും മനസിലാക്കേണ്ട കാര്യം. മാസ്ക് നല്ലപോലെ വെയിലിൽ ഉണക്കിയെടുക്കണം. കോട്ടൺ മാസ്ക് ആണെങ്കിൽ ഉപയോഗിക്കുന്നതിനു മുൻപ് ഇസ്തിരിയിടുന്നതും നല്ലതാണ്. ഇവർക്കു വേണം മുൻകരുതൽകാൻസർ ബാധിച്ചവർ, പ്രമേഹ രോഗികൾ, ഏതെങ്കിലും അവയവം മാറ്റിവച്ചിരിക്കുന്നവർ, സ്റ്റിറോയ്ഡ് ഔഷധങ്ങൾ നീണ്ട കാലമായി ഉപയോഗിച്ചു വരുന്നവർ എന്നിവർ ഫംഗസ് ബാധ ഉണ്ടാകാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ ഡോക്ടറോട് ചോദിച്ച് മനസിലാക്കണം. ഫംഗസ് ബാധകൾ ലോകത്തിന്റെ പല ഭാഗങ്ങളിലും ജനങ്ങൾക്ക് പ്രശ്നങ്ങൾ ആയിട്ടുണ്ട്. ഫംഗസ് ബാധകൾ കൈകാര്യം ചെയ്യുന്ന വിഷയത്തിൽ വൈദ്യശാസ്ത്ര രംഗം ജാഗ്രതയിലുമാണ്. കണ്ണ് നീക്കം ചെയ്ത സംഭവം വരെ വാർത്തകളിൽ കാണുകയുണ്ടായി. ഗുരുതരമാകുമോ?ശ്വാസകോശം, വൃക്കകൾ, കുടൽ, ആമാശയം, സ്വകാര്യ ഭാഗങ്ങൾ, നഖങ്ങൾ, ചർമ്മം എന്നിവിടങ്ങളിലാണ് ഫംഗസ് ബാധ പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യത കൂടുതലുള്ളത്. ചുരുക്കം ചിലരിൽ ചിലപ്പോൾ ഇത് ഗുരുതരമായ അവസ്ഥയിലേയ്ക്ക്…
Read Moreവയറിളക്കരോഗങ്ങൾക്കു പാനീയചികിത്സ; ഒആർഎസ് എന്തിന്
മഴക്കാലമായതിനാൽ കോളറ, ടൈഫോയിഡ്, ഡയേറിയ, ഡിസെന്‍ട്രി, ഹെപ്പറ്റൈറ്റിസ്-എ, ഇ, ഷിഗെല്ല തുടങ്ങിയ ജലജന്യ രോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യതയേറെ. ലോകത്ത് 5 വയസിന് താഴെയുള്ള കുട്ടികളുടെ മരണങ്ങളില്‍ രണ്ടാമത്തെ മരണകാരണം വയറിളക്ക രോഗങ്ങളാണ്. ഒ.ആര്.എസ്. പാനീയ ചികിത്സയിലൂടെ കുട്ടികളുടെ ജീവന് രക്ഷിക്കാനാകും. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലും ഒ.ആര്.എസ്.,സിങ്ക് എന്നിവ സൗജന്യമായി ലഭ്യമാണ്. നിർജ്ജലീകരണം തടയാൻവയറിളക്ക രോഗങ്ങള്‍ മൂലമുള്ള നിര്‍ജ്ജലീകരണം തടയാനും ജീവന് രക്ഷിക്കാനും ഒ. ആർ. എസ്. സഹായിക്കുന്നു. ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിലെ മുഖ്യ ആരോഗ്യ പ്രശ്നമാണ് വയറിളക്ക രോഗങ്ങളും തുടര്‍ന്നുള്ള മരണങ്ങളും. യഥാസമയത്ത് ശരിയായുള്ള ഒ.ആര്.എസ്. പാനീയ ചികിത്സയിലൂടെ വയറിളക്ക മരണങ്ങളും തടയാവുന്നതാണ്. പാനീയ ചികിത്സ മിക്കവാറും വയറിളക്ക രോഗങ്ങൾ വീട്ടില്‍ നല്കുന്ന പാനീയ ചികിത്സ കൊണ്ട് ഭേദമാക്കാന്‍ കഴിയും. പാനീയചികിത്സ കൊണ്ട് നിര്‍ജ്ജലീകരണവും അതുവഴിയുണ്ടാകുന്ന മരണങ്ങളും കുറയ്ക്കാന്‍ സാധിക്കുന്നു. ഉപ്പിട്ട കഞ്ഞിവെള്ളം,കരിക്കിന് വെള്ളം,…
Read Moreആരോഗ്യരക്ഷയ്ക്ക് ഔഷധക്കാപ്പി
രോഗങ്ങളകറ്റി ആരോഗ്യമുണ്ടാക്കാൻ കർക്കടകത്തിൽ പ്രത്യേകം ശ്രദ്ധ നൽകേണ്ടതുണ്ട്.അധികം പണച്ചെലവില്ലാതെ ചെയ്യാവുന്ന നിരവധി ആരോഗ്യ സംരക്ഷണ ഉപാധികൾ ആയുർവേദത്തിൽ പറയുന്നു. അതിലൊന്നാണ് ഔഷധക്കാപ്പി. ഇലകൾ ഉണക്കാതെയുംതുളസിയില, പനികൂർക്കയില, മല്ലി, ജീരകം, ചുക്ക്, കരുപ്പെട്ടി ഇവ ചേർത്തുണ്ടാക്കിയ ഔഷധക്കാപ്പി വളരെ നല്ലതാണ്. ഔഷധങ്ങൾ ഉണക്കി പൊടിച്ചെടുത്ത് തേയില, കാപ്പിപ്പൊടി എന്നിവയ്ക്ക് പകരം ഇട്ടാൽ മതിയാകും. ഇലകൾ ഉണക്കാതെയും ചേർക്കാം. കുട്ടികൾക്ക് എരിവുകുറച്ച്ഗ്രീൻടീ, ചായ, കാപ്പി എന്നിവയ്ക്കു പകരം രാവിലെയും വൈകുന്നേരവും ചെറുചൂടോടെ ഔഷധക്കാപ്പി ഉപയോഗിക്കാം.എരിവ് കുറച്ചാണ് കുട്ടികൾക്കു വേണ്ടി തയാറാക്കേണ്ടത്. അസിഡിറ്റിയുള്ളവർഅസിഡിറ്റി കൂടുതലുള്ളവർ ആഹാരശേഷമേ കുടിക്കാവൂ. അല്ലാത്തവർ ആഹാരത്തിന് അര മണിക്കൂർ മുമ്പ് കുടിക്കുന്നത് കൂടുതൽ പ്രയോജനം ലഭിക്കും. പ്രതിരോധശേഷിക്ക്തണുപ്പ്, ദഹനക്കേട് എന്നിവയകറ്റി ശരീരത്തിൽ ആവശ്യത്തിന് ചൂട്, വിശപ്പ് എന്നിവയുണ്ടാകുന്നു. പകർച്ച വ്യാധികൾ അകറ്റാൻ ആവശ്യമായ രോഗപ്രതിരോധശേഷി വർധിക്കുന്നു. ചുക്ക് കാപ്പി, പനിക്കാപ്പി, കരുപ്പെട്ടിക്കാപ്പി ഔഷധക്കാപ്പിക്ക് ചുക്ക് കാപ്പി, പനിക്കാപ്പി,…
Read Moreവൈറൽ ഹെപ്പറ്റൈറ്റിസ് എങ്ങനെ പ്രതിരോധിക്കാം?
ഹെപ്പറ്റൈറ്റിസ് എ, ഇ (Hepatitis A, E) രോഗങ്ങള്‍ക്ക് പ്രത്യേക ആന്റിവൈറല്‍ (antiviral) മരുന്നുകള്‍ ആവശ്യമില്ല. കൃത്യമായ രോഗീപരിചരണത്തിലൂടെയും കരളിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനുള്ള ചികിത്സയിലൂടെയും ഈ രോഗങ്ങളെ നമുക്കു കീഴ്പ്പെടുത്താനാവും. എങ്ങനെ പ്രതിരോധിക്കാം?തിളപ്പിച്ചാറ്റിയ വെള്ളം ശുചിത്വമുള്ള ആഹാരം, തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ ഉറപ്പാക്കുന്നതിലൂടെ ഹെപ്പറ്റൈറ്റിസ് എ, ഇ (Hepatitis A, E) രോഗബാധ തടയാന്‍ കഴിയും. പ്രത്യേകിച്ചും യാത്രാവേളകളില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ നിന്നുള്ള ഭക്ഷണം, വെള്ളം എന്നിവ ഒഴിവാക്കേണ്ടതാണ്. ഹെപ്പറ്റൈറ്റിസ് ബി, സി (Hepatitis B, C) രോഗങ്ങള്‍ പ്രതിരോധിക്കുന്നതിന്ഹെപ്പറ്റൈറ്റിസ് ബി, സി (Hepatitis B, C) രോഗങ്ങള്‍ പ്രതിരോധിക്കുന്നതിന് താഴെ പറയുന്ന മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാം സൂചികള്‍, ആശുപത്രി ഉപകരണങ്ങള്‍ * രക്തവുമായി സമ്പര്‍ക്കത്തില്‍ വരുന്ന ഉപകരണങ്ങള്‍ (സൂചികള്‍, ആശുപത്രി ഉപകരണങ്ങള്‍ എന്നിവ) ഒരിക്കല്‍ മാത്രം ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്തുക. ഷേവിംഗ് സെറ്റ്, ബ്ലേഡ്, ടൂത്ത് ബ്രഷ്* ഷേവിംഗ്…
Read Moreപേവിഷം അതിമാരകം ; പേപ്പട്ടിയേക്കാള്‍ ഉപദ്രവകാരിയാണ് പേവിഷബാധയേറ്റ പൂച്ച!
പേവിഷബാധയുള്ളവര്‍ വെള്ളം, വെളിച്ചം, കാറ്റ് എന്നിവയെ ഭയപ്പെടും. വിഭ്രാന്തിയും അസ്വസ്ഥതയും മറ്റ് ലക്ഷണങ്ങളാണ്. മനുഷ്യനു വെള്ളത്തോടുള്ള ഈ പേടിയില്‍ നിന്നാണ് മനുഷ്യരിലെ പേവിഷബാധയ്ക്ക് ഹൈഡ്രോഫോബിയ എന്ന പേരു വന്നത്. നായകളിൽ ലക്ഷണങ്ങൾ…നായകളില്‍ രണ്ടുതരത്തില്‍ രോഗം പ്രകടമാകാം. ക്രുദ്ധരൂപവും ശാന്തരൂപവും. ഉടമസ്ഥനെയും കണ്ണില്‍ കാണുന്ന മൃഗങ്ങളെയും മനുഷ്യരെയും എന്തിന് കല്ലും തടിക്കഷ്ണങ്ങളെയും കടിച്ചെന്നിരിക്കും. തൊണ്ടയും നാവും മരവിക്കുന്നതിനാല്‍ കുരയ്ക്കുമ്പോഴുള്ള ശബ്ദത്തിന് വ്യത്യാസമുണ്ടാകും. ഉമിനീര് ഇറക്കാന്‍ കഴിയാതെ പുറത്തേക്ക് ഒഴുകും. ശാന്തരൂപത്തില്‍ അനുസരണക്കേട് കാട്ടാറില്ല. ഉടമസ്ഥനോട് കൂടുതല്‍ സ്നേഹം കാണിക്കുകയും നക്കുകയും ചെയ്തെന്നിരിക്കും. ഇരുണ്ട മൂലകളിലും കട്ടിലിനടിയിലും ഒതുങ്ങിക്കഴിയാന്‍ ഇഷ്ടപ്പെടും. രണ്ടുരൂപത്തിലായാലും രോഗലക്ഷണങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ 3-4 ദിവസങ്ങള്‍ക്കുള്ളില്‍ ചത്തുപോകും. പൂച്ചകളിൽപേപ്പട്ടിയേക്കാള് ഉപദ്രവകാരിയാണ് പേവിഷബാധയേറ്റ പൂച്ച. പൂച്ചകള്‍ അപ്രതീക്ഷിതമായി ആക്രമിക്കുകയും മാരകമായ മുറിവുകള്‍ ഉണ്ടാക്കുകയും ചെയ്യും. കന്നുകാലികളിൽകന്നുകാലികളില്‍ അകാരണമായ അസ്വസ്ഥത, വെപ്രാളം, വിഭ്രാന്തി, വിശപ്പില്ലായ്മ, അക്രമവാസന, ഇടവിട്ട് മുക്രയിടുക, തുള്ളി…
Read Moreപ്രമേഹം നേരത്തേ കണ്ടെത്തുക, ചികിത്സിക്കുക; പ്രമേഹരോഗികളുടെവ്യായാമം
ശാരീരിക പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഊർജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ഭക്ഷണത്തിലെ അന്നജത്തിൽ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ കലരുന്നു. ഈ ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവർത്തനത്തിനുപയുക്തമായ വിധത്തിൽ കലകളിലേക്ക് എത്തിക്കണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോണിന്റെ സഹായം ആവശ്യമാണ്. ഇൻസുലിൻ അളവിലോ ഗുണത്തിലോ കുറവായാൽ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയുന്നു. ഇത് രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവുകൂടാൻ കാരണമാകുന്നു. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് ഒരു പരിധിയിൽ കൂടിയാൽ മൂത്രത്തിൽ ഗ്ലൂക്കോസ് കണ്ടുതുടങ്ങും. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം. പ്രമേഹകാരണങ്ങൾപാരമ്പര്യ ഘടകങ്ങൾ, പൊണ്ണത്തടി, രക്തക്കുഴലുകളിലെ പ്രശ്നങ്ങൾ, മാനസിക പിരിമുറുക്കം, വൈറസ് മൂലമുള്ള അണുബാധ, ആരോഗ്യകരമല്ലത്ത ഭക്ഷണശീലം എന്നിവ പ്രമേഹത്തിനു കാരണമാകാം. അമിത വിശപ്പ്, അമിത ദാഹം, ഇടയ്ക്കിടെയുള്ള മൂത്രപ്പോക്ക്, വിളർച്ച, ക്ഷീണം, ശരീരഭാരം കുറയൽ, കാഴ്ച മങ്ങൽ, മുറിവുണങ്ങാൻ സമയമെടുക്കൽ എന്നിവ പ്രമേഹത്തിന്റെലക്ഷണങ്ങളാണ്.…
Read Moreമഴക്കാല പകർച്ചവ്യാധികൾ തടയാം; പകർച്ചപ്പനി വന്നാൽ എന്തു ചെയ്യണം?
പനി വന്നാൽ എളുപ്പം ദഹിക്കുന്നതും പോഷകം ഉള്ളതുമായ ആഹാരം ശീലിക്കണം. പൊടിയരിക്കഞ്ഞിയും ചെറുപയറും ഉത്തമം. ആവിയിൽ പുഴുങ്ങിയ ഭക്ഷണവും നല്ലത്. പച്ചക്കറിയും പഴവർഗങ്ങളും ഏറെ നല്ലത്. ദഹിക്കാൻ പ്രയാസമുള്ളതും മാംസാഹാരവും ഒഴിവാക്കി സസ്യാഹാരം ഉപയോഗിക്കണം. വയറിളിക്കം കൂടിയുള്ളപ്പോൾവയറിളക്കം കൂടി ഉള്ളപ്പോൾ 50 ഗ്രാം മലര് ഒരു ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് തെളിയെടുത്ത് പഞ്ചസാരയും ഉപ്പും ചേർത്ത് ഇടയ്ക്കിടെ കുടിക്കുക. ഔഷധക്കാപ്പി ഔഷധക്കാപ്പി കുടിക്കുന്നത് ഏതുതരം പനിയും ശമിപ്പിക്കുന്നതിന് നല്ലത്. തുളസിയില, പനികൂർക്കയില, ചുക്ക്, കുരുമുളക്, കരുപ്പട്ടി എന്നിവയാണ് പൊതുവിൽ കാപ്പി ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. പകർച്ചവ്യാധികളെ ഒഴിവാക്കാൻ രോഗപ്രതിരോധശേഷി വർധിപ്പിക്കാവുന്ന വിധത്തിൽ ആഹാരങ്ങളും ശീലങ്ങളും ക്രമീകരിക്കണം. പനി കുറഞ്ഞില്ലെങ്കിൽ….പനി മൂന്നു മുതൽ അഞ്ചു ദിവസത്തിനുള്ളിൽ കുറയുന്നില്ലെങ്കിൽ തീർച്ചയായും ഡോക്ടറെ സമീപിക്കുക. സ്വയം ചികിത്സ ഒഴിവാക്കുക. ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങൾ* ചുവരുകൾ ഈർപ്പരഹിതമായി സൂക്ഷിക്കുക. * തുണികൾ നന്നായി ഉണക്കി…
Read More