ഇന്ന് യുവാക്കളിൽ പലരും ജീവിതത്തെ അസംതൃപ്തിയോടെയും ഭയത്തോടെയുമാണ് കാണുന്നത്. ഇന്നത്തെകുട്ടികള്‍ക്ക് നല്കുന്ന വിദ്യാഭ്യാസവും സാങ്കേതിക മികവും ആളോഹരി വരുമാനവും ആരോഗ്യപരിപാലന രംഗത്തെ മികവും മറ്റു സൗകര്യങ്ങളും എല്ലാംതന്നെ മുന്‍ തലമുറയ്ക്കു കിട്ടിയതിനെ അപേക്ഷിച്ച് വളരെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നുണ്ട്. എന്നിട്ടും പലപ്പോഴും ജീവിതത്തെ അസന്തുഷ്ടതയോടെയും ഭയത്തോടെയുമാണ് ഇന്നത്തെ തലമുറ നോക്കിക്കാണുന്നത്. അതിന് പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളത്. 1. പലതരത്തിലുള്ള ആസക്തികള്വര്ച്വല്/ഡിജിറ്റല്‍ ആയിട്ടുള്ളവയും അതുപോലെ ഭൗതികമായിട്ടുള്ള ആസക്തിയുമാണുള്ളത്. സാമൂഹിക മാധ്യമങ്ങളോടും മറ്റു വസ്തുക്കളോടുള്ള ആസക്തിയും പുതുതലമുറയെ അസംതൃപ്തരാക്കുന്നു.2. മറ്റുള്ളവരുമായി ഇടപെടല്‍ കുറയുന്നത്കോവിഡ് മഹാമാരിക്ക് മുമ്പുതന്നെ നമ്മുടെ യുവതലമുറയുടെ നേരിട്ടുള്ള ഇടപെടലും മറ്റും കുറഞ്ഞു വരുന്ന ഒരു പ്രവണത ആയിരുന്നു. എന്നാല്‍, ഈ കോവിഡ് മഹാമാരിയുടെ സമയത്ത് ലോക്ഡൗണും ഒറ്റപ്പെടലും ഒക്കെ വന്നതു കാരണം ഈ അവസ്ഥ പലമടങ്ങു വര്‍ധിച്ചതായി കാണുന്നു.3. ഭാവിയെക്കുറിച്ചുള്ള ഭയംഭാവിയെക്കുറിച്ച് ഈ തലമുറ വളരെ ആശങ്കാകുലരാണ്.ചരിത്രം…
Read MoreTag: health
മഴക്കാല പകർച്ചവ്യാധികൾ തടയാം; രോഗം പിടിപെട്ടാൽ പൂർണവിശ്രമം പ്രധാനം
ജൂൺ മുതൽ ഏകദേശം മൂന്ന് മാസം വരെ മഴക്കാലമാണ്.ജലവും വായുവും ദേശവും ദുഷിച്ച് രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലുള്ള കാലം. നല്ല വെയിൽ മാറി കാലവർഷം തുടങ്ങുമ്പോൾ കാലാവസ്ഥയിലുണ്ടാകുന്ന വ്യത്യാസങ്ങൾ എല്ലാ ജീവജാലങ്ങളിലും മാറ്റങ്ങൾ വരുത്തുന്നു. മനുഷ്യരുൾപ്പെടെയുള്ളവർ മഴകാരണമുള്ള ആലസ്യത്തിലേക്ക് മാറുമ്പോൾ രോഗം പകർത്തുവാൻ കഴിവുള്ള കൊതുകുംഎലിയും വൈറസുകളും കൂടുതൽ കരുത്തു നേടുകയാണു ചെയ്യുന്നത്. യഥാസമയം കൃത്യമായ ചികിത്സ വായുവിലൂടെയും ജലത്തിലൂടെയും ജന്തുക്കൾ വഴിയും രോഗം പകർത്താൻ അനുകൂലമായ സാഹചര്യമാണ് മഴക്കാലത്തുള്ളത്. കാലാവസ്ഥയ്ക്കനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് വ്യക്തിഗത രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനുതകുന്ന ഭക്ഷണവും ശീലവും ഉപയോഗിച്ചാൽ പകർച്ചവ്യാധികളെ തടയുന്നതിനു സാധിക്കും. രോഗം വന്നാൽ ശരിയായതും സമയത്തുള്ളതുമായ ചികിത്സയും കൂടിയേതീരൂ. പനി പൊതുവായ ലക്ഷണംമഴക്കാലം പകർച്ചവ്യാധികളുടെ കാലമാണെന്നു പറയാം. വൈറൽ ഫീവർ, ചിക്കുൻഗുനിയ, ഡെങ്കിപ്പനി, മലമ്പനി, പന്നിപ്പനി, വയറിളക്കം, ഹെപ്പറ്റൈറ്റിസ് – എ എന്നിവയൊക്കെ വരാം. എല്ലാ പകർച്ചവ്യാധികളുടെയും…
Read Moreസന്ധിവാതരോഗങ്ങൾ; അസ്ഥിസന്ധികളിൽ നീർക്കെട്ടും വേദനയും
ആർത്രോൺ എന്നാൽ സന്ധി, ഐറ്റിസ് എന്നാൽ നീർക്കെട്ട്. അങ്ങനെയാണ് സന്ധിവാത രോഗങ്ങൾക്ക് ആർത്രൈറ്റിസ് എന്ന് പേര് വന്നത്. ശരീരത്തിലുള്ള അസ്ഥി സന്ധികളിൽ നീർക്കെട്ടും വേദനയും ഉണ്ടാകുന്നതാണ് സന്ധിവാത രോഗങ്ങളിലെ പ്രധാന പ്രശ്നം. നീർക്കെട്ടും വേദനയും ഉണ്ടാകുന്നതിന്റെ ഭാഗമായി സന്ധികൾ ചലിപ്പിക്കാൻ പ്രയാസം ഉണ്ടാകുന്നതാണ് അടുത്ത അസ്വസ്ഥത. ചിലരിൽ, ഒരുപാടു സന്ധികളിൽഒരുപാടു കാരണങ്ങളുടേയും അസ്വസ്ഥതകളുടേയും ആകെത്തുകയാണ് ഈ രോഗം. അസ്ഥിസന്ധികളിലെ പ്രവർത്തനങ്ങളെ ഈ രോഗം തകിടം മറിക്കുന്നതാണ്. ചിലരിൽഇത് ചിലപ്പോൾ ഏതെങ്കിലും ഒന്നോ രണ്ടോ സന്ധികളിൽ മാത്രമാണ് കാണാൻ കഴിയുക. എന്നാൽ പലരിലും ഇത് ഒരുപാടു സന്ധികളിൽ ബാധിക്കാറുമുണ്ട്. സന്ധിവാത രോഗങ്ങൾ നൂറിലധികം തരത്തിൽ ഉണ്ട് എന്നാണ് പുതിയ അറിവുകൾ പറയുന്നത്. അസ്ഥികളിൽ തേയ്മാനംഅസ്ഥികളുടെ അഗ്രഭാഗം ആവരണം ചെയ്തിരിക്കുന്ന ഉറപ്പുള്ളതും വഴുവഴുപ്പുള്ളതും ആയ ഘടനയാണ് തരുണാസ്ഥികൾ. സന്ധിവാത രോഗികളിൽ ഈ തരുണാസ്ഥികൾക്ക് നാശം സംഭവിക്കാറുണ്ട്. തരുണാസ്ഥികളിൽ ഉണ്ടാകുന്ന നാശം…
Read Moreപേവിഷം അതിമാരകം ;പേവിഷബാധയുള്ള മൃഗം കടിച്ചാല്‍ എന്തുചെയ്യണം?
പേവിഷബാധയുള്ളവര്‍ വെള്ളം, വെളിച്ചം, കാറ്റ് എന്നിവയെ ഭയപ്പെടും. വിഭ്രാന്തിയും അസ്വസ്ഥതയും മറ്റ് ലക്ഷണങ്ങളാണ്. മനുഷ്യനു വെള്ളത്തോടുള്ള ഈ പേടിയില്‍ നിന്നാണ് മനുഷ്യരിലെ പേവിഷബാധയ്ക്ക് ഹൈഡ്രോഫോബിയ എന്ന പേരു വന്നത്. നായകളിൽ ലക്ഷണങ്ങൾ…നായകളില്‍ രണ്ടുതരത്തില്‍ രോഗം പ്രകടമാകാം. ക്രുദ്ധരൂപവും ശാന്തരൂപവും. ഉടമസ്ഥനെയും കണ്ണില്‍ കാണുന്ന മൃഗങ്ങളെയും മനുഷ്യരെയും എന്തിന് കല്ലും തടിക്കഷ്ണങ്ങളെയും കടിച്ചെന്നിരിക്കും. തൊണ്ടയും നാവും മരവിക്കുന്നതിനാല്‍ കുരയ്ക്കുമ്പോഴുള്ള ശബ്ദത്തിന് വ്യത്യാസമുണ്ടാകും. ഉമിനീര് ഇറക്കാന്‍ കഴിയാതെ പുറത്തേക്ക് ഒഴുകും. ശാന്തരൂപത്തില്‍ അനുസരണക്കേട് കാട്ടാറില്ല. ഉടമസ്ഥനോട് കൂടുതല്‍ സ്നേഹം കാണിക്കുകയും നക്കുകയും ചെയ്തെന്നിരിക്കും. ഇരുണ്ട മൂലകളിലും കട്ടിലിനടിയിലും ഒതുങ്ങിക്കഴിയാന്‍ ഇഷ്ടപ്പെടും. രണ്ടുരൂപത്തിലായാലും രോഗലക്ഷണങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ 3-4 ദിവസങ്ങള്‍ക്കുള്ളില്‍ ചത്തുപോകും. പൂച്ചകളിൽപേപ്പട്ടിയേക്കാള് ഉപദ്രവകാരിയാണ് പേവിഷബാധയേറ്റ പൂച്ച. പൂച്ചകള്‍ അപ്രതീക്ഷിതമായി ആക്രമിക്കുകയും മാരകമായ മുറിവുകള്‍ ഉണ്ടാക്കുകയും ചെയ്യും. കന്നുകാലികളിൽകന്നുകാലികളില്‍ അകാരണമായ അസ്വസ്ഥത, വെപ്രാളം, വിഭ്രാന്തി, വിശപ്പില്ലായ്മ, അക്രമവാസന, ഇടവിട്ട് മുക്രയിടുക, തുള്ളി…
Read Moreരക്തത്തിൽ യൂറിക് ആസിഡ് അധികമായാൽ… ചിക്കൻ പ്രശ്നക്കാരുടെ പട്ടികയിൽ
രക്തത്തിൽ യൂറിക്ക് ആസിഡ് അടിഞ്ഞുകൂടിയാൽ പിടിപെടാവുന്ന പ്രധാന രോഗമാണു ഗൗട്ട് എന്ന പേരിലറിയപ്പെടുന്ന സന്ധിവാതം. 7 mg/dlആണു നോർമൽ യൂറിക്ക് ആസിഡ് നില. കാലിലെ തള്ളവിരലിന്റെ സന്ധിയിലാണു ഭൂരിഭാഗം പേരിലും രോഗാക്രമണം തുടങ്ങുക. രോഗം ബാധിച്ച സന്ധി അതിവേദനയോടെ ചുവന്നു വീർത്തിരിക്കും. വേദന പെട്ടെന്നു തുടങ്ങും. ഒറ്റ ദിവസം കൊണ്ട് മൂർധന്യത്തിലെത്തുന്നു. ദിവസങ്ങൾ നീണ്ടുനില്‍ക്കുന്ന വേദന ചിലപ്പോൾ മറ്റു സന്ധികളിലേക്കും വ്യാപിക്കാം. പണ്ടുകാലത്ത് രാജാക്കൻമാരുടെ രോഗം എന്നാണിതിനെ വിളിച്ചിരുന്നത്. അക്കാലത്ത് ധാരാളം മാംസവും മദ്യവുമുപയോഗിക്കാൻ അവസരമുണ്ടായിരിക്കുക രാജാക്കന്മാർക്കായിരിക്കുമല്ലോ? പ്രമേഹവും അമിത വണ്ണവും രോഗസാധ്യത കൂട്ടുന്നു. ഭക്ഷണത്തിലെ ക്രമക്കേടുകൊണ്ടോ വൃക്കവഴിയുള്ള മാലിന്യ വിസർജന തടസങ്ങൾ കൊണ്ടോ ഈ രോഗം ഉണ്ടാവാം. പ്രശ്നകാരി 90% രോഗികളിലും യൂറേറ്റ് എന്ന യൂറിക്ക് ആസിഡടങ്ങിയ ലവണം മൂത്രത്തിലൂടെ പുറത്തു പോകാത്തതാണു പ്രശ്നം. യൂറിക്കാസിഡ് 100 എം.എൽ വെള്ളത്തിൽ 6 മില്ലിഗ്രാം എന്ന കണക്കിന്…
Read Moreക്ലബ് ഫൂട്ട് – കൃത്യമായ ചികിത്സയിലൂടെ സുഖപ്പെടുത്താം
കുഞ്ഞുങ്ങളുടെ പാദത്തിനും കാൽവണ്ണയ്ക്കും കാൽവിരലുകൾക്കും ജന്മനാ ഉണ്ടാകുന്ന വൈകല്യമാണ് – വളഞ്ഞ പാദം, വളഞ്ഞ വിരലുകൾ, വളഞ്ഞ കാൽക്കുഴ – ക്ലബ് ഫൂട്ട്. ജനനസമയത്തു തന്നെ ക്ലബ് ഫൂട്ട് തിരിച്ചറിയാൻ സാധിക്കും. കൃത്യമായ ചികിത്സയിലൂടെ വൈകല്യം പൂർണമായും ഇല്ലാതാക്കാം. ചികിത്സ എങ്ങനെയൊക്കെ?രണ്ടു ഘട്ടങ്ങളാണ് ക്ലബ് ഫൂട്ട് ചികിത്സയ്ക്കുള്ളത്.1. പ്ലാസ്റ്റർ കാസ്റ്റ്രണ്ടു മുതൽ നാലു മാസം വരെയാണ് ഇതിന്റെ കാലയളവ്. പ്ലാസ്റ്ററിടുന്നതു ഡോക്ടറാണ്. കാൽവിരലുകൾമുതൽ ഇടുപ്പുവരെയാണ് പ്ലാസ്റ്റർ ഇടുന്നത്. ഇതുമൂലം ചുരുങ്ങിക്കിടക്കുന്ന മാംസപേശികൾ വലിഞ്ഞ് ശരിയായ ദിശയിൽ എത്തിച്ചേരും. ഒന്നോ രണ്ടോ ആഴ്ച കൂടുന്പോൾ പുതിയത് ഇടേണ്ടതാണ്. മിക്ക കുട്ടികളിലും ആറു മുതൽ എട്ട് പ്ലാസ്റ്റർ വരെ വേണ്ടിവരും. പ്ലാസ്റ്റർ കാസ്റ്റ് ധരിച്ചിരിക്കുന്പോൾ ശ്രദ്ധിക്കുക* പ്ലാസ്റ്റർ വൃത്തിയായും നനവു തട്ടാതെയും സൂക്ഷിക്കുക.* കുഞ്ഞിനെ കുളിപ്പിക്കുന്പോൾ പ്ലാസ്റ്ററിനകത്ത് വെള്ളം കയറാതെ സൂക്ഷിക്കുക.* പ്ലാസ്റ്ററിൽ സോപ്പിന്റെ അംശം പറ്റിയാൽ ജലാംശം കളഞ്ഞ്…
Read Moreഅരിമ്പാറയും ആണിയും എങ്ങനെ തിരിച്ചറിയാം?
ആണിരോഗം ധാരാളം പേരെ വിട്ടുമാറാതെ ഉപദ്രവിക്കാറുണ്ട്. സാധാരണയായി മർദം കൂടുതൽ ഏൽക്കുന്ന സ്ഥലങ്ങളിലാണ് ആണിരോഗം കാണപ്പെടുന്നത്. ചില നാട്ടിൽ കാലിന്റെ അടിയിലെ തഴന്പിനല്ല , വേദനയോടെ നടുക്ക് ഒരു കുഴിയുമായ് ഉണ്ടാകുന്ന കല്ലിപ്പിനാണ് ആണിരോഗമെന്നു പറയാറുള്ളത്. ആണിരോഗം എവിടെയെല്ലാം?ആണിരോഗം പൊതുവേ രണ്ടുതരം – കട്ടിയുള്ളതും(heloma durum), മൃദുലമായതും (heloma molle). കട്ടിയുള്ള തരം ആണിരോഗത്തിന്റെ നടുക്കായി കണ്ണു പോലെ ഭാഗമുണ്ടാവും. ഏറ്റവും കൂടുതൽ മർദം അനുഭവപ്പെടുന്ന ഭാഗത്താണു സാധാരണ ഇതു കാണാറുള്ളത്. കാലിന്റെ വിവിധ ഭാഗങ്ങളിൽ ഇതു വരാറുണ്ട്. മൃദുവായത് സാധാരണയായി കാൽ വിരലുകൾക്കിടയിലാണു കാണാറുള്ളത്. പ്രധാനമായും നാലാമത്തെയും അഞ്ചാമത്തെയും വിരലുകൾ ക്കിടയിൽ. കാൽവിരലിന്റെ അഗ്രത്തിൽ വരുന്നത് (heloma apical), നഖത്തിനോടു ചേർന്നു വരുന്നത് (heloma ungum), വിരലുകളുടെ പുറം ഭാഗത്തുവരുന്നത് (heloma dorsalis) എന്നിങ്ങനെ അവയുടെ സ്ഥാനമനുസരിച്ച് ഇവയ്ക്ക് ഇംഗ്ലീഷിൽ പേരു വ്യത്യാസവുമുണ്ട്. കാലിന്റെ അടിയിൽ സമ്മർദ ഭാഗങ്ങളിൽ…
Read Moreപ്രമേഹനിയന്ത്രണം; മരുന്നിനൊപ്പം ആഹാരക്രമത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…
രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം. ശരീര പ്രവർത്തനത്തിന് ആവശ്യമായ ഊർജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ഭക്ഷണത്തിലെ അന്നജത്തിൽ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ കലരുന്നു. ഈ ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവർത്തനത്തിനുപയുക്തമായ വിധത്തിൽ കലകളിലേക്ക് എത്തിക്കണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോണിന്റെ സഹായം ആവശ്യമാണ്. ഇൻസുലിൻ അളവിലോ ഗുണത്തിലോ കുറവായാൽ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയുന്നു. ഇത് രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവുകൂടാൻ കാരണമാകുന്നു. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് ഒരു പരിധിയിൽ കൂടിയാൽ മൂത്രത്തിൽ ഗ്ലൂക്കോസ് കണ്ടുതുടങ്ങും. ഈ രോഗാവസ്ഥയാണ് പ്രമേഹം. പൊണ്ണത്തടി അപകടംപാരമ്പര്യ ഘടകങ്ങൾ, പൊണ്ണത്തടി, രക്തക്കുഴലുകളിലെ പ്രശ്നങ്ങൾ, മാനസിക പിരിമുറുക്കം, വൈറസ് മൂലമുള്ള അണുബാധ,ആരോഗ്യകരമല്ലത്ത ഭക്ഷണശീലം എന്നിവ പ്രമേഹത്തിനു കാരണമാകാം. അമിത വിശപ്പ്, അമിത ദാഹം, ഇടയ്ക്കിടെയുള്ള മൂത്രപ്പോക്ക്, വിളർച്ച, ക്ഷീണം, ശരീരഭാരം കുറയൽ, കാഴ്ച മങ്ങൽ, മുറിവുണങ്ങാൻ…
Read Moreപനി ഒരു രോഗലക്ഷണം മാത്രം; സ്വയംചികിത്സ അപകടം
കാലവർഷം ഇക്കുറി നേരത്തെ എത്തി. കാലവർഷത്തിനൊപ്പം പലതരം പനികളും എത്താൻ സാധ്യതയുണ്ട്. പനി വന്നാൽ ഗുരുതര ലക്ഷണങ്ങൾ1) ഉയർന്ന താപനിലയും ജന്നിയും2) വായ, മൂക്ക്, മലദ്വാരം എന്നിവിടങ്ങളിൽനിന്നു രക്തസ്രാവം3) കറുത്ത നിറത്തിലുള്ള മലം4) ഛർദിലിൽ രക്തമയം5) മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങൾ6) മൂത്രത്തിന്റെ അളവു കുറയുക7) പനിയോടൊപ്പം ശ്വാസംമുട്ടൽ8) പനിയും സുബോധമില്ലാത്തസംസാരവും9) പനിയോടൊപ്പം നെഞ്ചുവേദന10) വലിയ ശബ്ദത്തോടെ ശക്തിയിലുള്ള ഛർദിൽ11) ഉയർന്ന താപനില, തൊണ്ടവേദന, കഫമില്ലാത്ത ചുമ12) പനിക്കുശേഷം അതിയായ ക്ഷീണം13) പനി വന്ന കുഞ്ഞുങ്ങളിലെ മാന്ദ്യവും മയക്കവും പനി വന്നാൽ ചെയ്യേണ്ടത്1) വിശ്രമമാണ് അത്യാവശ്യം വേണ്ടത്2) ജലപാനം അത്യാവശ്യമാണ്. (ജീരക വെള്ളം, കഞ്ഞിവെള്ളം, കരിക്കിൻവെള്ളം എന്നിവയൊക്കെ പല പ്രാവശ്യമായി അര ഗ്ലാസ് വീതം ചുരുങ്ങിയത് 15 ഗ്ലാസ് വെള്ളം (മുതിർന്നവർക്ക്)3) ശരീരം തണുപ്പിക്കുക. സാധാരണ പച്ചവെള്ളം ഉപയോഗിച്ച് നെറ്റി, കൈകാലുകൾ, ദേഹം തുടയ്ക്കുക.4) പനി വരുന്പോൾ കഴിവതും ഡോക്ടറുടെ…
Read Moreകുട്ടികളെ പിടിക്കാൻ തക്കാളിപ്പനി! എന്താണ് തക്കാളിപ്പനി ?
കോട്ടയം: കുട്ടികളിൽ തക്കാളിപ്പനി വ്യാപകം. അഞ്ചു വയസിനു താഴെയുള്ളവരിലാണു കൂടുതലും പടരുന്നത്. 12 വയസുവരെയുള്ളവരിൽ കണ്ടുവരുന്നുണ്ട്. ചിക്കൻപോക്സിനു സമാനമായി പനിക്കൊപ്പം ശരീരത്തിൽ രൂപപ്പെടുന്ന ചെറുതും വലുതുമായ കുമിളകളാണു തക്കാളിപ്പനിയുടെയും ലക്ഷണം. വളരെപ്പെട്ടെന്നു പടരുന്ന പനി ആയതിനാൽ പരിചരണവും മുൻകരുതലും അനിവാര്യം. എന്താണ് തക്കാളിപ്പനി ?അഞ്ചു വയസിനു താഴെയുള്ള കുട്ടികളിലെ വൈറൽ പനിയാണ് തക്കാളിപ്പനി. Enterovirus എന്ന വിഭാഗത്തിൽപ്പെട്ടതാണ് വൈറസ്. ലക്ഷണങ്ങൾവൈറസ് ശരീരത്തിൽ പ്രവേശിച്ചു മൂന്നു മുതൽ ആറു ദിവസത്തിനുള്ളിൽ പനി, തൊണ്ടവേദന എന്നിങ്ങനെ സാദാ വൈറൽ പനിയുടെ ലക്ഷണങ്ങൾ കാണുന്നു. പനി തുടങ്ങി രണ്ടു ദിവസത്തിനു ശേഷം, വായിൽ, പ്രധാനമായും പിൻഭാഗത്തു മുകളിലായി ചുവന്ന കുത്തുകൾ പ്രത്യക്ഷപ്പെടുന്നു. വൈകാതെ അതു കുമിളകൾ ആയി മാറും. ശക്തമായ വേദനയും അനുഭവപ്പെടും. ഭക്ഷണമോ വെള്ളമോ ഇറക്കാൻ ബുദ്ധിമുട്ട് ഉണ്ടാകും. വൈകാതെ ശരീരത്തിലും കുമിളകൾ പ്രത്യക്ഷപ്പെടും. കൈകളിലും കാലുകളിലും കൈകാൽ വെള്ളയിലുമാണ്…
Read More