ഹി​മാ​ച​ലി​ല്‍ വീ​ണ്ടും മ​ണ്ണി​ടി​ച്ചി​ല്‍ ! ബ​ഹു​നി​ല കെ​ട്ടി​ട​ങ്ങ​ള്‍ ത​ക​ര്‍​ന്ന​ടി​യു​ന്ന ഭ​യാ​ന​ക ദൃ​ശ്യം; വീ​ഡി​യോ

ഹി​മാ​ച​ല്‍ പ്ര​ദേ​ശി​ല്‍ മേ​ഘ​വി​സ്‌​ഫോ​ട​ന​ത്തെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ ക​ന​ത്ത​മ​ഴ​യി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും നി​ര​വ​ധി ബ​ഹു​നി​ല കെ​ട്ടി​ട​ങ്ങ​ള്‍ ത​ക​ര്‍​ന്നു​വീ​ണു.

കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ളി​ല്‍ നി​ര​വ​ധി​പ്പേ​ര്‍ കു​ടു​ങ്ങി കി​ട​ക്കു​ന്ന​താ​യാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു.

കു​ളു ജി​ല്ല​യി​ലെ ആ​നി ടൗ​ണി​ലാ​ണ് സം​ഭ​വം. പ്ര​ദേ​ശ​ത്ത് ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ക​ന​ത്ത​മ​ഴ​യാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

ക​ന​ത്ത​മ​ഴ​യെ തു​ട​ര്‍​ന്ന് ഉ​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ലാ​ണ് ബ​ഹു​നി​ല കെ​ട്ടി​ട​ങ്ങ​ള്‍ ത​ക​ര്‍​ന്നു​വീ​ണ​ത്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.

ജൂ​ണ്‍ 24 മു​ത​ല്‍ ആ​രം​ഭി​ച്ച ക​ന​ത്ത​മ​ഴ​യി​ല്‍ ഹി​മാ​ച​ല്‍ പ്ര​ദേ​ശി​ല്‍ മാ​ത്രം 220 പേ​ര്‍​ക്കാ​ണ് ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത്. 11,637 വീ​ടു​ക​ളാ​ണ് ത​ക​ര്‍​ന്ന​ത്.

മ​ണ്‍​സൂ​ണ്‍ സീ​സ​ണി​ല്‍ ഇ​തു​വ​രെ 113 മ​ണ്ണി​ടി​ച്ചി​ലു​ക​ളാ​ണ് സം​ഭ​വി​ച്ച​ത്. ക​ന​ത്ത​മ​ഴ​യി​ല്‍ റോ​ഡു​ക​ള്‍ ത​ക​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് വാ​ഹ​ന​ഗ​താ​ഗ​തം ദി​വ​സ​ങ്ങ​ളോ​ളം ത​ട​സ്സ​പ്പെ​ടു​ക പ​തി​വാ​ണ്.

Related posts

Leave a Comment