2022ലെ ​ഏ​റ്റ​വും ശ​ക്തി​യേ​റി​യ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ് ക​ട​ലി​ല്‍ ശ​ക്തി പ്രാ​പി​ക്കു​ന്നു ! വ​ന്‍​നാ​ശം വി​ത​യ്ക്കാ​ന്‍ സാ​ധ്യ​ത…

2022ലെ ​ഏ​റ്റ​വും ശ​ക്തി​യേ​റി​യ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ് കി​ഴ​ക്ക​ന്‍ ചൈ​നാ​ക്ക​ട​ലി​ല്‍ ശ​ക്തി​പ്രാ​പി​ക്കു​ന്നു​വെ​ന്ന് റി​പ്പോ​ര്‍​ട്ട്. ജ​പ്പാ​നെ​യും ചൈ​ന​യു​ടെ കി​ഴ​ക്ക​ന്‍ തീ​ര​ങ്ങ​ളെ​യും ഫി​ലി​പ്പീ​ന്‍​സി​നെ​യും കാ​റ്റ് സാ​ര​മാ​യി ബാ​ധി​ക്കു​മെ​ന്നാ​ണ് നി​ഗ​മ​നം. ഹി​ന്ന​നോ​ര്‍ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റി​ന് മ​ണി​ക്കൂ​റി​ല്‍ 160 മൈ​ല്‍ മു​ത​ല്‍ 195 മൈ​ല്‍ വ​രെ (257 മു​ത​ല്‍ 314 വ​രെ കി​ലോ​മീ​റ്റ​ര്‍) വേ​ഗം കൈ​വ​രി​ക്കാ​ന്‍ സാ​ധി​ക്കും. യു​എ​സ് ചു​ഴ​ലി​ക്കാ​റ്റ് മു​ന്ന​റി​യി​പ്പ് വി​ഭാ​ഗ​വും ജ​പ്പാ​ന്‍ കാ​ലാ​വ​സ്ഥാ വി​ഭാ​ഗ​വും ചേ​ര്‍​ന്നാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഇ​പ്പോ​ള്‍ ജ​പ്പാ​നി​ലെ ഒ​ക്കി​നാ​വ​യി​ല്‍​നി​ന്ന് 230 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള കാ​റ്റ്, തെ​ക്കു​പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്ത് റു​ക്യു ദ്വീ​പി​ന് സ​മീ​പ​ത്തേ​ക്ക് മ​ണി​ക്കൂ​റി​ല്‍ 22 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത്തി​ലാ​ണ് നീ​ങ്ങു​ന്ന​ത്. 200-300 മി​ല്ലീ​മീ​റ്റ​ര്‍ മ​ഴ​യാ​ണ് ഇ​വി​ടെ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. റു​ക്യു​വി​ല്‍ പ്ര​ള​യ​മു​ണ്ടാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.

Read More