ഇപ്പഴല്ലേ സംഗതികളുടെ കിടപ്പ് മനസ്സിലായത് ! മരടില്‍ നിയമം ലംഘിച്ച് ഫ്‌ളാറ്റ് പണിത നിര്‍മാണ കമ്പനി സര്‍ക്കാരിന് വേണ്ടി പണിയുന്നത് 296 ഫ്‌ളാറ്റുകള്‍; കരാര്‍ നല്‍കിയത് ചീഫ് സെക്രട്ടറി ടോം ജോസ് ഭവനം പദ്ധതിയുടെ ചുമതലക്കാരന്‍ ആയിരിക്കവേ…

നിയമം ലംഘിച്ച് മരടില്‍ ഫ്‌ളാറ്റ് സമുച്ചയം കെട്ടിപ്പടുത്ത ശേഷം ഫ്‌ളാറ്റ് വാങ്ങിയവരെ നോക്കി കൊഞ്ഞനം കുത്തുന്ന നിര്‍മാതാക്കള്‍ക്കെതിരേ ഒരു ചെറു വിരലനക്കാന്‍ കേരളത്തിലെ ഒരു മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും ഇന്നേവരെ തയ്യാറായിട്ടില്ല. ഫ്‌ളാറ്റ് നിര്‍മാതാക്കളും രാഷ്ട്രീയ നേതാക്കളും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് ഇതിനു പിന്നിലുള്ളതെന്ന് ഏവര്‍ക്കും അറിയാമെങ്കിലും ഏതു വിധേന എന്നായിരുന്നു സംശയം. ഒരു വശത്ത് കോടതി ഉത്തരവ് നടപ്പാക്കാന്‍ ഫ്‌ളാറ്റ് പൊളിച്ചു മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് അറിയിക്കുമ്പോള്‍ ഭരണ കക്ഷിയായ സിപിഎം ആകട്ടെ സമരക്കാര്‍ക്ക് ഐക്യധാര്‍ഢ്യം പ്രഖ്യാപിച്ച് സമരപന്തലില്‍ എത്തുകയും ചെയ്തു. ഈ ഇരട്ടത്താപ്പ് എന്തിനെന്നറിയാതെ ജനം അന്തംവിടുമ്പോഴാണ് എല്ലാം പകല്‍ പോലെ വ്യക്തമാക്കുന്ന പുതിയ വിവരം പുറത്തു വന്നിരിക്കുന്നത്. മരടില്‍ ഫ്‌ളാറ്റ് നിര്‍മിച്ച നിര്‍മാണകമ്പനികളിലൊന്നാണ് സര്‍ക്കാരിന്റെ ഭവന പദ്ധതിയ്ക്കു വേണ്ടിയും ഫ്‌ളാറ്റ് നിര്‍മിക്കുന്നതെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഇതാണ് നിയമലംഘനത്തിനെതിരെ പ്രതികരിക്കാതെ നഷ്ടപരിഹാരം…

Read More