കേരളം വീണ്ടും മുങ്ങുമോ? ഇടുക്കി അണക്കെട്ടിൽ വേ​ന​ല്‍​ക്കാ​ല​ത്തെ റിക്കാ​ര്‍​ഡ് ജ​ല​നി​ര​പ്പ്; സം​ഭ​ര​ണ​ശേ​ഷി​യു​ടെ 45 ശ​ത​മാ​നവും വെ​ള്ളം; കാ​ല​വ​ര്‍​ഷം ശ​ക്ത​മാ​യാ​ല്‍ ഡാം ​തു​റ​ന്നേ​ക്കും

തൊ​ടു​പു​ഴ: മ​ഴ ശ​ക്ത​മാ​യാ​ല്‍ ഇ​ക്കൊ​ല്ല​വും ഇ​ടു​ക്കി അ​ണ​ക്കെ​ട്ട് തു​റ​ന്നു വി​ടേ​ണ്ടി വ​രു​മെ​ന്ന് വി​ല​യി​രു​ത്ത​ല്‍. വേ​ന​ല്‍​ക്കാ​ല​ത്തു​ണ്ടാ​കു​ന്ന റിക്കാര്‍​ഡ് ജ​ല​നി​ര​പ്പാ​ണ് ഇ​ക്കു​റി അ​ണ​ക്കെ​ട്ടി​ലു​ള്ള​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം ഈ ​സ​മ​യ​ത്ത് ഉ​ണ്ടാ​യി​രു​ന്ന​തി​നേ​ക്കാ​ള്‍ 16 അ​ടി വെ​ള്ളം അ​ണ​ക്കെ​ട്ടി​ല്‍ കൂ​ടു​ത​ലു​ണ്ട്. ജൂ​ണ്‍ ഒ​ന്നു മു​ത​ല്‍ കേ​ര​ള​ത്തി​ല്‍ കാ​ല​വ​ര്‍​ഷം ശ​ക്ത​മാ​കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം ന​ല്‍​കു​ന്ന മു​ന്ന​റി​യി​പ്പ്. അ​ണ​ക്കെ​ട്ടി​ല്‍ ഇ​തേ ജ​ല​നി​ര​പ്പ് തു​ട​രു​ക​യും ജൂ​ണ്‍ ആ​ദ്യം മ​ഴ ശ​ക്ത​മാ​യി അ​ണ​ക്കെ​ട്ടി​ലേ​ക്ക് നീ​രൊ​ഴു​ക്ക് വ​ര്‍​ധി​ക്കു​ക​യും ചെ​യ്താ​ല്‍ അ​ണ​ക്കെ​ട്ട് തു​റ​ക്കേ​ണ്ടി വ​രു​മെ​ന്നാ​ണ് സൂ​ച​ന. അ​ണ​ക്കെ​ട്ടി​ലെ നി​ല​വി​ലെ ജ​ല​നി​ര​പ്പ് 2,348 അ​ടി​യാ​ണ്. സം​ഭ​ര​ണ​ശേ​ഷി​യു​ടെ 45 ശ​ത​മാ​നം വെ​ള്ള​മാ​ണ് ഇ​പ്പോ​ള്‍ ഡാ​മി​ലു​ള്ള​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം ഇ​തേ സ​മ​യ​ത്തെ ജ​ല​നി​ര​പ്പ് 2,332 അ​ടി മാ​ത്ര​മാ​യി​രു​ന്നു. ലോ​ക്ക്ഡൗ​ണി​ല്‍ ഫാ​ക്ട​റി​ക​ളും വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളു​മെ​ല്ലാം അ​ട​ഞ്ഞ് കി​ട​ക്കു​ന്ന​തി​നാ​ല്‍ സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തോ​പ​യോ​ഗം കു​റ​ഞ്ഞു. ഇ​തോ​ടെ ഇ​ടു​ക്കി​യി​ല്‍ നി​ന്നു​ള്ള വൈ​ദ്യു​തോ​ല്‍​പ്പാ​ദ​ന​വും കു​റ​ച്ചു. ഡാ​മി​ല്‍ ജ​ല​നി​ര​പ്പ് താ​ഴാ​തെ നി​ല്‍​ക്കു​ന്ന​തി​നു​ള്ള പ്ര​ധാ​ന…

Read More

ഇടുക്കി തുറന്നുവിട്ടപ്പോള്‍ പുറത്തുപോയത് 620 കോടി രൂപയുടെ വൈദ്യുതി ഉണ്ടാക്കാനുള്ള ജലം;കണക്കുകള്‍ ഇങ്ങനെ…

ഇടുക്കി: മഴ കനത്തതോടെ ഇടുക്കി അണക്കെട്ടില്‍ നിന്ന് ഒഴുക്കി വിട്ടത് സംഭരണ ശേഷിയുടെ 72.85 ശതമാനം വെള്ളം. അറുനൂറ്റി ഇരുപത് കോടി രൂപയുടെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെളളം നഷ്ടമായെന്നാണ് കെഎസ്ഇബിയുടെ കണക്ക്. ഇടുക്കിയിലെ ജലനിരപ്പ് 2399.04 അടിയിലെത്തിയപ്പോഴാണ് ചെറുതോണിയിലെ ഷട്ടര്‍ തുറന്ന് പുറത്തേക്ക് വെള്ളം ഒഴുക്കാന്‍ തുടങ്ങിയത്. സെക്കന്റില്‍ 50 ഘനമീറ്റര്‍ വീതമായിരുന്നു ആദ്യം പുറത്തേക്ക് ഒഴുക്കിയത്. പിന്നീടിത് സെക്കന്റില്‍ 1600 ഘനമീറ്റര്‍ വരെ എത്തി. ജലനിരപ്പ് 2390.98 അടിയിലെത്തിയപ്പോഴാണ് ഷട്ടറുകളെല്ലാം അടച്ചത്. 1996.30 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ് ഇടുക്കിയുടെ മൊത്തം സംഭരണ ശേഷി. ഇതില്‍ 536 ദശലക്ഷം ഘനമീറ്റര്‍ വെള്ളം വൈദ്യുതി ഉല്‍പ്പാദനത്തിന് ഉപയോഗിക്കാന്‍ കഴിയാത്ത ഡെഡ് സ്‌റ്റോറേജാണ്. പരമാവധി സംഭരണ ശേഷിയില്‍ 1459.50 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ് ഉല്‍പ്പാദനത്തിന് ഉപയോഗിക്കാന്‍ കഴിയുന്നത്. ഓഗസ്റ്റ് ഒന്‍പത് മുതല്‍ സെപ്റ്റംബര്‍ ഏഴു വരെ 1063.26 ദശലക്ഷം ഘനമീറ്റര്‍…

Read More

കാഴ്ചക്കാര്‍ എന്നുമുണ്ടായിരുന്നു ! 1981ല്‍ ഡാം തുറന്നുവിടുന്നതു കാണാന്‍ ഒഴുകിയെത്തിയത് ആയിരങ്ങള്‍; 1992ല്‍ തുറന്നുവിട്ടതിനു ശേഷം പെരിയാറിന്റെ തീരത്ത് നടന്നത് വന്‍തോതിലുള്ള കയ്യേറ്റങ്ങളും അനധികൃത നിര്‍മാണങ്ങളും…

ഇടുക്കി: കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി അണക്കെട്ടില്‍നിന്നു വെള്ളം തുറന്നു വിടേണ്ടി വരുമെന്ന് വൈദ്യുതി ബോര്‍ഡിന്റെ ജാഗ്രതാ നിര്‍ദേശം വന്നതോടെ പെരിയാറിന്റെ തീരങ്ങളില്‍ ആശങ്ക വ്യാപിക്കുകയായിരുന്നു. വെളളം തുറന്നുവിട്ടാല്‍ ചെറുതോണിയാറിന്റെ ഇരുകരകളിലും പെരിയാറിന്റെ തീരത്തു കരിമണല്‍ വൈദ്യുതി നിലയം വരെയുള്ള ഭാഗങ്ങളില്‍ താമസിക്കുന്നവര്‍ക്കും നാശനഷ്ടങ്ങളുണ്ടാകും. ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകള്‍ ചേര്‍ന്നതാണു ഇടുക്കി പദ്ധതി. ഈ മൂന്ന് അണക്കെട്ടുകള്‍ക്കുമായി ഒറ്റ ജലസംഭരണിയാണുളളത്. സമുദ്രനിരപ്പില്‍ നിന്ന് 2403 അടിയാണ് സംഭരണിയുടെ പരമാവധി ശേഷി. ജലനിരപ്പുയര്‍ന്നാല്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നാണ് വെള്ളം പുറത്തേക്കൊഴുക്കുന്നത്. അണക്കെട്ട് ഏതുനിമിഷവും തുറന്നുവിടുമെന്ന് കാണിച്ച് റവന്യൂവകുപ്പ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഷട്ടറുകള്‍ തുറന്നാലുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് കെഎസ്ഇബി ഉത്തരവാദികളായിരിക്കില്ലെന്ന് ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. ഡാം തുറക്കുന്നത് കാണാന്‍ ആയിരക്കണക്കിന് ആളുകളാണ് അണക്കെട്ടിന്റെ പരിസര പ്രദേശങ്ങളില്‍ തമ്പടിച്ചിരിക്കുന്നത്. ഇതാദ്യമായല്ല ഡാം തുറക്കുന്നത് കാണാന്‍ ജനങ്ങള്‍ ഒഴുകിയെത്തുന്നത്.…

Read More

ഇടുക്കി ഡാം തുറന്നാല്‍ ഞൊടിയിടയില്‍ വെള്ളത്തിനടിയിലാവുന്നത് ആയിരക്കണക്കിന് കെട്ടിടങ്ങള്‍ ! കണക്കുകള്‍ ഇങ്ങനെ…

തിരുവനന്തപുരം: ഇടുക്കി അണക്കെട്ട് തുറന്നാല്‍ ക്ഷണനേരത്തിനുള്ളില്‍ വെള്ളത്തിനടിയിലാവുക ആയിരക്കണക്കിന് കെട്ടിടങ്ങളെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ റിപ്പോര്‍ട്ട്. വ്യവസായ സ്ഥാപനങ്ങളും വീടുകളും സ്‌കൂള്‍ കെട്ടിടങ്ങളുമെല്ലാം പട്ടികയിലുണ്ട്. ഇടുക്കി അണക്കെട്ടിനു ഷട്ടറുകളില്ലാത്തതിനാല്‍ അണക്കെട്ടിലെ വെള്ളം ക്രമീകരിക്കുന്നതിനായി ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകളാണ് ഉയര്‍ത്തുക. ഷട്ടര്‍ ഉയര്‍ത്തേണ്ടിവന്നാല്‍ വെള്ളം ആദ്യം ഒഴുകിയെത്തുന്നത് ചെറുതോണി പുഴയിലേക്കും പിന്നീട് പെരിയാറിലേക്കുമാണ്. ഈ ഭാഗത്തെ കെട്ടിടങ്ങളുടെ 2017 വരെയുള്ള ഉപഗ്രഹ ചിത്രങ്ങള്‍ ശേഖരിച്ചാണ് ദുരന്തനിവാരണ അതോറിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. വിവിധ ഉപഗ്രഹങ്ങളില്‍ നിന്നു ശേഖരിച്ച വിവരങ്ങളും ഗൂഗിളില്‍ നിന്നു ലഭിച്ച വിവരങ്ങളും കോര്‍ത്തിണക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഉപഗ്രഹങ്ങളില്‍ നിന്നു ലഭിച്ച വ്യക്തതയേറിയ ചിത്രങ്ങളാണ് പ്രധാനമായും ഉപയോഗപ്പെടുത്തയത്. വേള്‍ഡ് വ്യൂ, ഐക്കനോസ്, സ്‌പോട്ട് എന്ന ഉപഗ്രഹങ്ങളില്‍ നിന്നുമാണ് പ്രധാനമായും ചിത്രങ്ങളെടുക്കുന്നത്. എന്നാല്‍, ഇടുക്കിയിലെ കാലാവസ്ഥയുടെ പ്രത്യേകത കാരണം ജില്ലയിലെ എല്ലാ ഭാഗത്തും ഉപഗ്രഹങ്ങളുടെ സേവനം ഉപയോഗപ്പെടുത്താനാകില്ല. മേഘങ്ങള്‍…

Read More