ത​ട്ടി​പ്പു​കേ​സി​ല്‍ ഐ.​ജി അ​ട​ക്ക​മു​ള്ള​വ​ര്‍​ക്ക് ക്രൈം​ബ്രാ​ഞ്ചി​ന്റെ ക്ലീ​ന്‍​ചി​റ്റ് ! പോ​ലീ​സു​കാ​ര്‍​ക്ക് ല​ഭി​ച്ച പ​ണം മോ​ന്‍​സ​നി​ല്‍ നി​ന്ന് ക​ടം വാ​ങ്ങി​യ​ത്…

മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ട്ടി​പ്പു​കേ​സി​ല്‍ ഐ.​ജി: ജി. ​ല​ക്ഷ്മ​ണ്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു ക്രൈം ​ബ്രാ​ഞ്ചി​ന്റെ ക്ലീ​ന്‍ ചി​റ്റ്. മോ​ന്‍​സ​ന്‍ ന​ട​ത്തി​യ ത​ട്ടി​പ്പു​ക​ളി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു പ​ങ്കു​ള്ള​താ​യി ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്നു ഹൈ​ക്കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ല്‍ ക്രൈം ​ബ്രാ​ഞ്ച് വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം കെ.​പി.​സി.​സി. പ്ര​സി​ഡ​ന്റ് കെ. ​സു​ധാ​ക​ര​നെ​തി​രാ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തെ ചോ​ദ്യം ചെ​യ്യേ​ണ്ട​തു​ണ്ടെ​ന്നും ക്രൈം​ബ്രാ​ഞ്ച് പ​റ​ഞ്ഞു. മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലി​ന്റെ വീ​ടി​നു പോ​ലീ​സ് സം​ര​ക്ഷ​ണം ന​ല്‍​കി​യ​തു സ്വാ​ഭാ​വി​ക ന​ട​പ​ടി​യാ​ണെ​ന്നും ന്യാ​യീ​ക​രി​ച്ചു. മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലി​ന്റെ ത​ട്ടി​പ്പു​ക്കേ​സി​ല്‍ ഐ.​ജി: ജി. ​ല​ക്ഷ്മ​ണ്‍ അ​ട​ക്ക​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ പ്ര​തി ചേ​ര്‍​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു കോ​ഴി​ക്കോ​ട് സ്വ​ദേ​ശി എം.​ടി. ഷെ​മീ​ര്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്നു പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ് അ​ന്വേ​ഷ​ണ പു​രോ​ഗ​തി വി​വ​ര​ങ്ങ​ള്‍ ക്രൈം ​ബ്രാ​ഞ്ച് അ​റി​യി​ച്ച​ത്. ത​ട്ടി​പ്പ് ആ​രോ​പ​ണ​ങ്ങ​ളി​ല്‍ ഐ.​ജി: ജി. ​ല​ക്ഷ്മ​ണ്‍, മു​ന്‍ ഡി.​ഐ.​ജി: എ​സ്. സു​രേ​ന്ദ്ര​ന്‍, സി.​ഐ: എ. ​അ​ന​ന്ത​ലാ​ല്‍, എ​സ്.​ഐ: എ.​ബി. വി​ബി​ന്‍, മു​ന്‍ സി.​ഐ: പി.…

Read More

പണിപാളുമെന്നു മനസിലായപ്പോള്‍ ദിലീപ് ദുബായിലേക്കു കടക്കാന്‍ ശ്രമിച്ചു; താരത്തിന്റെ തന്ത്രം പൊളിച്ചടുക്കിയത് ഐജി ദിനേന്ദ്ര കശ്യപ്; മൊഴിയെടുക്കാനെന്ന വ്യാജേന വിളിച്ചു വരുത്തിയ ശേഷം അറസ്റ്റ്

കൊച്ചി: കാര്യങ്ങള്‍ പ്രതികൂലമാകുമെന്ന് ഉറപ്പായതോടെ ദിലീപ് ദുബായിലേക്ക് കടക്കാന്‍ ശ്രമിച്ചുവെന്ന് വിവരം. രഹസ്യകേന്ദ്രത്തില്‍ വിളിച്ചു വരുത്തി നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് ദിലീപിനെ അറസ്റ്റു ചെയ്തത്.മുമ്പ് ചോദ്യം ചെയ്തപ്പോള്‍ നടനോട് അഞ്ച് ദിവസത്തേക്ക് കൊച്ചി വിടരുതെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അഞ്ച് ദിവസം കഴിഞ്ഞതോടെ ദിലീപ് ദുബായിലേക്ക് മുങ്ങാന്‍ ശ്രമം തുടങ്ങിയെന്ന് പൊലീസ് തിരിച്ചറിഞ്ഞു. നടന്‍ ഇന്ത്യവിട്ടാല്‍ പിന്നെ അറസ്റ്റ് നടക്കാതെ പോകും. ദിലീപിനെ രക്ഷിക്കാന്‍ പൊലീസും സര്‍ക്കാരും കൂട്ടുനിന്നുവെന്ന പ്രചരണവും ശക്തമാകും. ഈ സാഹചര്യം മുമ്പില്‍ കണ്ട് കളിച്ച അന്വേഷണ ഉദ്യോഗസ്ഥനായ ദിനേന്ദ്ര കശ്യപ് അക്ഷരാര്‍ഥത്തില്‍ ദിലീപിനെ അടപടലം കുരുക്കുകയായിരുന്നു. പള്‍സര്‍ സുനിയെ അറിയില്ലെന്ന മൊഴിയാണ് യഥാര്‍ഥത്തില്‍ ദിലീപിന് വിനയായത്. പള്‍സറുമായി ദീര്‍ഘകാലത്തെ ബന്ധമുണ്ടായിരുന്നെന്നത് ആര്‍ക്കും അറിയാമെന്നിരിക്കെയും ദിലീപ് കള്ളം പറഞ്ഞു. ഇത് അപ്പാടെ പൊളിയുകയും ചെയ്തു. ദിലീപിനെ കുടുക്കാന്‍ നിര്‍ണായകമായത് ദിലീപ് ലോക്‌നാഥ് ബെഹ്‌റയ്ക്കു നല്‍കിയ പരാതിയായിരുന്നു.പള്‍സര്‍…

Read More