ഭാ​ര്യ​യു​ള്ള​പ്പോ​ള്‍ ത​ന്നെ മ​റ്റൊ​രു വി​വാ​ഹം ക​ഴി​ച്ച് സാ​ഹ​സം ! ന​വ​ദ​മ്പ​തി​മാ​രെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത് ക​ള​ക്ട​ര്‍ രേ​ണു രാ​ജ്…

ഭാ​ര്യ​യു​മാ​യു​ള്ള ബ​ന്ധം നി​യ​മ​പ​ര​മാ​യി നി​ല​നി​ല്‍​ക്കെ​ത്ത​ന്നെ മ​റ്റൊ​രു സ്ത്രീ​യെ വി​വാ​ഹം ക​ഴി​ച്ച​തി​ന്റെ പേ​രി​ല്‍ ആ​ദ്യ ഭാ​ര്യ​യു​ടെ പ​രാ​തി​യ​നു​സ​രി​ച്ച് ന​വ ദ​മ്പ​തി​മാ​രാ​യ റ​വ​ന്യൂ വ​കു​പ്പി​ലെ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രെ എ​റ​ണാ​കു​ളം ജി​ല്ലാ ക​ള​ക്ട​ര്‍ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. കൊ​ച്ചി സ്‌​പെ​ഷ്യ​ല്‍ ത​ഹ​സി​ല്‍​ദാ​ര്‍ (ആ​ര്‍.​ആ​ര്‍.) ഓ​ഫീ​സി​ലെ സീ​നി​യ​ര്‍ ക്ല​ര്‍​ക്ക് എം.​പി. പ​ദ്മ​കു​മാ​റി​നെ​യും ഭാ​ര്യ തൃ​പ്പൂ​ണി​ത്തു​റ സ്‌​പെ​ഷ്യ​ല്‍ ത​ഹ​സി​ല്‍​ദാ​ര്‍ (എ​ല്‍.​ആ​ര്‍.) ലാ​ന്‍​ഡ് ട്രി​ബ്യൂ​ണ​ല്‍ ഓ​ഫീ​സി​ലെ സീ​നി​യ​ര്‍ ക്ല​ര്‍​ക്ക് ടി. ​സ്മി​ത​യെ​യു​മാ​ണ് ക​ള​ക്ട​ര്‍ രേ​ണു രാ​ജ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്. സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ചാ​ണ് വി​വാ​ഹി​ത​നാ​യ പ​ദ്മ​കു​മാ​ര്‍ വീ​ണ്ടും മ​റ്റൊ​രു വി​വാ​ഹം ക​ഴി​ച്ച​ത്. അ​തു​പോ​ലെ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രി​യാ​യ ടി. ​സ്മി​ത, ഭാ​ര്യ​യു​ള്ള ഒ​രാ​ളെ വി​വാ​ഹം ക​ഴി​ച്ച​തും ച​ട്ട ലം​ഘ​ന​മാ​ണ്. ഇ​രു​വ​രും സ​ര്‍​വീ​സ് ച​ട്ടം ലം​ഘി​ച്ച​താ​യി അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്യു​ന്ന​തെ​ന്ന് ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​ക്കി.

Read More