കൊച്ചി: കളമശേരിയില്‍ ജോലി വാഗ്ദാനം നല്‍കി വിളിച്ചുവരുത്തി യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ രണ്ടുപേര്‍ കൂടി പിടിയില്‍. കേസിലെ രണ്ടാം പ്രതിയും വയനാട് സ്വദേശിനിയുമായ ശരണ്യ എന്ന അമ്മു, ഇവരുടെ സുഹൃത്ത് മൂന്നാം പ്രതി സഞ്ജു എന്നിവരെയാണ് വയനാട്ടില്‍ നിന്ന് പൊലിസ് കസ്റ്റഡിയിലെടുത്തത്. ഇതോടെ കേസിലെ നാലു പ്രതികളും പിടിയിലായി. സ്പാ നടത്തിപ്പുകാരനും ഒന്നാം പ്രതിയുമായ ആലപ്പുഴ കാര്‍ത്തികപ്പള്ളി ഇരിക്കാവ് എസ്.ആര്‍ നിവാസില്‍ ശ്രീരാജ്, നാലാം പ്രതി തൃക്കാക്കര തേവക്കല്‍ കുതിരപ്പറമ്പില്‍ ജിത്ത് മാര്‍ട്ടിന്‍ എന്നിവരെ കഴിഞ്ഞ ദിവസം പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ശരണ്യയാണ് തന്നെ കൂടുതല്‍ ഉപദ്രവിച്ചതെന്ന് യുവതി പൊലിസിന് മൊഴി നല്‍കിയിരുന്നു. പ്രതികള്‍ രണ്ടുപേരും വയനാട്ടിലേക്ക് കടന്നെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം വയനാട്ടിലെത്തി അറസ്റ്റ് ചെയ്തത്. കൃത്യത്തില്‍ നാലിലധികം പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് യുവതിയുടെ ഭര്‍ത്താവ് ഇന്നലെ വെളിപ്പെടുത്തിയിരുന്നു. കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി ക്രൂരമായ…
Read More