തിരുവനന്തപുരം: ബോർഡ്-കോർപ്പറേഷൻ പദവികളുടെ വീതംവെപ്പിലും അധികാര പങ്കാളിത്തത്തിലും മുസ്ലിം ലീഗിന് മാത്രമാണ് പരിഗണന ലഭിക്കുന്നതെന്നും കോൺഗ്രസിലെ ഗ്രൂപ്പുകൾ അവഗണിക്കപ്പെടുകയാണെന്നും കെപിസിസി യോഗത്തിലടക്കം വിമർശനം. കോൺഗ്രസുകാർക്ക് ലഭിക്കേണ്ട പദവികൾ പോലും, അമിത പരിഗണന ലഭിക്കുന്ന ലീഗിൽ നിന്നാണ് അറിയുന്നതെന്നും ഭാരവാഹി യോഗത്തിൽ വിമർശനമുയർന്നു. ഭരണം മാറി ആറ് മാസമായിട്ടും ബോർഡ്-കോർപ്പറേഷൻ പദവികളിൽ സിപിഎം നേതാക്കൾ തന്നെ തുടരുന്നത് ഭരണമാറ്റത്തിന്റെ പ്രതീതി ഇല്ലാതാക്കുന്നുവെന്നും ചില മന്ത്രിമാരുടെ ജില്ലാ സന്ദർശനങ്ങൾ പോലും പ്രാദേശിക നേതാക്കളെ അറിയിക്കുന്നില്ലെന്നും യോഗത്തിൽ പരാതി ഉയർന്നു. മന്ത്രിസഭയിൽ ലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങളും ആറ് ബോർഡ്-കോർപ്പറേഷൻ പദവികളും ലഭിച്ചതിനെ ചൊല്ലി മുന്നണിക്കുള്ളിൽ ചർച്ചകൾ നടന്നിരുന്നു. ലീഗിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് പല തീരുമാനങ്ങളും എടുക്കുന്നതെന്ന് പ്രതിപക്ഷ പാർട്ടികളും ചില സാമുദായിക നേതാക്കളും ആരോപിക്കുന്നുമുണ്ട്. ഇനിയും അവഗണന സഹിക്കേണ്ടതില്ലെന്ന പൊതുവികാരമാണ് എ ഗ്രൂപ്പിനുള്ളത്. പദവി വിഭജന ചർച്ചകളിൽ ഗ്രൂപ്പ് പ്രതിനിധിയെ ഉൾപ്പെടുത്തുന്നതടക്കമുള്ള…
Read More