സ്ത്രീ​ക​ളെ​ക്കാ​ള്‍ ‘ചൊ​റി​ച്ചി​ല്‍’ പു​രു​ഷ​ന്മാ​ര്‍​ക്ക് ? കാ​ര​ണം ക​ണ്ടെ​ത്തി​യ ഗ​വേ​ഷ​ക സം​ഘം ഞെ​ട്ടി​…

പു​രു​ഷ​ന്മാ​രു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ള്‍ സ്ത്രീ​ക​ള്‍​ക്ക് ഗു​രു​ത​ര ച​ര്‍​മ​രോ​ഗ​മാ​യ സോ​റി​യാ​സി​സ് ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത വ​ള​രെ കു​റ​വാ​ണ്. തൊ​ലി​യി​ല്‍ തി​ണ​ര്‍​പ്പി​നും ചൊ​റി​ച്ചി​ലി​നും കാ​ര​ണ​മാ​കു​ന്ന ഈ ​അ​വ​സ്ഥ പു​രു​ഷ​ന്മാ​ര്‍​ക്ക് വ​രാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​വാ​നു​ള്ള അ​ടി​സ്ഥാ​ന കാ​ര​ണം എ​ന്താ​ണെ​ന്ന് ഇ​തു​വ​രെ അ​വ്യ​ക്ത​മാ​യി​രു​ന്നു. ഇ​പ്പോ​ള്‍ ഒ​രു സം​ഘം ഗ​വേ​ഷ​ക​ര്‍ ഇ​തി​ന് ഉ​ത്ത​രം ക​ണ്ടെ​ത്തി​യി​രി​ക്കു​ക​യാ​ണ്. സ്ത്രീ ​ഹോ​ര്‍​മോ​ണാ​യ എ​സ്ട്രാ​ഡി​യോ​ള്‍ സോ​റി​യാ​സി​സി​നെ നി​യ​ന്ത്രി​ച്ചു നി​ര്‍​ത്തു​ക​യാ​ണെ​ന്നാ​ണു ഗ​വേ​ഷ​ക​രു​ടെ ക​ണ്ടെ​ത്ത​ല്‍. ഹോ​ര്‍​മോ​ണി​ന്റെ ഈ ​പ​ങ്ക് ചി​കി​ത്സാ സാ​ധ്യ​ത​ക​ള്‍​ക്ക് അ​ടി​സ്ഥാ​നം ന​ല്‍​കു​ന്ന​താ​യി ജ​പ്പാ​നി​ലെ ക്യോ​ട്ടോ യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ വാ​ര്‍​ത്താ​ക്കു​റി​പ്പി​ല്‍ പ​റ​യു​ന്നു. പ​ഠ​നം ജേ​ണ​ല്‍ ഓ​ഫ് അ​ല​ര്‍​ജി ആ​ന്‍​ഡ് ക്ലി​നി​ക്ക​ല്‍ ഇ​മ്യൂ​ണോ​ള​ജി​യി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ”ക​ണ്ടെ​ത്ത​ലു​ക​ള്‍ സോ​റി​യാ​സി​സി​ലെ ലിം​ഗ​വ്യ​ത്യാ​സ​ങ്ങ​ളു​ടെ ത​ന്മാ​ത്രാ സം​വി​ധാ​ന​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തു​ക മാ​ത്ര​മ​ല്ല, എ​സ്ട്രാ​ഡി​യോ​ളി​ന്റെ ശ​രീ​ര​ശാ​സ്ത്ര​പ​ര​മാ​യ പ​ങ്കി​നെ​ക്കു​റി​ച്ചു​ള്ള ഞ​ങ്ങ​ളു​ടെ ധാ​ര​ണ​യി​ലേ​ക്കു പു​തി​യ വെ​ളി​ച്ചം വീ​ശു​ക​യും ചെ​യ്തു,” ഹ​മാ​മ​ത്സു യൂ​ണി​വേ​ഴ്‌​സി​റ്റി സ്‌​കൂ​ള്‍ ഓ​ഫ് മെ​ഡി​സി​നി​ലെ ടെ​ത്സു​യ ഹോ​ണ്ട​യെ ഉ​ദ്ധ​രി​ച്ചു​ള്ള പ്ര​സ്താ​വ​ന​യി​ല്‍ പ​റ​യു​ന്നു. നേ​ര​ത്തെ, ക്യോ​ട്ടോ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​യാ​ളാ​ണ്…

Read More