യൂ ടൂ വൃത്തികെട്ടവളേ… ബൈഡന്റെ സത്യപ്രതിജ്ഞ ചടങ്ങിന് പോകുമെന്ന് ഇവാന്‍ക ട്രംപ്; മകളെ ചതിയത്തി എന്ന് വിളിച്ച് ഡോണള്‍ഡ് ട്രംപ്; ഇവാന്‍കയുടെ ലക്ഷ്യം ഭാവിയില്‍ അമേരിക്കന്‍ പ്രസിഡന്റാവുകയെന്ന് സൂചന…

കാര്യം അച്ഛനൊക്കെത്തന്നെ, പക്ഷെ എന്തിനും ഏതിനും അദ്ദേഹത്തിന്റെ താളത്തിനൊപ്പം തുള്ളിയാല്‍ തന്റെ ഭാവി കരിഞ്ഞുപോവുമെന്ന് ഇവാന്‍ക ട്രംപിന് നന്നായിയറിയാം. അതിനാല്‍ തന്നെ ട്രംപിന് കനത്ത മാനസികാഘാതം സമ്മാനിച്ചുകൊണ്ട് ജനുവരി 20ന് നടക്കുന്ന ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനൊരുങ്ങുകയാണ് ഇവാന്‍ക ട്രംപ് എന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഈ തെരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ തന്നെ 2024ലെ തെരഞ്ഞെടുപ്പില്‍ കമലാ ഹാരിസും ഇവങ്ക ട്രംപും തമ്മിലായിരിക്കും മത്സരമെന്ന രീതിയില്‍ ചില സംസാരങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. അതുപോലെ, ഒബാമയുമായുള്ള അടുപ്പവും, സാമൂഹിക-രാഷ്ട്രീയ കാര്യങ്ങളില്‍ കാണിക്കുന്ന താത്പര്യവും നിമിത്തം ഒരുപക്ഷെ മേഗന്‍ മാര്‍ക്കല്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയാകുമെന്നും അവര്‍ക്കെതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഇറക്കുക ഇവാന്‍ക ട്രംപിനെ ആയിരിക്കും എന്നും അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്തായാലും, ഇവാന്‍കയ്ക്ക് രാഷ്ട്രീയത്തില്‍ താത്പര്യമുണ്ടെന്നുള്ള കാര്യം ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്. അതില്‍ നല്ല സാധ്യതകളും ഉണ്ടെന്ന് ഇവാന്‍ക തിരിച്ചറിയുന്നു.…

Read More

പീഡനക്കേസില്‍ ജയിലില്‍ കഴിയുന്ന മലയാളി ഫാഷന്‍ ഡിസൈനര്‍ ആനന്ദ് ജോണിനെ മോചിപ്പിക്കാന്‍ ഇവാന്‍കാ ട്രംപ് രംഗത്തിറങ്ങുമോ ?; ഇവാന്‍കയെ മോഡലിംഗിലേക്ക് കൈപിടിച്ചു നടത്തിയത് ആനന്ദ്

ന്യൂയോര്‍ക്ക്: ലൈംഗിക പീഡനക്കേസില്‍ ജയിലില്‍ കഴിയുന്ന മലയാളി ഫാഷന്‍ ഡിസൈനര്‍ ആനന്ദ് ജോണിന്റെ മോചനത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍കാ ഇടപെടുമെന്ന് സൂചന. ഇവാന്‍കയെ മോഡലിംഗ് രംഗത്തേക്ക് കൈപിടിച്ചുയര്‍ത്തിയത് ആനന്ദ് ജോണായിരുന്നു. ചെറിയ പ്രായത്തിനുള്ളില്‍ തന്നെ അമേരിക്കന്‍ ഫാഷന്‍ രംഗം കീഴടക്കിയ ചരിത്രമായിരുന്നു ആനന്ദ് ജോണ്‍ അലക്‌സാണ്ടര്‍ എന്ന മലയാളി ഫാഷന്‍ ഡിസൈനറുടേത്. പ്രശസ്തിയുടെ  കൊടുമുടിയില്‍ നില്‍ക്കുമ്പോഴാണ് 2007ല്‍ എല്ലാം തകിടം മറിഞ്ഞത്. ഒന്നിനു പിറകെ ഒന്നായി ആരോപിക്കപ്പെട്ട ബലാല്‍സംഗക്കേസുകള്‍ ആനന്ദിനെ ജയിലിലാക്കി. അമേരിക്കന്‍ കോടതി 56 വര്‍ഷത്തെ ജയില്‍വാസമാണ് ശിക്ഷയായി വിധിച്ചത്. ആനന്ദ് ജോണിന്റെ പ്രശസ്തിയില്‍ അസൂയ പൂണ്ട മറ്റ് ഫാഷന്‍ ഡിസൈനര്‍മാര്‍ ഇദ്ദേഹത്തെ മനപ്പൂര്‍വം കുടുക്കിയതാണെന്ന ആരോപണം അന്നേ ഉണ്ടായിരുന്നു. സംഭവം നടന്ന് പത്തുവര്‍ഷത്തിനു ശേഷം തനിക്ക് സംഭവിച്ച കാര്യങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന പുസ്തകം പുറത്തിറക്കാനൊരുങ്ങുകയാണ് നാല്‍പതുകാരനായ ആനന്ദ്. തന്നെ തേടി വെള്ളക്കാരികളായ…

Read More

അമേരിക്കയുടെ പ്രഥമവനിതാ സ്ഥാനം ഹൈജാക്ക് ചെയ്യാന്‍ ഇവാന്‍കാ; വിട്ടു കൊടുക്കാന്‍ തയ്യാറാകാതെ മെലാനിയ; ട്രംപിന്റെ ഭാര്യയും മകളും തമ്മിലടിയെന്ന് റിപ്പോര്‍ട്ട്…

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ  ചെറുപ്പക്കാരിയായ ഭാര്യ മെലാനിയയും മകള്‍ ഇവാന്‍കയും തമ്മില്‍ അടിയെന്ന് വാര്‍ത്ത. താനാണോ ഇവാന്‍കയാണോ അമേരിക്കയുടെ പ്രഥമവനിത എന്നാണ് ഇപ്പോള്‍ മെലാനിയയുടെ സംശയം. കാരണം എന്തിനും ഏതിനും ട്രംപ് കൂടെ കൊണ്ടുപോകുന്നത് മൂത്തമകളായ ഇവാന്‍കയെയാണ്. ഇതില്‍ മെലാനിയക്ക് കടുത്ത അമര്‍ഷമാണുള്ളത്. ഇതേത്തുടര്‍ന്നാണ് രണ്ടു സ്ത്രീകളും തമ്മില്‍ അടിപൊട്ടിയതെന്ന് സൂചനയുണ്ട്. പ്രസിഡന്റിനെ സ്വാധീനിക്കാന്‍ ശേഷിയുള്ള ഇരു സ്ത്രീകളും ഒരുമിച്ച് ഇടപഴകുന്നത് തങ്ങള്‍ കണ്ടിട്ടില്ലെന്നാണ് വൈറ്റ് ഹൗസിലെ പേര് വെളിപ്പെടുത്താത്ത രണ്ട് വ്യക്തികള്‍ പറയുന്നത്. എന്നാല്‍ ഇരു യുവതികളും തമ്മില്‍ വളരെ അടുത്ത ബന്ധമാണുള്ളതെന്നാണ് വൈറ്റ് ഹൗസ് വക്താവ് ആരോപണങ്ങളെ നിഷേധിച്ച് കൊണ്ട് വാദിക്കുന്നത്. എന്നാല്‍ ഇവാന്‍ക ഫസ്റ്റ് ലേഡിയുടെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നതില്‍ മെലാനിയക്കുള്ള എതിര്‍പ്പ് നാള്‍ക്ക് നാള്‍ പെരുകി വരുന്നുവെന്നും വിവരങ്ങള്‍ നല്‍കിയ വ്യക്തികള്‍ പറയുന്നു. മെലാനിയയുടെ സ്വകാര്യ ജീവിതത്തെ കേന്ദ്രമാക്കി പുറത്തിറങ്ങിയിരിക്കുന്ന വാനിറ്റി…

Read More