സംവിധായകന്‍ കമല്‍ ലൈംഗികമായി ഉപയോഗിച്ചെന്ന് യുവനടി ! ചൂഷണം ചെയ്തത് പ്രണയ മീനുകളുടെ കടല്‍ എന്ന സിനിമയിലെ നായികാ പദവി വാഗ്ദാനം ചെയ്ത്; യുവതി കമലിന് അയച്ച വക്കീല്‍ നോട്ടീസ് പുറത്ത്…

പ്രമുഖ സിനിമാ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമലിനെതിരേ ലൈംഗിക ആരോപണവുമായി യുവനടി.കൊച്ചി സ്വദേശിയും മോഡലുമായ പെണ്‍കുട്ടിയാണ് ആരോപണം ഉന്നയിച്ചു രംഗത്തെത്തിയത്. സംവിധായകനെതിരേ നടി വക്കീല്‍ നോട്ടീസയയ്ക്കുകയും ചെയ്തു. ഒരു മലയാളം ന്യൂസ് ചാനല്‍ ബ്രേക്കിംഗ് ന്യൂസായി വാര്‍ത്ത പുറത്തുവിട്ടതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്. സിനിമയില്‍ നായികാവേഷം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചു എന്നാണ് വക്കീല്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്ന കാര്യം. അതേസമയം ഈ വിഷയം പരാതിയായി പൊലീസിന് മുമ്പില്‍ എത്തിയിട്ടില്ലെന്നും ഒതുക്കി തീര്‍ത്തുവെന്നുമാണ് പുറത്തു വരുന്ന വിവരം. 2019 ഏപ്രില്‍ 29നാണ് കൊച്ചിയിലെ പ്രമുഖ അഭിഭാഷകന്‍ മുഖേന നടി കമലിന് വക്കീല്‍ നോട്ടീസയച്ചത്‌. ഈ വക്കീല്‍ നോട്ടീസിലെ വിവരങ്ങളാണ് ചാനല്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. കമല്‍ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടല്‍ എന്ന ചിത്രത്തില്‍ നായികവേഷം വാഗ്ദാനം ചെയ്താണ് ലൈംഗികമായി ഉപയോഗിച്ചു എന്നാണ് വക്കീല്‍ നോട്ടീസില്‍ പറയുന്നത്. ചലച്ചിത്ര അക്കാദമി…

Read More