ഇതാണ് അദ്ഭുതം ! ജഡായുപ്പാറയുടെ മുകളിലെത്തിയപ്പോഴത്തെ അനുഭവം പങ്കുവച്ച് ഗായിക മഞ്ജരി;ചിത്രങ്ങള്‍ വൈറലാകുന്നു…

ഗായിക മഞ്ജരി ചടയമംഗലത്തെ ജഡായുപ്പാറയില്‍ പോയതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ജടായുപ്പാറയെക്കുറിച്ചും അവിടുത്തെ മനോഹരമായ തന്റെ അനുഭവത്തെക്കുറിച്ചും സോഷ്യല്‍ മീഡിയയില്‍ കുറിക്കാനും മലയാളികളുടെ പ്രിയഗായിക മറന്നില്ല. ഭൂമിയുടെ കേന്ദ്രം എന്നാണ് മഞ്ജരി ജടായുപ്പാറയെ വിശേഷിപ്പിക്കുന്നത്. പിങ്ക് ടോപ്പും കറുത്ത ജെഗ്ഗിന്‍സുമണിഞ്ഞുള്ള മഞ്ജരിയുടെ ചിത്രങ്ങള്‍ ആകര്‍ഷകമാണ്. ഭൂമിയുടെ മധ്യമാണിത്. ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഏറ്റവും മികച്ച അനുഭവങ്ങളിലൊന്ന്. ഈ മനോഹരമായ ടൂറിസ്റ്റ് കേന്ദ്രം കാണാന്‍ തീര്‍ച്ചയായും സമയം കണ്ടെത്തണം. ലോകത്തിലെ ഏറ്റവും വലിയതും അദ്ഭുതകരവുമായ പക്ഷി പ്രതിമ സ്ഥിതി ചെയ്യുന്ന ഇവിടത്തെ സൗന്ദര്യം വഴിഞ്ഞൊഴുകുന്ന കാഴ്ചകള്‍ നിങ്ങളെ അതിശയഭരിതരാക്കുമെന്ന് എനിക്കുറപ്പുണ്ട്. ഒപ്പം വീട്ടിലേക്ക് മടങ്ങിപ്പോരുമ്പോള്‍ മനസ്സു നിറയുന്ന സമാധാനത്തിന്റെ നിമിഷങ്ങള്‍ ഒപ്പം കൊണ്ടു പോരാമെന്നും മഞ്ജരി തന്റെ സോഷ്യല്‍ മീഡിയ പേജില്‍ കുറിക്കുന്നു. കേരളാ ടൂറിസത്തിന് മുതല്‍ക്കൂട്ടായ വിനോദസഞ്ചാരകേന്ദ്രമാണ് കൊല്ലം ജില്ലയിലെ ചടയമംഗലത്തുള്ള ജടായുപ്പാറ. ആയിരം അടി…

Read More

ചടയമംഗലത്തെ ജഡായുപ്പാറയില്‍ എത്തിയത് ഒറിജിനല്‍ ജഡായുവോ ? സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ ഇങ്ങനെ…

കൊല്ലം ചടയമംഗലത്തെ ജഡായുപ്പാറയില്‍ രാമായണത്തിലെ ജഡായു എത്തിയെന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ സത്യമോ ? കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലും വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലും സജീവ ചര്‍ച്ചയാണ് ചിറക് വിടര്‍ത്തി ഒരു മലയുടെ മുകളില്‍ നിന്ന് പറന്നുയരുന്ന ഈ പക്ഷി. രാമായണത്തിലെ ജഡായു ചടയമംഗലത്ത് എന്ന കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. ട്വിറ്ററിലും ഫേസ്ബുക്കിലുമെല്ലാം ജഡായുപാറയിലെത്തിയ ജഡായുവെന്ന കുറിപ്പില്‍ പ്രചരിക്കുന്ന ഈ വീഡിയോ 2014ല്‍ അര്‍ജന്റീനയില്‍ നിന്ന് എടുത്തതാണ്. വീഡിയോയില്‍ കാണുന്നത് കോണ്ടോ എന്ന പക്ഷിയാണ്്. വലിയ ചിറകുകളോട് കൂടിയ ഇവ കഴുകന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പക്ഷിയാണ്. വീഡിയോയില്‍ കാണുന്ന കോണ്ടോ പക്ഷിയെ വിഷബാധയേറ്റ നിലയിലാണ് കണ്ടെത്തിയത്. അന്ന് ഈ പക്ഷിയെ അര്‍ജന്റീനയിലെ ഒരു മൃഗശാലയിലേക്ക് ചികിത്സയ്ക്കായി കൊണ്ടുപോയിരുന്നു. ഇത് വാര്‍ത്തയാവുകയും ചെയ്തിരുന്നു. മുന്‍ വര്‍ഷങ്ങളിലും ഈ വീഡിയോ പലപേരുകളില്‍ പ്രചരിച്ചിരുന്നു. നേരത്തെ കര്‍ണാടകയില്‍ എത്തിയ രാമായണത്തിലെ പക്ഷിയെന്ന പേരിലും…

Read More