നാ​ലു​വ​ർ​ഷം നീ​ണ്ട ആ​ശ​ങ്ക​യ്ക്ക് അ​വ​സാ​നം; ആ​യി​രം കോ​ടി​ക്ക് അ​ധി​പ​ർ ജ​യ​ല​ളി​ത​യു​ടെ അ​ന​ന്ത​ര​വ​ൾ ജെ. ​ദീ​പ​യും അ​ന​ന്ത​ര​വ​ൻ ജെ. ​ദീ​പ​ക്കും ; വേ​ദ​നി​ല​യം ഇ​നി ഔ​ദ്യോ​ഗി​ക വ​സ​തി

അഞ്ജലി അനിൽകുമാർ അ​ന്ത​രി​ച്ച ത​മി​ഴ്നാ​ട് മു​ൻ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യു​ടെ ആ​യി​രം കോ​ടി​യു​ടെ സ്വ​ത്തി​ന് ഇ​നി അ​വ​കാ​ശി​ക​ൾ ആ​ര് എ​ന്ന ചോ​ദ്യ​ത്തി​ന് അ​വ​സാ​ന​മാ​യി. സ്വ​ത്ത് ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം നി​യ​മ​പ​ര​മാ​യ പി​ന്തു​ട​ർ​ച്ചാ​വ​കാ​ശി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ജ​യ​ല​ളി​ത​യു​ടെ അ​ന​ന്ത​ര​വ​ൾ ജെ. ​ദീ​പ​യും അ​ന​ന്ത​ര​വ​ൻ ജെ. ​ദീ​പ​ക്കു​മാ​യി​രി​ക്കും ഇ​നി സ്വ​ത്തി​ന് അ​വ​കാ​ശി​ക​ൾ. ജ​സ്റ്റി​സു​മാ​രാ​യ എ​ൻ. കി​റു​ഭാ​ക​ര​ൻ, അ​ബ്ദു​ൾ ഖു​ദ്ദൂ​സ് എ​ന്നി​വ​ര​ട​ങ്ങി​യ ബ​ഞ്ചാ​ണ് ദീ​പ​യേ​യും ദീ​പ​ക്കി​നേ​യും ര​ണ്ടാം നി​ര (ക്ലാ​സ് 2) പി​ന്തു​ട​ർ​ച്ച​ക്കാ​രാ​യി പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് വി​ധി പ​റ​ഞ്ഞ​ത്. 913,42,68,179 രൂ​പ​യാ​ണ് സ്വ​ത്തു​ക്ക​ളു​ടെ മൂ​ല്യ​മാ​യി ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്. നാ​ലു​വ​ർ​ഷം നീ​ണ്ട ആ​ശ​ങ്ക​യ്ക്ക് അ​വ​സാ​നം ത​ന്‍റെ സ്വ​ത്തു​ക്ക​ളു​ടെ പി​ന്തു​ട​ർ​ച്ചാ​വ​കാ​ശം ആ​ർ​ക്കെ​ന്നു​ള്ള വി​ൽ​പ​ത്രം എ​ഴു​താ​തെ ജ​യ​ല​ളി​ത മ​രി​ച്ച​തോ​ടെ ആ​യി​രം കോ​ടി​ക്ക് ആ​രു​ണ്ടി​നി എ​ന്നാ​യിരുന്നു എ​ല്ലാ​വ​രു​ടേ​യും ആ​ശ​ങ്ക. നേ​രി​ട്ടു​ള്ള അ​വ​കാ​ശി​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ ഹി​ന്ദു പി​ന്തു​ട​ർ​ച്ചാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ര​ണ്ടാം നി​ര അ​വ​കാ​ശി​ക​ളാ​യ ത​ങ്ങ​ൾ​ക്ക് സ്വ​ത്തി​ന്‍റെ അ​വ​കാ​ശ​മെ​ന്നു കാ​ണി​ച്ച്…

Read More

ജയലളിതയുടെ മകളാണെന്ന വാദവുമായി 37കാരി സുപ്രീം കോടതിയില്‍; ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്ന് ആവശ്യം; ഇതുവരെ രഹസ്യമാക്കി വച്ചത് ജയലളിതയുടെ അന്തസിന് ഇടിവു തട്ടാതിരിക്കാന്‍…

അന്തരിച്ച തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മകളാണെന്ന വാദവുമായി യുവതി രംഗത്ത്. ഇതു സംബന്ധിച്ച് ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്ന് 37കാരിയായ അമൃത സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. ഇതിനായി ജയലളിതയുടെ മൃതദേഹം പുറത്തെടുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. ഇക്കഴിഞ്ഞ 22ന് ബന്ധുക്കളായ എല്‍.എസ്. ലളിത, രഞ്ജനി രവീന്ദ്രനാഥ് എന്നിവര്‍ക്കൊപ്പമാണ് അമൃത ഹര്‍ജി നല്‍കിയത്. ജയലളിതയുടെ മുതിര്‍ന്ന സഹോദരി ഷൈലജയും അവരുടെ ഭര്‍ത്താവ് സാരഥിയുമാണ് തന്നെ വളര്‍ത്തിയതെന്നാണ് അമൃത ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്. ജയലളിതയുടെ മരണ ശേഷമാണ് തന്നെ രക്ഷിതാക്കള്‍ ഇക്കാര്യം അറിയിച്ചത്. ഇതിനുശേഷം ജയയുമായുള്ള ബന്ധം തെളിയിക്കാന്‍ ശ്രമിച്ചെങ്കിലും വി.കെ ശശികലയും സംഘവും ശ്രമങ്ങള്‍ക്ക് തുരങ്കം വയ്ക്കുകയായിരുന്നുവെന്ന് അമൃത പറയുന്നു. 1980 ആഗസ്റ്റ് 14ന് ചെന്നൈ മൈലാപുരിലെ ജയലളിതയുടെ വീട്ടിലാണ് ജനിച്ചതെന്നും, താന്‍ ആരാണെന്നു രഹസ്യമാക്കി വച്ചത് ജയലളിതയുടെ ആദരവിന് ഇടിവ് തട്ടാതിരിക്കാനും കുടുംബത്തിന്റെ അന്തസ് നഷ്ടപ്പെടുത്താതിരിക്കാനുമാണെന്ന് അമൃത ഹര്‍ജിയില്‍…

Read More

സ്മാരകമാക്കാമെന്നത് അതിമോഹം ;ജയലളിതയുടെ വസതി വേദനിലയത്തിന്റെ അവകാശം ഉന്നയിച്ച് ദീപ ജയകുമാര്‍ വീണ്ടും രംഗത്ത്; വേദനിലയം പിടിച്ചെടുക്കാന്‍ നടക്കുന്ന കളികള്‍ ഇങ്ങനെ…

ചെന്നൈ:തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജെ ജയലളിതയുടെ വസതി വേദനിലയത്തിന്റെ ഉടമസ്ഥാവകാശം ഉന്നയിച്ച് സഹോദരപുത്രി ദീപ ജയകുമാര്‍ വീണ്ടും രംഗത്ത്. തനിക്കും സഹോദരനും മാത്രമാണ് വേദനിലയത്തിന്റെ ഉടമസ്ഥാവകാശമെന്ന് ദീപ ആവര്‍ത്തിച്ചു. വേദനിലയം ജയലളിതയുടെ സ്മാരകമാക്കാനുള്ള മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ തീരുമാനത്തിനെതിരെ ദീപ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. വില്‍പത്രം തയ്യാറാക്കാതെ മരിച്ച സാഹചര്യത്തില്‍ കോടനാട് എസ്റ്റേറ്റ് അടക്കം ജയയുടെ സ്വത്തുക്കളുടെ അവകാശികള്‍ താനും സഹോദരനും മാത്രമാണെന്നും ദീപ കൂട്ടിച്ചേര്‍ത്തു. 1956ലെ ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം തനിക്കും സഹോദരനും അവകാശപ്പെട്ട സ്വകാര്യ സ്വത്താണ് വേദനിലയം. സ്വകാര്യ സ്വത്ത് സ്മാരകമായി പ്രഖ്യാപിക്കാന് മുഖ്യമന്ത്രിക്ക് അവകാശമില്ല. വേദനിലയത്തില് നടത്തിയ അനധികൃത സര്‍വേ ഉള്‍പ്പെടെയുള്ള നടപടികളില്‍ ഹൈക്കോടതി ഇടപെടണമെന്നും ദീപ ഹര്‍ജിയില് ആവശ്യപ്പെട്ടു. തന്റെ പിതാവ് ജയകുമാറിന്റേയും ജയലളിതയുടേയും പേരില്‍ അമ്മ വേദവല്ലി എന്ന സന്ധ്യ വാങ്ങിയ വീടാണ് വേദനിലയം. 1971ല് വേദവല്ലിയുടെ മരണ ശേഷം തന്റെ…

Read More

കോടനാട് എസ്‌റ്റേറ്റ് എന്റെ കൈയില്‍ നിന്നും ജയലളിത ഭീഷണിപ്പെടുത്തി വാങ്ങിയത് 1,115 കോടി രൂപ വിലയുള്ള എസ്റ്റേറ്റ് ജയ സ്വന്തമാക്കിയത് വെറും 7.6 കോടി രൂപയ്ക്ക്, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ ഉടമ

ജയലളിതയും കോടനാട് എസ്‌റ്റേറ്റും എന്നും വിവാദ വിഷയങ്ങളാണ്. ജയയുടെ മരണശേഷവും കോടനാട് എസ്‌റ്റേറ്റുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് ഒരു പഞ്ഞവുമില്ലായിരുന്നു താനും. ഇപ്പോഴിതാ വീണ്ടും നിഗൂഡതകള്‍ നിറഞ്ഞ ആ എസ്‌റ്റേറ്റ് വാര്‍ത്തകളില്‍ നിറയുകയാണ്. ബ്രിട്ടീഷ് വംശജന്‍ പീറ്റര്‍ കാള്‍ എഡ്വേര്‍ഡ് ക്രെയ്ഗ് ജോണ്‍സാണ് പുതിയ വിവാദത്തിനു തിരികൊളുത്തിയിരിക്കുന്നത്. തന്റെ കൈയില്‍നിന്നും ജയയും ശശികലയും എസ്റ്റേറ്റ് തട്ടിയെടുക്കുകയായിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. നിലവില്‍ എസ്‌റ്റേറ്റിന്റെ മതിപ്പു വില ഏകദേശം 1,115 കോടി രൂപ വരും. തന്റെ പിതാവ് വില്യം ജോണ്‍സ് 1975ലാണു കൊടനാട് എസ്‌റ്റേറ്റ് വാങ്ങിയതെന്നു ക്രെയ്ഗ് പറയുന്നു. പാറക്കെട്ടുകള്‍ നിറഞ്ഞ സ്ഥലം തേയിലത്തോട്ടമായി വികസിപ്പിക്കുകയായിരുന്നു. മികച്ച വരുമാനം ലഭിച്ചുതുടങ്ങിയതോടെ കോടനാട് ടീ എസ്‌റ്റേറ്റ് െ്രെപവറ്റ് ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ചു. പിന്നീട് കമ്പനി വളര്‍ന്നു പന്തലിക്കുകയായിരുന്നു. പിതാവ്, മാതാവ്, നാലു സഹോദരിമാര്‍, താന്‍ എന്നിവരായിരുന്നു ഉടമസ്ഥര്‍. ജയലളിതയ്ക്ക് എസ്‌റ്റേറ്റ് വാങ്ങാന്‍ താല്‍പര്യമുണ്ടെന്ന്…

Read More

ജയയുടെ സഹായികള്‍ ഓരോന്നായി കൊല്ലപ്പെടുന്നു, ആരാണ് ഇതിനെല്ലാം പിന്നില്‍? ജയയ്ക്കുവേണ്ടി ആരോ പ്രതികാരം വീട്ടുകയാണെന്നു കിംവദന്തി, ജയയുടെ ബംഗ്ലാവില്‍നിന്ന് രാത്രി തീയും പുകയും

വെബ്‌ഡെസ്ക് ജീവിച്ചിരിക്കുമ്പോള്‍ ഒരു നാടിന്റെ മുഴുവന്‍ ചര്‍ച്ചാവിഷയമാക്കപ്പെട്ട നിരവധി വ്യക്തിത്വങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ മരിച്ചതിന് ശേഷവും വിവാദവിഷയമാവുന്നവര്‍ വിരളമാണ്. അത്തരത്തിലുള്ള ഒരാളാണ് അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. സിനിമയില്‍ താരമായി വിലസിയിരുന്നപ്പോഴും രാഷ്ട്രീയത്തില്‍ പ്രവേശിച്ച് അധികാരത്തിന്റെ കൊടുമുടി കയറിയപ്പോഴും അവര്‍ രഹസ്യമാക്കി വച്ചിരുന്ന ഒരുപാട് കാര്യങ്ങളുണ്ട്. അതിലൊന്നാണ് എന്തിനാണ് സ്വന്തം കുടുംബത്തെ അകറ്റി നിര്‍ത്തി, കൂട്ടുകാരിയുടെ വേഷത്തില്‍ തന്റെ അടുത്തെത്തിയ ഒരു സ്ത്രീയെയും അവരുടെ കുടുംബത്തെയും കൂടെക്കൂട്ടിയതെന്നും. എന്നാല്‍ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കുമൊക്കെ അപ്പുറമായിരുന്നു ജയലളിത. അതുകൊണ്ടുതന്നെയാവണം മരണശേഷവും ജയലളിത ആശയക്കുഴപ്പം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. 75 ദിവസത്തെ അപ്പോളോ ആശുപത്രിയിലെ വാസവും തുടര്‍ന്നുള്ള മരണവും സംബന്ധിച്ചുള്ള അന്വേഷണങ്ങള്‍ക്ക് ജയയുടെ വിശ്വസ്തന്‍ എന്ന നിലയില്‍ ഒ. പനീര്‍ശെല്‍വം മുന്‍കൈയെടുക്കുന്നുണ്ട്. എന്നാല്‍ ആ സംശയങ്ങളെല്ലാം അനാവശ്യമാണെന്ന് പറഞ്ഞ് തള്ളിക്കളയുകയാണ് എടപ്പാടി പളനിസ്വാമിയെന്ന ഇപ്പോഴത്തെ മുഖ്യമന്ത്രി. ജയലളിത ആശുപത്രിയില്‍ കിടന്ന സമയത്തെ ദൃശ്യങ്ങള്‍ പുറത്തുവിട്ടാല്‍ പലരുടെയും…

Read More

മരിച്ചിട്ടും മരിക്കാതെ ജയലളിത? പോയസ് ഗാര്‍ഡനില്‍ ജയയുടെ ആത്മാവ് പ്രതികാരദാഹിയായി അലയുന്നുവെന്ന് റിപ്പോര്‍ട്ട്; ഭയപ്പാടോടെ അന്തേവാസുകളും ജീവനക്കാരും

ജീവിച്ചിരിക്കുമ്പോള്‍ എതിരാളികളുടെ പേടിസ്വപ്നമായിരുന്ന ജയലളിത മരിച്ചപ്പോഴും അതുപോലെ തന്നെയെന്നാണ് ജയയുമായി അടുപ്പമുണ്ടായിരുന്നവര്‍ പറയുന്നത്. മരിച്ചിട്ടും ജയലളിതയുടെ കരുത്ത് കുറഞ്ഞിട്ടില്ലെന്ന തരത്തിലുള്ള വാര്‍ത്തകളാണ് തമിഴ്നാട്ടില്‍ പ്രചരിക്കുന്നത്. അതില്‍ പ്രധാനപ്പെട്ടത് ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡില്‍ അമ്മയുടെ പ്രേതം പ്രതികാരത്തിനായി അലഞ്ഞ് തിരിഞ്ഞ് നടക്കുന്നുണ്ട് എന്നതാണ്. ശബ്ദം കേട്ടവരും പ്രേതത്തെ കണ്ടവരും ഉണ്ടത്രേ. ജയലളിത തീര്‍ത്തും ദുരൂഹമായ സാഹചര്യത്തിലാണ് മരണപ്പെട്ടത്. ചെറിയ അസുഖം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജയ 75 ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം മരണപ്പെടുകയായിരുന്നു. ജയലളിതയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് അന്നുമുതല്‍ ആരോപിക്കപ്പെടുന്നതാണ്. ജയലളിതയുടേത് സാധാരണ മരണമല്ലെന്നും ശശികലയുടെ നേതൃത്വത്തില്‍ നടന്ന കൊലപാതകമാണെന്നും വരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. തന്റെ മരണത്തിന് കാരണക്കാരായവരോട് പകരം ചോദിക്കാനായി അമ്മയുടെ പ്രേതം വേദനിലയത്തില്‍ തന്നെയുണ്ടെന്നാണ് അവിടുത്തെ ജീവനക്കാരുടെ സാക്ഷ്യം. ജയലളിതയുടെ മരണശേഷം ശശികല ഉള്‍പ്പെടുന്ന മന്നാര്‍ഗുഡി മാഫിയയ്ക്ക് നിരവധി പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. മുഖ്യമന്ത്രിക്കസേര…

Read More

ജയലളിതയുടെ കോടനാട്ടെ എസ്‌റ്റേറ്റില്‍ കൊള്ളയടിക്കാന്‍ പോയപ്പോള്‍ കേരളത്തില്‍നിന്നു തോര്‍ത്ത് വാങ്ങി, സെക്യൂരിറ്റിക്കാരനെ കെട്ടിയിട്ട തോര്‍ത്തില്‍ കേന്ദ്രീകരിച്ച് തമിഴ്‌നാട് പോലീസ് പ്രതികളെ കുടുക്കി

തമിഴ്‌നാട് പോലീസിന്റെ ബുദ്ധികൂര്‍മത പല അവസരങ്ങളിലും രാജ്യം കണ്ടതാണ്. അത്തരത്തില്‍ മറ്റൊരു തന്ത്രപരമായ നീക്കത്തിലൂടെ പ്രതികളെ കുടുക്കിയിരിക്കുകയാണ് പോലീസിപ്പോള്‍. അതും പ്രമാദമായ കോടനാട് എസ്‌റ്റേറ്റ് മോഷണക്കേസിലെ പ്രതികളെ. വളരെ വിദ്ഗ്ധമായി ആസൂത്രണം ചെയ്ത മോഷണത്തില്‍ പ്രതികളെ കുടുക്കിയത് വെറുമൊരു തോര്‍ത്ത്. മോഷണം നടത്തുന്നതിന് മുമ്പ് കവര്‍ച്ചക്കാര്‍ കാവല്‍ക്കാരെ കെട്ടിയിടാന്‍ ഉപയോഗിച്ച തോര്‍ത്തില്‍ തുടങ്ങിയ അന്വേഷണം പ്രതികളിലേക്ക് എത്തിച്ചേര്‍ന്നത്. ഇത്തരം തോര്‍ത്ത് ഉപയോഗിക്കുന്നത് മലയാളികളാണെന്നതായിരുന്നു കണ്ടെത്തല്‍. ജയലളിതയുടെ വിലപ്പെട്ട പല വസ്തുക്കളും അടങ്ങിയ എസ്‌റ്റേറ്റെന്ന് വിലയിരുത്തുന്ന കോടനാട്ട് ബംഗ്ലാന്റെ രണ്ടു കാവല്‍ക്കാരില്‍ ഒരാളാണ് കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടെ കൊല്ലപ്പെട്ട കാവല്‍ക്കാരന്‍ ഓം ബഹാദൂറിനെ തോര്‍ത്ത് കൊണ്ടു കെട്ടിയിട്ട നിലയിലാണ് പോലീസ് കണ്ടെത്തിയത്. തമിഴ്‌നാട്ടുകാര്‍ അല്ല ഈ തോര്‍ത്ത് ഉപയോഗിക്കുന്നതെന്നും മലയാളികളാണെന്നുമുള്ളതായിരുന്നു പോലീസിന്റെ ആദ്യ നിഗമനം. മോഷണം തടയാന്‍ എത്തിയ കാവല്‍ക്കാരെ കയ്യുംകാലും കെട്ടി തലകീഴായി മരത്തില്‍ കെട്ടിയിടുകയായിരുന്നു. ഇവര്‍ കോത്തഗിരിക്കടുത്തുള്ള…

Read More

ജയലളിതയുടെ കോടനാട് എസ്‌റ്റേറ്റില്‍ മോഷണത്തിനു നേതൃത്വം നല്കിയ മലയാളികള്‍ രണ്ടിടത്തായി ഒരേദിവസം കൊല്ലപ്പെട്ടു, മോഷണം പോയത് ജയലളിതയുമായി ബന്ധപ്പെട്ട രേഖകള്‍, ദുരൂഹത അവസാനിക്കുന്നില്ല

ജയലളിതയുടെ ഉടമസ്ഥതയിലുള്ള കോടനാട് എസ്‌റ്റേറ്റ് കൊലപാതകത്തില്‍ നിര്‍ണായക വഴിത്തിരിവ്. കേസിലെ ഒന്നാം പ്രതി കനകരാജ് സേലത്ത് അപകടത്തില്‍ മരിച്ചു. രണ്ടാം പ്രതിയും കുടുംബവും സഞ്ചരിച്ച കാറും അപകടത്തില്‍പ്പെട്ടു. പാലക്കാടുണ്ടായ അപകടത്തില്‍ കെ.വി.സയന് ഗുരുതര പരുക്ക്. സയന്റെ ഭാര്യയും മകളും അപകത്തില്‍ മരിച്ചു. ദേശീയപാത കണ്ണാടിയില്‍ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്കുലോറിയിലേക്ക് ഇടിച്ചുകയറിയാണ് അപകടം. പുലര്‍ച്ചെ ആറരയ്ക്കായിരുന്നു അപകടം. കോയമ്പത്തൂരില്‍ നിന്നും തൃശൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ പൂര്‍ണ്ണമായും ലോറിക്കടിയിലേക്ക് ഇടിച്ചുകയറിയിരുന്നു. ഫയര്‍ഫോഴ്‌സ് എത്തിയാണ് ലോറിക്കടിയില്‍ നിന്നും കാര്‍ വലിച്ചെടുത്ത് യാത്രക്കാരെ പുറത്തെത്തിച്ചത്. അതേസമയം, ആദ്യം സാധാരണ അപകടമായി മാത്രം കണ്ടിരുന്ന സംഭവത്തിന് പുതിയ മാനം നല്കിയത് അപകടത്തിനിരയാക്കിയ കാറാണ്. കോടനാട്ട് ജയലളിതയുടെ എസ്‌റ്റേറ്റില്‍ മോഷണം നടത്തിയവര്‍ എത്തിയത് ഇതേ കാറിലാണെന്ന് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ആശുപത്രിയിലുള്ള സയന്‍ മോഷണസംഘത്തിലുള്ള വ്യക്തിയാണെന്നാണ് നിഗമനം. അതേസമയം, ഇയാളുടെ കൂട്ടുപ്രതി കോയമ്പത്തൂരിലുണ്ടായ അപകടത്തില്‍…

Read More

ജയലളിതയോട് എനിക്ക് കടുത്ത പ്രണയമായിരുന്നു; അവസരം കിട്ടിയിട്ടും തുറന്നു പറയാനായില്ല; മനസു തുറന്ന് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു

അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയോട് തനിക്ക് കടുത്ത പ്രണയമായിരുന്നെന്ന്  ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് കട്ജു ഇക്കാര്യം വെളിപ്പെടുത്തിയത്. ജയലളിത അന്തരിച്ചതിനോട് അടുത്ത ദിവസങ്ങളിലും തനിക്ക് ജയയോടുണ്ടായിരുന്ന ആരാധനയും പ്രണയവും തുറന്നു പറഞ്ഞ കട്ജു രംഗത്തു വന്നിരുന്നു. ജസ്റ്റിസ് കട്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് എന്റെ യൗവന കാലത്ത് ജയ എന്റെ ജീവനായിരുന്നു. അതിസുന്ദരിയായ അവരോടുള്ള പ്രണയം തിരികെ ലഭിക്കാത്തതാണെന്ന് എനിക്കറിയാമായിരുന്നു. എന്റെ പ്രണയത്തെക്കുറിച്ച് ജയയ്ക്കറിയില്ലായിരുന്നു. 1948 ഫെബ്രുവരിയില്‍ ജനിച്ച ജയയും 1946 സെപ്റ്റംബറില്‍ ജനിച്ച ഞാനും തമ്മില്‍ ആദ്യമായി കണ്ടുമുട്ടുന്നത് 2004 നവംബറിലാണ്. മദ്രാസ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കാന്‍ ഞാന്‍ ചെന്നൈയിലെ രാജ്ഭവനില്‍ എത്തിയപ്പോഴായിരുന്നു അത്. അപ്പോള്‍ അവര്‍ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായിരുന്നു. അപ്പോഴും അവര്‍ അതിസുന്ദരിയായിരുന്നു.  ചെറുപ്പത്തില്‍ അവരോടു തോന്നിയ മൃദുവികാരം തുറന്നു പറയാന്‍ എനിക്ക് കഴിഞ്ഞില്ല. അതിന് അനുയോജ്യമായ സന്ദര്‍ഭവുമല്ലായിരുന്നു അത്.…

Read More