കാസര്‍ഗോട്ട് കാറിലെത്തിയ സംഘം പട്ടാപ്പകല്‍ യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയി; സംഭവത്തെക്കുറിച്ച് യുവതിയുടെ ഭര്‍ത്താവ് പറയുന്നതിങ്ങനെ…

കാസര്‍ഗോഡ്‌: കാസര്‍ഗോട്ട് ചിറ്റാരിക്കാല്‍ വെള്ളടുക്കത്ത് അക്രമി സംഘം പട്ടാപ്പകല്‍ അമ്മയെയും മൂന്ന് വയസുള്ള കുഞ്ഞിനേയും തട്ടികൊണ്ടുപോയി. വെള്ളടുക്കത്തെ മനുവിന്റെ ഭാര്യ മീനു കൃഷ്ണ(23)മകന്‍ സായി കൃഷ്ണ(3) എന്നിവരെയാണ് വെള്ളിയാഴ്ച രാവിലെ പത്തരയോടെ കാറിലെത്തിയ സംഘം തട്ടി കൊണ്ട് പോയത്. വിവരമറിഞ്ഞു ചിറ്റാരിക്കാല്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മാലൊത്ത് ബൈക്ക് മെക്കാനിക്കായി ജോലി നോക്കുന്ന കൈതവേലി മനുവിന്റെ ഭാര്യയാണ് മീനു. രാവിലെ മനു ജോലിയ്ക്കു പോയതിനു ശേഷമായിരുന്നു സംഭവം. രാവിലെ പത്തുമണിക്ക് മീനു മനുവിനെ ഫോണില്‍ വിളിച്ചിരുന്നു. തന്നെ ചിലര്‍ ആക്രമിക്കുന്നതായും തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്നതായും പറഞ്ഞയുടന്‍ കരഞ്ഞുകൊണ്ട് മീനു ഫോണ്‍ കട്ട് ചെയ്യുകയായിരുന്നുവെന്ന് ഭര്‍ത്താവ് മനു പറഞ്ഞു. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. ചിറ്റാരിക്കാല്‍ പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും മനുവും വീട്ടിലെത്തിയിരുന്നു. കോട്ടയം സ്വദേശിനിയായ മീനുവും മനുവും തമ്മില്‍ പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. വിവരമറിഞ്ഞ്…

Read More

രാത്രിയില്‍ വഴിയരികില്‍ നിന്ന യുവാവിനെ തട്ടിക്കൊണ്ടു പോയി ജനനേന്ദ്രിയം ഛേദിച്ചു ! മഞ്ചേരിയില്‍ അരങ്ങേറിയ ഞെട്ടിപ്പിക്കുന്ന സംഭവത്തിന്റെ പിന്നാമ്പുറ കഥകള്‍ ഇങ്ങനെ…

രാത്രിയില്‍ വഴിയരികില്‍ നിന്ന യുവാവിനെ അക്രമികള്‍ തട്ടിക്കൊണ്ടു പോയി ജനനേന്ദ്രിയം മുറിച്ചു.പൂക്കോട്ടൂര്‍ മൈലാടി പരേതനായ കാരാട്ട് അബ്ദുവിന്റെ മകന്‍ അഷ്റഫ് (34)നെയാണ് രണ്ടംഗ സംഘം തട്ടിക്കൊണ്ടുപോയി ജനനേന്ദ്രിയം മുറിച്ച ശേഷം റോഡില്‍ ഉപേക്ഷിച്ചത്. അഷറഫും ഭാര്യയുമായുള്ള പ്രശ്നമാണ് ഇത്തരത്തിലൊരു അക്രമത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം 2007ല്‍ കണ്ണൂര്‍ സ്വദേശിനിയായ ഹഫ്സയെ വിവാഹം കഴിച്ച അഷ്റഫ് 2015 വരെ കണ്ണൂരില്‍ ഇവര്‍ക്കൊപ്പമായിരുന്നു താമസം. ഇതിനിടെ എട്ടു വര്‍ഷത്തോളം ദമാമില്‍ ജോലി നോക്കുകയും ചെയ്തു. 2015ല്‍ ഭാര്യയുമായി അകന്ന അഷ്റഫ് പൂക്കോട്ടൂര്‍ മൈലാടിയില്‍ താമസമാക്കുകയും കരിങ്കല്‍ ലോഡിംഗ് ജോലി ചെയ്ത് വരികയുമായിരുന്നു. എന്നാല്‍ ഭാര്യയുടെ ചാരിത്ര്യശുദ്ധിയില്‍ സംശയം തോന്നിയ ഇയാള്‍ ദമാമിലുള്ള ബന്ധുവിനെ നിരന്തരം ടെലിഫോണില്‍ വിളിച്ച് അസഭ്യം പറയുമായിരുന്നു. ഇതാണ് അക്രമത്തിലേക്ക് നയച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വ്യാഴാഴ്ച രാത്രി 11.30നാണ് സംഭവം. പൂക്കോട്ടൂര്‍ അറവങ്കര പഞ്ചായത്ത് ഓഫീസ്…

Read More

സ്വന്തം കുഞ്ഞിനെ കാണുന്നതില്‍ നിന്ന് ഭര്‍തൃവീട്ടുകാര്‍ വിലക്കി; പ്രതികാരമായി ഭര്‍തൃ സഹോദരന്റെ പിഞ്ചു മകനെ തട്ടിക്കൊണ്ടു പോയി; തൊടുപുഴയില്‍ നടന്ന നാടകീയ സംഭവങ്ങള്‍ ഇങ്ങനെ…

തൊ​​​ടു​​​പു​​​ഴ:​​​ കു​​​ഞ്ഞി​​​നെ നേ​​​രി​​​ൽ​​​ക്കാ​​​ണു​​​ന്ന​​​തി​​​ൽ നി​​​ന്ന് ഭ​​​ർ​​​തൃ​​​വീ​​​ട്ടു​​​കാ​​​ർ വി​​​ല​​​ക്കി​​​യ​​​തി​​​നു പ്ര​​​തി​​​കാ​​​ര​​​മാ​​​യി ബ​​​ന്ധു​​​വാ​​​യ ര​​​ണ്ടു​​​ര​​​വ​​​യ​​​സു​​​കാ​​​ര​​​നെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ കേ​​​സി​​​ൽ യു​​​വ​​​തി​​​യും അ​​​മ്മ​​​യും അ​​​റ​​​സ്റ്റി​​​ൽ. സ്വ​​​​ന്തം കു​​​​ഞ്ഞി​​​നെ കാ​​​ണാ​​​നെ​​​ത്തി​​​യ​​​പ്പോ​​​ൾ ഭ​​​​ർ​​​​തൃ​​​പി​​​​താ​​​വ് വി​​​ല​​​ക്കി​​​യ​​​തി​​​നാ​​​ണ് ഭ​​​​ർ​​​​തൃ​​​സ​​​​ഹോ​​​​ദ​​​​ര​​​​ന്‍റെ ര​​​​ണ്ട​​​​ര വ​​​​യ​​​​സു​​​​കാ​​​​ര​​​​നാ​​​​യ മ​​​​ക​​​​നെ കോ​​​​ട്ട​​​​യം എ​​​​സ്.​​​​എ​​​​ച്ച് മൗ​​​​ണ്ട് സ്വ​​​​ദേ​​​​ശി​​​​നി​​​​​​​​യും അ​​​മ്മ​​​യും ചേ​​​ർ​​​ന്ന് ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ​​​ത്. തൊ​​​​ടു​​​​പു​​​​ഴ ക​​​​രി​​​​ങ്കു​​​​ന്നം പൊ​​​​ന്ന​​​​ന്താ​​​​ന​​​​ത്ത് ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​യോ​​​​ടെ​​​യാ​​​യി​​​രു​​​ന്നു നാ​​​​ട​​​​കീ​​​​യ സം​​​​ഭ​​​​വ​​​​ങ്ങ​​​​ൾ. അ​​​​ബു​​​​ദാ​​​​ബി​​​​യി​​​​ൽ ബി​​​​സി​​​​ന​​​​സു​​​​കാ​​​​ര​​​​നാ​​​​യ തൊ​​​​ടു​​​​പു​​​​ഴ പൊ​​​​ന്ന​​​​ന്താ​​​​നം സ്വ​​​​ദേ​​​​ശി​​​​യു​​​​ടെ ഭാ​​​​ര്യ​​​​യെ​​​യും അ​​​മ്മ​​​യെ​​​യു​​​മാ​​​ണു ക​​​​രി​​​​ങ്കു​​​​ന്നം പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റു ചെ​​​​യ്ത​​​​ത്. ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ വി​​​​വാ​​​​ഹ​​​​ബ​​​​ന്ധം വേ​​​​ർ​​​​പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നു​​​​ള്ള നി​​​​യ​​​​മ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ കു​​​​ടും​​​​ബ​​​​കോ​​​​ട​​​​തി​​​​യി​​​​ൽ പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണ്. ഒ​​​​രു​​​​മാ​​​​സം മു​​​​ന്പ് അ​​​​വ​​​​ധി​​​​ക്കെ​​​​ത്തി​​​​യ യു​​​​വാ​​​​വ്, ഭാ​​​​ര്യ​​​​യെ​​​​യും മ​​​​ക​​​​നെ​​​​യും സ്വ​​​​ന്തം വീ​​​​ട്ടി​​​​ൽ കൊ​​​​ണ്ടു​​​​വ​​​​ന്ന് താ​​​​മ​​​​സി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു. ഒ​​​​രാ​​​​ഴ്ച​​​​യ്ക്കു​​​​ശേ​​​​ഷം ഭാ​​​​ര്യ പി​​​​ണ​​​​ങ്ങി ഇ​​​​വ​​​​രു​​​​ടെ വീ​​​​ട്ടി​​​​ലേ​​​​ക്ക് മ​​​​ട​​​​ങ്ങി​​​​പ്പോ​​​​യി. ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച വി​​​​ദേ​​​​ശ​​​​ത്തേ​​​​ക്ക് മ​​​​ട​​​​ങ്ങി​​​​യ യു​​​​വാ​​​​വ് കു​​​​ഞ്ഞി​​​​നെ എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്തു​​​​ള്ള ബ​​​​ന്ധു​​​​വീ​​​​ട്ടി​​​​ൽ ഏ​​​​ൽ​​​​പ്പി​​​​ച്ച​​​​ശേ​​​​ഷ​​​​മാ​​​​ണ് പോ​​​​യ​​​​ത്. കു​​​​ഞ്ഞി​​​​നെ കൊ​​​​ണ്ടു​​​​പോ​​​​കാ​​​​ൻ മാ​​​​താ​​​​വും അ​​​​മ്മ​​​​യും പൊ​​​​ന്ന​​​​ന്താ​​​​ന​​​​ത്തെ വീ​​​​ട്ടി​​​​ലെ​​​​ത്തി​​​​യ​​​​പ്പോ​​​​ൾ കു​​​​ട്ടി ഇ​​​​വി​​​​ടെ​​​​യി​​​​ല്ല എ​​​​ന്നു ഭ​​​​ർ​​​​തൃ​​​പി​​​​താ​​​​വ് പ​​​​റ​​​​ഞ്ഞു.…

Read More

ശിക്ഷ വിധിക്കുന്നത് ജഡ്ജിയല്ലേ അപ്പോള്‍ പിന്നെ ? വനിതാ ജഡ്ജിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിക്കാന്‍ ശ്രമിച്ച ഡ്രൈവര്‍ അറസ്റ്റില്‍

  ന്യൂഡല്‍ഹി; തട്ടിക്കൊണ്ടു പോകല്‍ കേസുകളില്‍ ശിക്ഷ വിധിക്കുന്ന ജഡ്ജിമാര്‍ക്കു പോലും രക്ഷയില്ലെന്നു വന്നാല്‍ ? വനിതാ ജഡ്ജിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് ഈ ചോദ്യമുയരുന്നത്. ഡല്‍ഹിയില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. കര്‍കാര്‍ദോമ കോടതിയിലേക്ക് പോകുന്നതിനായി കാറില്‍ കയറിയെങ്കിലും ഡ്രൈവര്‍ എന്‍എച്ച് 24ല്‍ കൂടി ഹാപ്പര്‍ മേഖലയിലേക്ക് വാഹനം ഓടിക്കുകയായിരുന്നു. ഇതുകണ്ട ജഡ്ജി ഉടന്‍ തന്നെ പോലീസിനെയും സഹപ്രവര്‍ത്തകരെയും വിവരമറിയിക്കുകയായിരുന്നു. എന്‍.എച്ച് 24 ലില്‍ കൂടി കുറേ നേരം മുന്നോട്ട് പോയ ശേഷം ഡ്രൈവര്‍ കാര്‍ ഡല്‍ഹി ഭാഗത്തേക്ക് തിരിച്ചു. തുടര്‍ന്ന് ഗാസിപുര്‍ ടോള്‍ പ്ലാസയില്‍ വാഹനം കുടുങ്ങിയതിനെ തുടര്‍ന്ന് പോലീസ് എത്തി ഡ്രൈവറെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്വകാര്യ ഏജന്‍സിയുടെ ഡ്രൈവറാണ് ജഡ്ജിയുടെ വാഹനം ഓടിച്ചിരുന്നത്. ഇയാളെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. ജഡ്ജിയ്ക്കു പോലും രക്ഷയില്ലെങ്കില്‍ സാധാരണക്കാരുടെ…

Read More