പ​ത്ത് ദി​വ​സ​ത്തി​നി​ടെ ജി​ല്ല​യി​ല്‍ ര​ണ്ടാ​യി​ര​ത്തി​ലേ​റെ രോ​ഗി​ക​ള്‍;ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം എണ്ണായിരം കടന്നു

കൊ​ച്ചി: ജി​ല്ല​യി​ല്‍ കോ​വി​ഡ് 19 രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ന്‍ വ​ര്‍​ധ​ന. ഈ​മാ​സം ആ​ദ്യ പ​ത്ത് ദി​വ​സ​ത്തി​നി​ടെ​മാ​ത്രം ജി​ല്ല​യി​ല്‍ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ര​ണ്ടാ​യി​രം പി​ന്നി​ട്ടു.

ക​ഴി​ഞ്ഞ മാ​സം ആ​ദ്യ പ​ത്ത് ദി​വ​സം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തി​നേ​ക്കാ​ള്‍ ഇ​ര​ട്ടി​യി​ലേ​റെ​പേ​ര്‍​ക്കാ​ണ് ഈ ​മാ​സം രോ​ഗം പി​ടി​പ്പെ​ട്ടി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ മാ​സം ആ​ദ്യ പ​ത്ത് ദി​വ​സം 959 പേ​രാ​ണ് രോ​ഗ​ബാ​ധി​ത​രാ​യ​തെ​ങ്കി​ല്‍ ഈ ​മാ​സം ഇ​തു​വ​രെ 2,153 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

ക​ഴി​ഞ്ഞ മാ​സ​ത്തി​ല്‍ 19 ാം തീ​യ​തി​യാ​ണു രോ​ഗി​ക​ളു​ടെ എ​ണ്ണം ര​ണ്ടാ​യി​രം പി​ന്നി​ട്ട​ത്. അ​തി​നി​ടെ, ജി​ല്ല​യി​ല്‍ ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്ത കോ​വി​ഡ് കേ​സു​ക​ളി​ല്‍ പ​കു​തി​യും പ​ട​ര്‍​ന്ന​ത് ക​ഴി​ഞ്ഞ​മാ​സ​മെ​ന്നു ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്നു.

ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 8,312 പേ​ര്‍​ക്ക് കോ​വി​ഡ് ബാ​ധി​ച്ചെ​ന്നാ​ണു ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍. ക​ഴി​ഞ്ഞ​മാ​സം​മാ​ത്രം രോ​ഗി​ക​ളാ​യ​വ​രാ​ക​ട്ടെ 4,296 പേ​രും.

നി​ല​വി​ലെ സ്ഥി​തി​യി​ല്‍ ഈ​മാ​സം രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ന്‍​കു​തി​ച്ചു​ചാ​ട്ടം ഉ​ണ്ടാ​കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ നേ​ര​ത്തേ​ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഇ​തു​വ​രെ 5,583 പേ​രാ​ണ് ജി​ല്ല​യി​ല്‍ കോ​വി​ഡ് മു​ക്ത​രാ​യ​ത്. 43 മ​ര​ണ​ങ്ങ​ളും ഔ​ദ്യോ​ഗി​ക​മാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ഇ​ന്ന​ലെ 227 പേ​ര്‍​ക്കാ​ണു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​തി​ല്‍ 222 പേ​ര്‍​ക്കും രോ​ഗം പി​ടി​പെ​ട്ട​തു സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ. ഇ​തോ​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് ജി​ല്ല​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 2,843 ആ​യി.

Related posts

Leave a Comment