ജ​ന​വാ​സകേ​ന്ദ്ര​ത്തി​ൽ ക​ണ്ടെ​ത്തി​യ കു​ട്ടി​ക്കൊ​മ്പ​ന് ഇ​നി കോ​ന്നി​യി​ൽ അ​മ്മ​ക്കൂ​ട്

ജ​ഗീ​ഷ് ബാ​ബു കോ​ന്നി: വ​ന​മേ​ഖ​ല​യോ​ടു ചേ​ർ​ന്ന ജ​ന​വാ​സകേ​ന്ദ്ര​ത്തി​ൽ ക​ണ്ടെ​ത്തി​യ ര​ണ്ടു മാ​സം പ്രാ​യം വ​രു​ന്ന കു​ട്ടി​ക്കൊ​മ്പ​ൻ ഇ​നി കോ​ന്നി​യി​ൽ വ​ള​രും. കോ​ന്നി ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ത്തി​ലെ കു​ട്ടി​യാ​ന​ക​ളു​ടെ പ​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ൽ ഇ​ന്ന് രാ​വി​ലെ ആ​റി​നാ​ണ് മ​ല​പ്പു​റം ജി​ല്ല​യി​ൽ നി​ന്നും പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച വാ​ഹ​ന​ത്തി​ൽ കു​ട്ടി​യാ​ന​യെ ആ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ച്ച​ത്. അ​മ്മ​യാ​ന​യി​ൽ നി​ന്നും കൂ​ട്ടം തെ​റ്റി ക​ഴി​ഞ്ഞ മാ​ർ​ച്ച് 13നാ​ണ് മലപ്പുറം വ​ഴി​ക്ക​ട​വ് പു​ത്ത​രി​പാ​ട​ത്തെ ജ​ന​വാ​സ കേ​ന്ദ്ര​ത്തോ​ട് ചേ​ർ​ന്ന സ്ഥ​ല​ത്ത് നാ​ട്ടു​കാ​ർ ആ​ന​ക്കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. വ​ന​ത്തോ​ട് ചേ​ർ​ന്ന് മൈ​താ​ന​ത്ത് കു​ട്ടി​ക​ൾ പ​ന്ത് ക​ളി​ക്കു​ന്നി​ട​ത്തേ​ക്ക് ഓ​ടി​യെ​ത്തി​യ കു​ട്ടി​യാ​ന​യെ നാ​ട്ടു​കാർ വി​വ​രം അ​റി​യി​ച്ച​ത​നു​സ​രി​ച്ച് സ്ഥ​ല​ത്ത് എ​ത്തി​യ വ​ന​പാ​ല​ക​ർ തി​രി​കെ വ​ന​ത്തി​ലേ​ക്ക് ക​ട​ത്തി​വി​ടാ​ൻ ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. ഒ​റ്റ​പ്പെ​ട്ട കു​ട്ടി​യെ അ​മ്മ​യ്ക്ക​രി​കി​ൽ എ​ത്തി​ക്കാ​നാ​യി കാ​ട്ടാ​ന സം​ഘ​ത്തെ വ​ന​ത്തി​ൽ തെര​ഞ്ഞെ​ങ്കി​ലും ഇ​തും സാ​ധ്യ​മാ​യി​ല്ല ഇ​തേ തു​ട​ർ​ന്ന് ആ​ന​ക്കു​ട്ടി​യെ നെ​ല്ലി​ക്കു​ന്ന് വ​നം സ്റ്റേ​ഷ​ൻ സ​മീ​പ​ത്തെ മു​റി​യി​ൽ പാ​ർ​പ്പി​ച്ച്…

Read More