ക​ര​യു​ന്ന കു​ഞ്ഞി​നെ​യും കൊ​ണ്ട് ഇ​നി ധൈ​ര്യ​മാ​യി സി​നി​മ തീ​യ​റ്റ​റി​ല്‍ പോ​കാം ! പ്ര​ത്യേ​ക സം​വി​ധാ​ന​വു​മാ​യി കെ​എ​സ്എ​ഫ്ഡി​സി…

ക​ര​യു​ന്ന കു​ഞ്ഞു​ങ്ങ​ള്‍ തീ​യ​റ്റ​റി​ല്‍ സി​നി​മാ​സ്വാ​ദ​ന​ത്തെ ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന​ത് പ​തി​വാ​ണ്. ഇ​ത്ത​രം അ​മ്മ​മാ​രും അ​ച്ഛ​ന്മാ​രും തി​യേ​റ്റ​റു​ക​ളി​ലെ പ​തി​വ് കാ​ഴ്ച​യു​മാ​ണ്. പ​ല​പ്പോ​ഴും കു​ഞ്ഞു​മാ​യി അ​ച്ഛ​നോ അ​മ്മ​യോ തി​യേ​റ്റ​റി​നു​ള്ളി​ല്‍ നി​ന്ന് പു​റ​ത്ത് പോ​കു​ന്ന​തി​ലാ​കും ഇ​ത് അ​വ​സാ​നി​ക്കു​ക. കു​ഞ്ഞു​ങ്ങ​ളു​ടെ ക​ര​ച്ചി​ല്‍ സി​നി​മ കാ​ണാ​നെ​ത്തു​ന്ന മ​റ്റു​ള്ള​വ​ര്‍​ക്ക് അ​സ്വ​സ്ഥ​ത​യു​ണ്ടാ​ക്കു​ക​യും ചെ​യ്യും. പ്രേ​ക്ഷ​ക​രു​ടെ ആ​സ്വാ​ദ​ന​ത്തെ ത​ട​സ​പ്പെ​ടു​ത്തു​ന്ന ഈ ​പ​രി​പാ​ടി അ​വ​സാ​നി​പ്പി​ക്കാ​ന്‍ വ​ഴി​യൊ​രു​ക്കി​യി​രി​ക്കു​ക​യാ​ണ് കേ​ര​ള സ്റ്റേ​റ്റ് ഫി​ലി ഡെ​വ​ല​പ്‌​മെ​ന്റ് കോ​ര്‍​പ​റേ​ഷ​ന്‍ (KSFDC). തി​രു​വ​ന​ന്ത​പു​രം കൈ​ര​ളി തി​യേ​റ്റ​ര്‍ കോം​പ്ല​ക്‌​സി​ലാ​ണ് ‘ക്രൈ​യി​ങ് റൂം’ ​എ​ന്ന പേ​രി​ല്‍ പ്ര​ത്യേ​ക മു​റി സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. സി​നി​മ കാ​ണു​ന്ന​തി​നി​ടെ കു​ഞ്ഞു​ങ്ങ​ള്‍ ക​ര​ഞ്ഞാ​ല്‍ തി​യേ​റ്റ​ര്‍ വി​ടു​ന്ന​തി​ന് പ​ക​രം ഇ​നി മു​ത​ല്‍ ഈ ​മു​റി പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. ശ​ബ്ദം പു​റ​ത്തേ​ക്ക് കേ​ള്‍​ക്കാ​ത്ത രീ​തി​യി​ലാ​ണ് ക്രൈ​യി​ങ്‌​റൂ​മി​ന്റെ നി​ര്‍​മാ​ണം. തൊ​ട്ടി​ലും ഡ​യ​പ്പ​ര്‍ മാ​റ്റാ​നു​മു​ള്ള സൗ​ക​ര്യ​വു​മു​ണ്ട്. കു​ഞ്ഞു​മാ​യി ക്രൈ​യിം​ഗ് റൂ​മി​ലി​രു​ന്ന് യാ​തൊ​രു ബു​ദ്ധി​മു​ട്ടു​മി​ല്ലാ​തെ സി​നി​മ കാ​ണാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. കു​ഞ്ഞി​നെ പ​രി​പാ​ലി​ച്ചു​കൊ​ണ്ടു ത​ന്നെ സി​നി​മ ആ​സ്വ​ദി​ക്കാ​നു​ള​ള സൗ​ക​ര്യ​മാ​ണ്…

Read More