ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​രെ ലോ​ക്ക​പ്പ് തു​റ​ന്ന് ഇ​റ​ക്കി​ക്കൊ​ണ്ടു​പോ​യി കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍

പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത കെ​എ​സ്യു പ്ര​വ​ര്‍​ത്ത​ക​രെ സ്റ്റേ​ഷ​നി​ല്‍ ക​യ​റി ഇ​റ​ക്കി​ക്കൊ​ണ്ടു​പോ​യി കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍.

കാ​ല​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് ഇ​ന്ന് രാ​വി​ലെ നാ​ട​കീ​യ സം​ഭ​വ​ങ്ങ​ള്‍ അ​ര​ങ്ങേ​റി​യ​ത്. ബെ​ന്നി ബ​ഹ​നാ​ന്‍ എം​പി​യും എം​എ​ല്‍​എ​മാ​രാ​യ റോ​ജി എം ​ജോ​ണും സ​നീ​ഷ് ജോ​സ​ഫു​മാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി കെ​എ​സ്യു പ്ര​വ​ര്‍​ത്ത​ക​രെ മോ​ചി​പ്പി​ച്ച​ത്.

ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് ഏ​ഴു വി​ദ്യാ​ര്‍​ഥി​ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്. കാ​ല​ടി ശ്രീ​ശ​ങ്ക​ര കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​ക​ളെ​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

വി​ദ്യാ​ര്‍​ഥി സം​ഘ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത കെ​എ​സ്യു പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് മ​ര്‍​ദ്ദി​ച്ചെ​ന്ന് ആ​രോ​പി​ച്ചാ​ണ് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

തു​ട​ര്‍​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ സ്റ്റേ​ഷ​നി​ല്‍ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ഷേ​ധ​ത്തി​നി​ടെ റോ​ജി ജോ​ണ്‍ എം​എ​ല്‍​എ ലോ​ക്ക​പ്പി​ല്‍ നി​ന്ന് വി​ദ്യാ​ര്‍​ഥി​ക​ളെ പു​റ​ത്തി​റ​ക്കു​ക​യും ചെ​യ്തു.

വി​ദ്യാ​ര്‍​ഥി​ക​ളെ സെ​ല്ലി​ല്‍ നി​ന്നും പു​റ​ത്തി​റ​ക്കി​യ​തി​ല്‍ തെ​റ്റി​ല്ലെ​ന്ന് റോ​ജി എം ​ജോ​ണ്‍ പ്ര​തി​ക​രി​ച്ചു. ത​ന്റെ പ്ര​വ​ര്‍​ത്തി മ​റ്റു​ള്ള​വ​ര്‍ വി​ല​യി​രു​ത്ത​ട്ടെ.

വ​ലി​യ കു​റ്റ​വാ​ളി​ക​ളോ​ട് എ​ന്ന പോ​ലെ​യാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളോ​ട് പെ​രു​മാ​റി​യ​തെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു. ലോ​ക്ക​പ്പി​ലി​ട്ട വി​ദ്യാ​ര്‍​ഥി​ക​ളെ റോ​ജി എം.​ജോ​ണ്‍ പു​റ​ത്തി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ ഇ​തി​നോ​ട​കം പു​റ​ത്തു​വ​ന്നു.

Related posts

Leave a Comment