ഭ​ര്‍​ത്താ​വി​ന് ലോ​ട്ട​റി​യ​ടി​ച്ച് കി​ട്ടി​യ 1.3 കോ​ടി രൂ​പ​യു​മാ​യി ഭാ​ര്യ കാ​മു​ക​നൊ​പ്പം മു​ങ്ങി ! ദ​മ്പ​തി​ക​ള്‍​ക്ക് മൂ​ന്നു കു​ട്ടി​ക​ള്‍…

ലോ​ട്ട​റി​യ​ടി​ച്ച​തി​ലൂ​ടെ ഭ​ര്‍​ത്താ​വി​ന് ല​ഭി​ച്ച 1.3മൂ​ന്നു കോ​ടി രൂ​പ​യു​മാ​യി ഭാ​ര്യ കാ​മു​ക​നൊ​പ്പം ക​ട​ന്നു​ക​ള​ഞ്ഞു. ലോ​ട്ട​റി​പ്പ​ണം ല​ഭി​ച്ച​തി​നു തൊ​ട്ടു​പി​ന്നാ​ലെ മൂ​ന്നു കു​ട്ടി​ക​ളു​ടെ അ​മ്മ കൂ​ടി​യാ​യ സ്ത്രീ ​പ​ണ​മെ​ല്ലാ​മെ​ടു​ത്ത് കാ​മു​ക​ന്റെ ഒ​പ്പം മു​ങ്ങു​ക​യാ​യി​രു​ന്നു. താ​യ്‌​ല​ന്റി​ലാ​ണ് സം​ഭ​വം. മ​ണി​ത്ത് എ​ന്ന​യാ​ള്‍​ക്കാ​ണ് 6 മി​ല്യ​ണ്‍ ബ​ട്ട് (1.3 കോ​ടി രൂ​പ) ലോ​ട്ട​റി അ​ടി​ച്ച​ത്. സ​മ്മാ​ന​ത്തു​ക ന​ല്‍​കു​ന്ന പ​രി​പാ​ടി​ക്കി​ടെ​യാ​ണ് ഭാ​ര്യ അ​ങ്ക​ണാ​റ​ത്ത് കാ​മു​ക​നോ​പ്പം ഒ​ളി​ച്ചോ​ടി​യ​ത്. 26 വ​ര്‍​ഷ​മാ​യി മ​ണി​ത്തും അ​ങ്ക​ണാ​റ​ത്തും ഒ​ന്നി​ച്ച് ജീ​വി​ക്കു​ന്നു. മൂ​ന്ന് കു​ട്ടി​ക​ളു​മു​ണ്ട്. എ​ന്നാ​ല്‍ ഔ​ദ്യോ​ഗി​ക രേ​ഖ​ക​ള്‍ പ്ര​കാ​രം ഇ​വ​ര്‍ വി​വാ​ഹി​ത​ര​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സ​മ്മാ​ന​ത്തു​ക ന​ല്‍​കു​ന്ന പ​രി​പാ​ടി​യി​ല്‍ അ​പ​രി​ചി​ത​നാ​യ ഒ​രാ​ള്‍ പ​രി​പാ​ടി​ക്ക് എ​ത്തി​യി​രു​ന്നു. ഇ​ത് ആ​രാ​ണെ​ന്ന് മ​ണി​ത്ത് ചോ​ദി​ച്ച​പ്പോ​ള്‍ ഒ​രു അ​ക​ന്ന ബ​ന്ധു​വാ​ണെ​ന്നാ​ണ് അ​വ​ര്‍ പ​റ​ഞ്ഞ​ത്. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പ​ണ​വു​മാ​യി അ​ങ്ക​ണാ​റ​ത്ത് മു​ങ്ങി​യ​ത്. സ​മ്മാ​ന​മാ​യി ല​ഭി​ച്ച തു​ക​യു​ടെ ഒ​രു ഭാ​ഗം ക്ഷേ​ത്ര​ത്തി​ലേ​ക്ക് എ​ഴു​തി​ക്കൊ​ടു​ക്കാ​നും ബാ​ക്കി കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് ന​ല്‍​കാ​നു​മാ​ണ് ഇ​യാ​ള്‍ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍…

Read More

ലോട്ടറിയില്‍ ഒന്നാം സമ്മാനമായ 65 ലക്ഷം അടിച്ചത് അസം സ്വദേശിയായ തൊഴിലാളിയ്ക്ക് ! പണം ബാങ്ക് വഴി മാറിത്തരാമെന്ന് വിശ്വസിപ്പിച്ച് മലയാളി യുവാവ് ലോട്ടറിയുമായി മുങ്ങി; മലയാളികളെ ആകെ നാണം കെടുത്തുന്ന സംഭവം ഇങ്ങനെ…

കോട്ടയം:ചില മലയാളികള്‍ മൊത്തം മലയാളികള്‍ക്കും അപമാനമുണ്ടാക്കുന്ന പ്രവൃത്തികള്‍ ചെയ്യാന്‍ വ്യാപൃതരാണ്. അത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞ ദിവസം നടന്നത്. 65 ലക്ഷം ഒന്നാം സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് മലയാളി യുവാവ് തട്ടിയെടുത്തുവെന്ന പരാതിയുമായി അസം സ്വദേശി രംഗത്ത്. നിലമ്പൂര്‍ സ്വദേശിയായ മിഖ്ദാദ് എന്നയാള്‍ക്കെതിരേയാണ് അസം സ്വദേശി സുശീലന്‍ പരാതിയുമായി വന്നത്. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഡിസംബര്‍ 10ന് നറുക്കെടുത്ത വിന്‍വിന്‍ ലോട്ടറിയില്‍ ആണ് ഒന്നാം സമ്മാനം ലഭിച്ചത്. എന്നാല്‍ സുശീലന് ടിക്കറ്റ് മാറി പണം ആക്കുവാന്‍ ബാങ്ക് അക്കൗണ്ട് ഇല്ലാതിരുന്നതാണ് ചതിയില്‍പ്പെടാന്‍ ഇടയാക്കിയത്. കോട്ടയം അമ്മഞ്ചേരിയിലെ ഐസിഎച്ച് ആശുപത്രിയിലെ ജീവനക്കാരനാണ് സുശീല്‍. പണം വാങ്ങുവാന്‍ വഴി ഇല്ലാതെ വിഷമിച്ചു നിന്നപ്പോള്‍ കാന്റീനില്‍ അപ്പം എത്തിക്കുന്ന നിലമ്പൂര്‍ സ്വദേശി മിഖ്ദാദിന്റെ സഹായം നല്‍കാമെന്ന് പറഞ്ഞ് വരികയായിരുന്നു. പക്ഷേ ടിക്കറ്റ് വാങ്ങി പോയ ആളെ ശേഷം കണ്ടില്ല. ഇതോടെയാണ്…

Read More

5000 സമ്മാനമടിക്കാത്ത ലോട്ടറി എനിക്ക് വേണ്ട ! 5000 അടിച്ചില്ലെന്ന കാരണത്താല്‍ യുവാവ് ചുരുട്ടിയെറിഞ്ഞത് പത്തുലക്ഷം രൂപ സമ്മാനമടിച്ച ടിക്കറ്റ്; ഒരു ദിവസം മുഴുവന്‍ നടുറോഡില്‍ കിടന്ന ലോട്ടറിയ്ക്ക് ഒടുവില്‍ സംഭവിച്ചത്…

ഒരു കടയ്ക്കു മുമ്പില്‍ പത്തുലക്ഷം രൂപ കിടന്നത് ഒരു രാത്രിയും പകലുമാണ്. പക്ഷെ ലോട്ടറി ടിക്കറ്റിന്റെ രൂപത്തിലായിരുന്നുവെന്നു മാത്രം. പത്തുലക്ഷം രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റിനാണ് റോഡരുകില്‍ നനഞ്ഞു ചുളുങ്ങി കിടക്കേണ്ടി വന്നത്. ടിക്കറ്റ് കിടക്കുന്നത് കണ്ട് ഏജന്റ് വിജയന്‍ എടുത്ത് നോക്കിയപ്പോഴാണ് പത്ത് ലക്ഷം രൂപയുടെ സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് ആണെന്ന് വ്യക്തമായത്. വരിക്കാംകുന്ന് സ്വദേശി ദീപക് ഉപേക്ഷിച്ച് പോയ ടിക്കറ്റ് ആയിരുന്നു അത്. കേരള ഭാഗ്യക്കുറിയുടെ കാരുണ്യ പ്ലസ് നറുക്കെടുപ്പില്‍ താന്‍ വിറ്റ ടിക്കറ്റിന് രണ്ടാം സ്ഥാനമായ പത്തുലക്ഷം രൂപ ലഭിച്ചതായി കഴിഞ്ഞ എട്ടിനു തന്നെ ഏജന്റ് കരവട്ടെ ചേലയ്ക്കല്‍ വിജയന്‍ മനസ്സിലാക്കിയിരുന്നു. എന്നാല്‍, ടിക്കറ്റ് എടുത്തത് ആരെന്ന കാര്യം വ്യക്തമായിരുന്നില്ല. ഒടുവില്‍ സംശയ നിവൃത്തിവരുത്താനാണ് ദീപക്കിനെ തേടിപ്പിടിച്ചത്. 5000 രൂപയുടെ സമ്മാനം നോക്കി ഇല്ലെന്നു കണ്ട് ടിക്കറ്റ് അപ്പോള്‍ തന്നെ ഉപേക്ഷിച്ചെന്നായിരുന്നു ദീപക്കിന്റെ…

Read More