സിനിമയിലെ പുതുതലമുറയുടെ പോരായ്മകളെക്കുറിച്ച് തുറന്നു പറഞ്ഞ് നടി വിധുബാല. സിനിമയിലെ പുതുതലമുറ കഥാപാത്രങ്ങളെ സൈക്കോളജിക്കലായി സമീപിക്കാറില്ലെന്നാണ് വിധുബാലയുടെ അഭിപ്രായം.എല്ലായ്പ്പോഴും ഒരു പോലെ അഭിനയിക്കുന്നത് കൊണ്ടാണ് നടന്മാരെ മിമിക്രിക്കാര്‍ അനുകരിക്കുന്നതെന്നും വിധുബാല ഒരു മാഗസിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കരുത്തുറ്റ കഥാപാത്രങ്ങളും നല്ല സിനിമകളും ഇവിടെ ഉണ്ടായിട്ടുണ്ട്. അത് സൂക്ഷ്മമായി നിരീക്ഷിക്കുമ്പോള്‍ എന്തോ ഒരു പോരായ്മ തോന്നാറുണ്ട്. നായകനായാലും നായികയായാലും കഥാപാത്രങ്ങളെ സൈക്കോളജിക്കലായി ആരും സമീപിക്കുന്നത് കാണാറില്ല. അതുകൊണ്ട് തന്നെ എല്ലാവരും എല്ലാ ചിത്രങ്ങളിലും ഒരു പോലെയാണ് കരയുകയും ചിരിക്കുകയും ചെയ്യുന്നത്. എല്ലായ്പ്പോഴും ഒരു പോലെ അഭിനയിക്കുന്നത് കൊണ്ടാണ് നടന്മാരെ മിമിക്രിക്കാര്‍ അനുകരിക്കുന്നത് വിധുബാല പറഞ്ഞു.
Read MoreTag: malayalam cinema
സണ്ണിച്ചേച്ചി ഇനി മലയാളത്തിനു സ്വന്തം ! ജയറാമിനെ നായകനാക്കി ഒമര്‍ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായിക സണ്ണി ലിയോണ്‍ തന്നെ; ഹണി റോസും ചിത്രത്തില്‍
ബോളിവുഡിന്റെ രോമാഞ്ചം സണ്ണി ലിയോണ്‍ ഇനി മലയാളികള്‍ക്കു കൂടി സ്വന്തം. കേരളത്തില്‍ ഏറെ ആരാധകരുള്ള സണ്ണി ജയറാമിനെ നായകനാക്കി ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് മോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. ജയറാമിനും സണ്ണിക്കുമൊപ്പം ഹണി റോസ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, വിനയ് ഫോര്‍ട്ട് എന്നിവരും ചിത്രത്തിലുണ്ടാകും. സണ്ണിയുടെ കഥാപാത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ഷാന്‍ റഹ്മാനാകും സംഗീതം ഒരുക്കുക. ‘ഒരു അഡാര്‍ ലൗ’ എന്ന ചിത്രത്തിന് ശേഷമാകും ഒമര്‍ ലുലു ഈ ചിത്രത്തിന്റെ പണിപ്പുരയിലേക്ക് കടക്കുക.ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം ഉടനുണ്ടാകും. സണ്ണി മുമ്പ് കൊച്ചിയില്‍ വന്നപ്പോള്‍ ജനസാഗരമായിരുന്നു കാണാന്‍ ഒഴുകിയെത്തിയത്. കൊച്ചി നഗരം അന്നോളം കണ്ടതില്‍ ഏറ്റവും വലിയ ആള്‍ക്കൂട്ടമായിരുന്നു അത്. ആരാധകരില്‍ ഉള്ള സണ്ണിയുടെ സ്വാധീനം സിനിമയിലേക്ക് എത്തിക്കാനാണ് അണിയറ നീക്കങ്ങള്‍. മുമ്പ് മിയാ ഖലീഫ ചിത്രത്തിലെത്തുന്ന എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍…
Read More