അഡാർ ലൗവെന്ന ഒറ്റച്ചിത്രത്തിലെ കണ്ണിറുക്കലിലൂടെ ശ്രദ്ധേയയായ നടിയാണ് പ്രിയ പ്രകാശ് വാര്യർ. ആദ്യ സിനിമയ്ക്കുശേഷം നാലു വർഷം പ്രിയ വാര്യരെ മലയാള സിനിമയിൽ കണ്ടില്ല. സോഷ്യൽ മീഡിയ ട്രോളുകൾ കാര്യമാക്കാതെ പ്രിയ കരിയറിൽ ശ്രദ്ധ കൊടുക്കുകയും മറുഭാഷകളിൽ അഭിനയിക്കുകയും ചെയ്തു.ഫോർ ഇയേർസ് എന്ന സിനിമയിലൂടെ വീണ്ടും മലയാള സിനിമാ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ് പ്രിയ വാര്യർ. കാന്പസ് പ്രണയ കഥ പറയുന്ന ചിത്രത്തിലെ ചുംബന രംഗം ഇതിനോടകം ചർച്ചയായിട്ടുണ്ട്. ഇതേപ്പറ്റി സംസാരിച്ചിരിക്കുകയാണ് പ്രിയ വാര്യർ. ചുംബന രംഗം മലയാള സിനിമാ രംഗത്ത് മാത്രമേ ഒരു സംസാര വിഷയം ആവുന്നുള്ളൂ. ഹോളിവുഡിലും ബോളിവുഡിലും അത് വർഷങ്ങളായി നടക്കുന്നുണ്ട്. ഇവിടെ അത് നടക്കുമ്പോൾ മാത്രം അത് ഭയങ്കര സംസാര വിഷയം ആണ്. നമ്മൾ ഹാപ്പി സീനുകൾ ചെയ്യുന്നുണ്ട്, ഇമോഷണൽ സീനുകൾ ചെയ്യുന്നുണ്ട്, ഫൈറ്റ് സീനുകൾ ചെയ്യുന്നുണ്ട്. ലിപ് ലോക്ക്, ഇന്റിമേറ്റ്…
Read MoreTag: malayalam cinema
ആ പടം വലിയ തരംഗമുണ്ടാക്കി, ഷക്കീല തരംഗം..! അവാർഡ് പടത്തിൽ അഭിനയിക്കാനെത്തി കിന്നാരത്തുമ്പിയിൽ പെട്ടുപോയതിനെക്കുറിച്ച് സലിംകുമാർ
കിന്നാരത്തുന്പി എന്ന സിനിമയിൽ ഞാൻ പെട്ടുപോയതാണ്. എന്റെ സീനില്‍ അങ്ങനെയൊന്നും ഉണ്ടായിരുന്നില്ല. എന്നോട് അവാര്‍ഡ് പടം എന്നായിരുന്നു പറഞ്ഞിരുന്നത്. ഭരതന് ടച്ചുള്ള സെക്സിന്റെ ചെറിയൊരു അംശമുണ്ടെന്നായിരുന്നു. പക്ഷെ എന്റെ സീനില്‍ അതൊന്നും ഉണ്ടായിരുന്നില്ല. ഞാന്‍ ഷക്കീലയെ നേരിട്ട് കണ്ടിട്ടു പോലുമില്ല. ഞാനും ജഗതി ശ്രീകുമാറും ചെയ്യാനിരുന്നതായിരുന്നു. തിരക്ക് കാരണം ജഗതിച്ചേട്ടൻ വന്നില്ല. പകരം ഞാനും ഷാജോണും കൂടിയാണ് ചെയ്തത്. ഡബ്ബിംഗിന് ചെന്നപ്പോള്‍ സംവിധായകന് വളരെ വിഷമത്തിലിരിക്കുകയാണ്. സിനിമയുടെ ഡിസ്ട്രിബ്യൂഷന്‍ ചെയ്യാന്‍ ആരും തയാറാകുന്നില്ല. അങ്ങനെയാണ് കുറച്ച് എക്സ്ട്രാ സീനുകള്‍ കൂടെ ചേര്‍ത്ത് സെക്സ് പടമാക്കാന്‍ തീരുമാനിച്ചത്. എന്നെ വിളിച്ചത് ഇങ്ങനെ പറഞ്ഞാണെന്ന് ഞാന്‍ പറഞ്ഞു. നിങ്ങള്‍ക്ക് കാശ് കിട്ടുമെങ്കില്‍ പടം അങ്ങനെ ആക്കിക്കോളൂ, പക്ഷെ പോസ്റ്ററില്‍ എന്റെ പടം വയ്ക്കരുതെന്ന് പറഞ്ഞു. എനിക്ക് വേറൊന്നും വരാനില്ല, കാരണം എന്റെ രംഗങ്ങളില്‍ ഒന്നുമില്ലായിരുന്നല്ലോ. അവര്‍ വളരെ മര്യാദക്കാരായിരുന്നു. എന്റെ…
Read Moreപൃഥ്വിയും ലാല്‍ സാറും തടി കുറച്ചാല്‍ കുഴപ്പമില്ല, ഞാന്‍ തടി കുറച്ചാലോ ഒരു കണ്ണാടി വച്ചാലോ എല്ലാവര്ക്കും കുഴപ്പമാണെന്ന് ബാല
ഷെഫീക്കിന്റെ സന്തോഷത്തിലേക്ക് എന്നെ വിളിച്ചത് ഉണ്ണി മുകുന്ദനാണ്. ഉണ്ണി വിളിച്ച സമയത്ത് ഞാന്‍ ഫോണ്‍ എടുത്തില്ല, എലിസബത്ത് ആണ് ഫോണ്‍ എടുത്തത്. ചിലപ്പോള്‍ അവന്റെ കല്യാണമായിരിക്കും. അതിന് ക്ഷണിക്കാന്‍ വിളിക്കുന്നതായിരിക്കുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. ഞാന്‍ കല്യാണങ്ങള്‍ക്ക് പോവാറില്ല. അതുകൊണ്ട് ഫോണ്‍ എടുക്കേണ്ടെന്നും പറഞ്ഞിരുന്നു. കല്യാണത്തിന് മാത്രമല്ല ഞാന്‍ മറ്റൊരു ഫങ്ക്ഷനും പോവാറില്ല. എവിടെയെങ്കിലും എന്നെ കണ്ടിട്ടുണ്ടോ? ഉണ്ടാവില്ല. അത്ര രാശിയുള്ള ആളൊന്നുമല്ല ഞാന്‍. അതുകൊണ്ടാണ് കല്യാണങ്ങള്‍ക്ക് പോലും പോവാത്തത്. സിനിമയില്‍ എന്റെ ഗെറ്റപ്പ് വേറെയാണ്. ഓരോ കഥാപാത്രം ചെയ്യുമ്പോള്‍ ഓരോരുത്തരും പല അഭിപ്രായങ്ങളുമായി വരും. അതൊക്കെ നമ്മളെ വല്ലാതെ ശല്യപ്പെടുത്തുന്ന കാര്യങ്ങളാണ്. എന്തിനാ മെലിഞ്ഞ ത്, എന്തിനാ തടിച്ചത്, എന്തിനാ താടിയും മുടിയും വളര്‍ത്തിയത്, മനസിന് വിഷമമാണോ എന്നൊക്കെയാണ് ചോദ്യങ്ങള്‍ വരുന്നത്. പൃഥ്വിരാജും മോഹന്‍ലാല്‍ സാറും തടി കുറച്ചാല്‍ കുഴപ്പമില്ല. ഞാന്‍ തടി കുറച്ചാലോ ഒരു കണ്ണാടി…
Read Moreആ നടന് തയ്യാറാണെങ്കില്‍ പെട്ടെന്ന് തന്നെ വിവാഹം കഴിക്കും ! മലയാള സിനിമയില്‍ തന്റെ ക്രഷിനെ വെളിപ്പെടുത്തി ഹനാന്…
കല്ലുംമുള്ളും നിറഞ്ഞ ജീവിതസാഹചര്യത്തിലൂടെ വന്ന് മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച പെണ്‍കുട്ടിയാണ് ഹനാന്. ജീവിതം മുന്നോട്ടു കൊണ്ടുപോകുവാന്‍ വേണ്ടി മീന്‍ കച്ചവടം നടത്തിയ ഹനാനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വലിയ രീതിയില്‍ മലയാളികള്‍ ഏറ്റെടുത്തിരുന്നു. പിന്നീട് മോഡലിംഗ് രംഗത്തും വലിയ രീതിയില്‍ താരം ശ്രദ്ധിക്കപ്പെട്ടു. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് താരം ഒരു വാഹനാപകടത്തില്‍ പെട്ടിരുന്നു. എഴുന്നേറ്റ് നടക്കാന്‍ പോലും ഇനി സാധിക്കില്ല എന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ ചുറുചുറുക്കോടെ വീണ്ടും വര്‍ക്ക് ഔട്ട് വീഡിയോ ഒക്കെ ആയി എത്തിയിരിക്കുകയാണ് താരം. ഇപ്പോള്‍ ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകള്‍ ആണ് ശ്രദ്ധ തേടുന്നത്. തനിക്ക് ക്രഷ് തോന്നിയ ഒരു നടനെ കുറിച്ച് പറയുവാന്‍ ആയിരുന്നു നടിയോട് ആവശ്യപ്പെട്ടത്. ഷെയിന്‍ നിഗം എന്ന നടനോട് ക്രഷ് തോന്നിയിട്ടുണ്ട് എന്നാണ് ഹനാന് പറയുന്നത്. അദ്ദേഹത്തിന് ഇഷ്ടമാണ് എങ്കില്‍ വിവാഹം…
Read Moreമമ്മൂട്ടിയും മോഹൻലാലും ശരിയായില്ല; തെങ്കാശിപ്പട്ടണത്തിലേക്ക് സുരേഷ് ഗോപി വന്നവഴി…
തെങ്കാശിപ്പട്ടണം മോഹന്‍ലാലിനെ വെച്ച് എഴുതിയാലോ എന്നായിരുന്നു ആദ്യം ആലോചിച്ചത്. പിന്നീട് മമ്മൂട്ടിയെ വച്ചും എഴുതി നോക്കിയിരുന്നു. എന്നാല്‍ അതൊന്നും നടന്നില്ല. ഒടുവില്‍ സുരേഷ് ഗോപിയിലേക്കാണ് ചിത്രം എത്തിയത്. അദ്ദേഹം ഇത് കേട്ടപ്പോള്‍ത്തന്നെ സമ്മതിക്കുകയും ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിയുമെന്നും പറഞ്ഞിരുന്നു. അങ്ങനെയാണ് ഈ സിനിമയുടെ ചിത്രം തുടങ്ങുന്നത്. പ്രധാന കഥാപാത്രങ്ങളിലൊരാളായി സുരേഷ് ഗോപിയെ തീരുമാനിച്ചപ്പോള്‍ എല്ലാവരും ആദ്യം അമ്പരപ്പിലായിരുന്നു. കാരണം തോക്കില്ലാതെ അദ്ദേഹത്തെ കാണാത്ത കാലമായിരുന്നു അത്. ഇതേക്കുറിച്ച് പറഞ്ഞപ്പോള്‍ എല്ലാവരും ഞെട്ടി. ഇത് അല്പം വികലമായിപ്പോവുമോ, കാസ്റ്റിംഗ് കറക്റ്റല്ലല്ലോ, സുരേഷ് ഗോപി ട്രൗസര്‍ കാണിച്ച് കോമഡി പറയുന്നത് പ്രേക്ഷകര്‍ ഏറ്റെടുക്കുമോയെന്ന് സംശയമുണ്ടായിരുന്നു. -മെക്കാർട്ടിൻ
Read Moreമമ്മൂക്കയുടെ കൂളിംഗ് ഗ്ലാസ് രഹസ്യം മന്യ പറയുന്നു
ഒരിക്കല്‍ മമ്മൂക്ക തന്നെയാണ് സ്ഥിരം കൂളിംഗ് ഗ്ലാസ് വയ്ക്കുന്നതിന്റെ കാരണം എന്നോട് പറഞ്ഞത്.ഇക്കയുടെ കൂളിംഗ് ഗ്ലാസ് രഹസ്യം തുറന്ന് പറഞ്ഞ് നടി മന്യ. അദ്ദേഹം പറഞ്ഞത്, ഞാന്‍ കുഞ്ഞുങ്ങളെ പോലെ ചെറുതാണ്. എന്റെ പക്വതക്കുറവ് മറച്ച് വയ്ക്കാനാണ് പല സിനിമകളിലും കൂളിംഗ് ഗ്ലാസ് വയ്ക്കുന്നത്.
Read Moreമലയാള സിനിമയില്‍ വീണ്ടും കാസ്റ്റിംഗ് കൗച്ച് വിവാദം ! നിര്‍മാതാവ് ആല്വിന് ആന്റണി പീഡിപ്പിച്ചെന്ന് 22കാരിയുടെ പരാതി; യുവതിയുടെ ആരോപണങ്ങള്‍ ഞെട്ടിക്കുന്നത്…
മലയാള സിനിമയില്‍ വീണ്ടും കാസ്റ്റിംഗ് കൗച്ച് ആരോപണം. നിര്‍മാതാവ് ആല്വിന് ആന്റണി സിനിമയില്‍ അവസരം നല്‍കാമെന്നു പറഞ്ഞ് പീഡിപ്പിച്ചെന്ന ആരോപണവുമായി 22 വയസുള്ള യുവതിയാണ് രംഗത്തെത്തിയത്. ഇവര്‍ എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിലാണ് ഇതു സംബന്ധിച്ച് പരാതി നല്‍കിയത്. ഓം ശാന്തി ഓശാന, അമര്‍ അക്ബര്‍ ആന്റണി തുടങ്ങിയ സിനിമകളുടെ നിര്‍മാതാവാണ് ആല്വിന് കാസ്റ്റിങ് കൗച്ച് വിവാദങ്ങള്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് മലയാള സിനിമയില്‍ ഒരു നിര്‍മാതാവിനെതിരെ മോഡലായ യുവതി പരാതിയുമായി എത്തിരിയിരിക്കുന്നത്. തനിക്ക് സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നാല് തവണ ആല്വിന് പീഡിപ്പിച്ചതായാണ് യുവതിയുടെ പരാതി. 2019 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവിലായിരുന്നു പീഡനം. കൊച്ചി പനമ്പള്ളി നഗറില്‍ ആല്വിന് ആന്റണിയുടെ ഓഫിസും ഗസ്റ്റ് ഹൗസും ചേര്‍ന്ന കെട്ടിടത്തിലായിരുന്നു സംഭവം നടന്നതെന്നും യുവതി പരാതിയില്‍ പറയുന്നു. കേസെടുത്ത എറണാകുളം സൗത്ത് പൊലീസ് ആന്വേഷണം ആരംഭിച്ചു.…
Read Moreതാരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ ! ആലോചിക്കുന്നത് 50 ശതമാനം നിര്‍മാണ ചിലവ് കുറയ്ക്കാന്‍…
കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ നിശ്ചലമായ മേഖലകളില്‍ ഒന്നാണ് സിനിമ വ്യവസായം. ഈ പ്രതിസന്ധി പരിഗണിച്ച് താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യവുമായി മുന്നോട്ടു വന്നിരിക്കുകയാണ് ചലച്ചിത്ര നിര്‍മാതാക്കള്‍ ഇപ്പോള്‍. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കൊച്ചിയില്‍ വെള്ളിയാഴ്ച യോഗം ചേരുന്നുണ്ട്. അതേസമയം ഇന്‍ഡോര്‍ ഷൂട്ടിംഗിന് നിയന്ത്രണങ്ങളോടെ സര്‍ക്കാര്‍ അനുമതി നല്‍യെങ്കിലും ഔട്ട്ഡോര്‍ ഷൂട്ടിംഗിന് കൂടി അനുമതി ലഭിച്ചതിന് ശേഷം മാത്രമേ ചിത്രീകരണം ആരംഭിക്കുകയുള്ളൂ എന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. ഔട്ട്ഡോര്‍ ഷൂട്ടിംഗിന് കൂടി അനുമതി ലഭിക്കുന്നത് വരെ കാത്തിരിക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. ജൂണ്‍ എട്ടിന് ശേഷം ഇതിന് അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രവര്‍ത്തകര്‍. ലോക്ക്ഡൗണ്‍ കാരണം നിലവില്‍ ഇരുപതിലധികം ചിത്രങ്ങളുടെ ചിത്രീകരണമാണ് പാതിവഴിയില്‍ മുടങ്ങിക്കിടക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമാണ്. അതുകൊണ്ട് തന്നെ 50 ശതമാനം നിര്‍മ്മാണ ചെലവ് കുറച്ചുകൊണ്ട് പുതിയസിനിമകള്‍ നിര്‍മ്മിക്കാനാണ്…
Read Moreഎന്തിനാ മദ്യപാനവും പുകവലിയും മാത്രം ഒഴിവാക്കുന്നത് സിനിമ തന്നെ വേണ്ടെന്നു വയ്ക്കാം ! നിയമസഭാ സമിതിയുടെ പുതിയ ശിപാര്‍ശയ്ക്കെതിരേ പൊട്ടിത്തെറിച്ച് എം എ നിഷാദ്…
സിനിമയില്‍ നിന്നും മദ്യപാന,പുകവലി രംഗങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കണമെന്ന് നിയമസഭാ സമിതിയുടെ ശുപാര്‍ശയ്ക്കെതിരെ പൊട്ടിത്തെറിച്ച് സംവിധായകന് എം.എ. നിഷാദ്. ഇങ്ങനെയാണ് കാര്യങ്ങളെങ്കില്‍ സിനിമ തന്നെ നിരോധിക്കേണ്ടിവരുമെന്നും നിഷാദ് പറയുന്നു. കൂണ്‍കൃഷി പോലെ ബിവറേജസ് തുറക്കുന്ന നാട്ടിലാണ് സബ്ജക്ട് കമ്മിറ്റിയുടെ കണ്ടുപിടിത്തമെന്നും ഇത് ഇരട്ടത്താപ്പാണെന്നും നിഷാദ് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. എം.എ. നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ… എന്നാല്‍….സിനിമ തന്നെ അങ്ങ് വേണ്ടാന്ന് വെച്ചാലോ ? സിനിമ കണ്ട് നന്നായവര്‍ എത്ര? സിനിമ കണ്ട് ചീത്തയായവര്‍ എത്ര ? ഈ കണക്കും കൂടി ബഹു :സബ്ജക്റ്റ് കമ്മിറ്റി എടുക്കാമോ ? എങ്കില്‍ കാര്യങ്ങള്‍ക്കൊക്കെ ഒരു ഗുമ്മുണ്ടായേനെ.. കൂണ് കൃഷി പോലെ ബവറേജസ് തുറക്കുന്ന നാട്ടിലാണേ സബ്ജക്റ്റ് കമ്മിറ്റിയുടെ കണ്ട് പിടുത്തം…വിരല്‍ തുമ്പില്‍ ലോകത്തിന്റെ വാതായനങ്ങള്‍ മലര്‍ക്കെ തുറന്നിട്ടിട്ടുണ്ട്, ഇന്റര്‍നെറ്റ് എന്ന വാതില്‍. വിഷയ കമ്മിറ്റി അദ്ധ്യക്ഷക്ക് അതറിയാമോ ?…കുട്ടികള്‍ക്കെതിരെയുളള അതിക്രമങ്ങള്‍…
Read Moreനായര്‍സാബ് പിള്ളസാറിന്റെ സ്വന്തം നിര്‍മ്മാണമാണ്…എന്നാല്‍ ഇപ്പോള്‍ മറ്റൊരാളുടെ സിനിമയായാണ് അറിയപ്പെടുന്നത്! വളര്‍ത്തി വലുതാക്കിയവര്‍ മലയാള സിനിമയില്‍ ഒരുപാടുണ്ടെങ്കിലും ആരും തിരിഞ്ഞു നോക്കുന്നില്ലെന്ന് പികെആര്‍ പിള്ളയുടെ ഭാര്യ…
മലയാളത്തില്‍ ഒരു കാലത്ത് വെന്നിക്കൊടി പാറിച്ച നിര്‍മാതാവായിരുന്നു പികെആര്‍ പിള്ള. ഇന്നത്തെ പല സൂപ്പര്‍താരങ്ങളും വളര്‍ന്നത് പിള്ളയെടുത്ത സിനിമകളിലൂടെയായിരുന്നു. എന്നാല്‍ മോഹന്‍ലാലും ജയസൂര്യയും ഉള്‍പ്പെട്ട പിള്ളയുടെ പടങ്ങളിലൂടെ താരങ്ങളായി മാറിയ അഭിനേതാക്കളാരും ഇപ്പോള്‍ പിള്ളയെ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് ഭാര്യ രമ പറയുന്നത്. സ്വന്തമായി നിര്‍മ്മിച്ച 24 സിനിമകളുടെ സാറ്റലൈറ്റ് റൈറ്റ് ചുളുവില്‍ സ്വന്തമാക്കിയവര്‍ പോലും തഴഞ്ഞ അവസ്ഥയിലാണെന്നും വെറും 12 ലക്ഷം രൂപയ്ക്ക് ഇത് സ്വന്തമാക്കിയയാള്‍ അതു വെച്ച് കോടികള്‍ കൊയ്യുകയാണെന്നും പറയുന്നു. വളര്‍ത്തി വലുതാക്കിയ ഒട്ടേറെ പേര് മലയാള സിനിമയില്‍ ഉണ്ടായിട്ടും ആരും തിരിഞ്ഞു നോക്കുന്നില്ലെന്നും അവര്‍ പറയുന്നു. മോഹന്‍ലാല്‍ ഒക്കെ ഇത്രയും വലുതായതില്‍ പി.കെ.ആര്.പിള്ള എന്ന വ്യക്തിക്ക് പങ്കുണ്ട്. പി.കെ.ആര്.പിള്ളയില്ലെങ്കില്‍ ജയസൂര്യ സിനിമാലോകം പോലും കാണുമായിരുന്നില്ല. അവരൊക്കെ പിള്ളസാറിനെ മറക്കരുതായിരുന്നു. ഒന്നു വന്നു കാണേണ്ടതായിരുന്നു എന്നും പറയുന്നു. കാലുപിടിച്ചാണ് ഊമപ്പെണ്ണില്‍ ജയസൂര്യ നായകനായത്. ജയസൂര്യ…
Read More