തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം സാഹിത്യകാരൻ മേതിൽ രാധാകൃഷ്ണന്. സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ളതാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം. ഈ മാസം കോഴിക്കോട്ട് നടക്കുന്ന ചടങ്ങിൽ ബഹുമതി സമ്മാനിക്കുമെന്ന് അവാർഡ് പ്രഖ്യാപിച്ചുകൊണ്ടു മന്ത്രി പി.സി. വിഷ്ണുനാഥ് അറിയിച്ചു. പതിറ്റാണ്ടുകളായി മലയാള ഭാഷയിൽ നവക്രമം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന മേതിൽ രാധാകൃഷ്ണൻ, എഴുത്തച്ഛന്റെ പേരിലുള്ള പുരസ്കാരത്തിന് പൂർണ അർഹനാണെന്നു ജൂറി വിലയിരുത്തി. അനന്യമായ ലാവണ്യബോധവും അനിതരമായ ധിഷണാശേഷിയുംകൊണ്ടു മലയാള സാഹിത്യത്തിൽ നവഭാവുകത്വം സൃഷ്ടിച്ച എഴുത്തുകാരനാണ് മേതിൽ രാധാകൃഷ്ണൻ. ചെറുകഥ, നോവൽ, കവിത, ശാസ്ത്ര ലേഖനങ്ങൾ എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ വ്യാപരിക്കുന്പോഴും ഇവയെയെല്ലാം കൂട്ടിയിണക്കുന്ന മൗലികമായൊരു തത്വശാസ്ത്രം അദ്ദേഹത്തിന്റെ രചനകളിൽ നിരന്തരം കാണാം. ശാസ്ത്രം, തത്വചിന്ത, മനഃശാസ്ത്രം എന്നിവയെ സർഗാത്മകതയുമായി സമന്വയിപ്പിച്ചുകൊണ്ട് ആധുനികോത്തര കാലഘട്ടത്തിലെ എഴുത്തുകാരനായി അദ്ദേഹം മാറിയതായി കവി കെ.ജി.…
Read More