ഓ​ണം ഓ​ഫ​റു​മാ​യി കൊ​ച്ചി  മെ​ട്രോ; 18 വ​രെ യാ​ത്ര നി​ര​ക്കി​ൽ 50 ശ​ത​മാ​നം ഇ​ള​വ് ; മ​ഹാ​രാ​ജാ​സ്-​തൈ​ക്കൂ​ടം  മെ​ട്രോ പാ​ത​യു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ

കൊ​ച്ചി: കൊ​ച്ചി മെ​ട്രോ​യു​ടെ മ​ഹാ​രാ​ജാ​സ്-​തൈ​ക്കൂ​ടം സ​ർ​വീ​സ് ഉ​ദ്ഘാ​ട​നം, ഓ​ണാ​ഘോ​ഷം എ​ന്നി​വ​യോ​ട​നു​ബ​ന്ധി​ച്ച് നാ​ലു മു​ത​ൽ 18 വ​രെ 14 ദി​വ​സം യാ​ത്രാ നി​ര​ക്കി​ൽ കെ​എം​ആ​ർ​എ​ൽ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. അ​ന്പ​ത് ശ​ത​മാ​ന​മാ​ണ് നി​ര​ക്കി​ള​വ്. ക്യൂ​ആ​ർ കോ​ഡ് ടി​ക്ക​റ്റ്, കൊ​ച്ചി വ​ണ്‍ കാ​ർ​ഡ്, ട്രി​പ്പ് പാ​സ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്കെ​ല്ലാം ഈ ​മാ​സം 18 വ​രെ ഇ​ള​വ് ല​ഭ്യ​മാ​കും. നി​ല​വി​ൽ ട്രി​പ്പ് പാ​സ് ഉ​ള്ള യാ​ത്ര​ക്കാ​ർ​ക്ക് അ​ന്പ​ത് ശ​ത​മാ​നം നി​ര​ക്ക് ക്യാ​ഷ് ബാ​ക്കാ​യി ല​ഭി​ക്കും. 25 വ​രെ എ​ല്ലാ മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ലും പാ​ർ​ക്കിം​ഗും സൗ​ജ​ന്യ​മാ​ക്കി​യി​ട്ടു​ണ്ട്. മ​ഹാ​രാ​ജാ​സ്-​തൈ​ക്കൂ​ടം പാ​ത​യി​ൽ ആ​ദ്യ ദി​നം ന​ഴ്സു​മാ​ർ​ക്ക് സൗ​ജ​ന്യ യാ​ത്ര​യും കെ​എം​ആ​ർ​എ​ൽ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. നാ​ളെ ഉ​ച്ച​ക്ക് ര​ണ്ടി​ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ പു​തി​യ പാ​ത​യി​ൽ ന​ഴ്സു​മാ​ർ​ക്കൊ​പ്പം പ്ര​ത്യേ​ക​യാ​ത്ര ന​ട​ത്തും. ഈ ​ദി​വ​സം കൊ​ച്ചി വ​ണ്‍ കാ​ർ​ഡ് വാ​ങ്ങു​ന്ന ന​ഴ്സു​മാ​ർ​ക്ക് ക്യാ​ഷ് ബാ​ക്ക് ഓ​ഫ​റു​മു​ണ്ട്. കൊ​ച്ചി: മെ​ട്രോ…

Read More

ഞങ്ങളെ ശിക്ഷിക്കാതിരിക്കാൻ പറ്റുമോ..! മെട്രോയിലെ കോണ്‍ഗ്രസിന്‍റെ ജനകീയ യാത്ര: പരിശോധനയിൽ എല്ലാ ചട്ടങ്ങളും ലംഘിച്ചതിനാൽ നിയമ നടപടികൾ സ്വീകരിക്കുമെന്നു കെഎംആർഎൽ

കൊച്ചി: കോൺഗ്രസ് നേതാക്കൾ നടത്തിയ ജനകീയ മെട്രോ യാത്രയിൽ നിയമനടപടികൾ സ്വീകരിക്കുമെന്നു കെഎംആർഎൽ. ജനകീയ മെട്രോ യാത്ര ചട്ടങ്ങൾ ലംഘിച്ചുവെന്ന് സ്റ്റേഷൻ കൺട്രോളർമാർ കെഎംആർഎലിനു റിപ്പോർട്ട് സമർപ്പിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നിയമനടപടികൾ സ്വീകരിക്കുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിൽ കോണ്‍ഗ്രസ് പ്രവർത്തകർ കഴിഞ്ഞ ദിവസമാണ് ജനകീയ യാത്ര നടത്തിയത്. ഗുരുതരമായ പിഴവുകളാണ് കോണ്‍ഗ്രസിന്‍റെ ജനകീയ യാത്രയുമായി ബന്ധപ്പെട്ടുണ്ടായതെന്നു കെഎംആർഎൽ കണ്ടെത്തിയത്. അനിയന്ത്രിതമായി പ്രവർത്തകർ സുരക്ഷ പരിശോധന ഒഴിവാക്കി സ്റ്റേഷനിലേക്കും ട്രെയിനിലേക്കും ഇരച്ചുകയറുകയായിരുന്നു. ആലുവയിൽ നിന്നും ടിക്കറ്റെടുത്ത് നിരവധി പ്രവർത്തകർ ആദ്യം തന്നെ പാലാരിവട്ടത്തേക്ക് പോയി. എന്നാൽ ഉമ്മൻ ചാണ്ടി തങ്ങൾ കയറിയ ട്രെയിനിൽ ഇല്ലെന്ന് മനസിലാക്കിയ ചില പ്രവർത്തകർ പാലാരിവട്ടത്തിന് മുൻപായി പല സ്റ്റേഷനുകളിലും ഇറങ്ങി. മെട്രോ യാത്രാചട്ടങ്ങൾ പ്രകാരം ഇതെല്ലാം നിയമവിരുദ്ധമാണ്.

Read More