മിയ ഖലീഫയോടുള്ള ആരാധന പരിധിവിട്ട യുവാവ് ചെയ്തത് കണ്ട് മിയയുടെ വരെ കണ്ണുതള്ളി ! പഹയന്‍ പണിപറ്റിച്ചല്ലോയെന്ന് മറ്റ് ആരാധകരും …

ലോകത്ത് ഇഷ്ടംപോലെ ആരാധകരുള്ള നടിയാണ് മിയ ഖലീഫ. ഇപ്പോള്‍ പോണ്‍ ഇന്‍ഡസ്ട്രിയില്‍ നിന്ന് വിരമിച്ചെങ്കിലും താരത്തിന്റെ വീഡിയോകള്‍ക്ക് ഇന്നും ആരാധകര്‍ ഏറെയാണ്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇന്‍സ്റ്റഗ്രാമിലാണ് കൂടുതലായും എത്താറുള്ളത്. 22 മില്യണ്‍ ഫോളോവേഴ്‌സാണ് ഇന്‍സ്റ്റാഗ്രാമില്‍ താരത്തിനുള്ളത്.

തന്റെ ലേറ്റസ്റ്റ് ഫോട്ടോകള്‍ ഇന്‍സ്റ്റാഗ്രാമില്‍ ആരാധകര്‍ക്ക് വേണ്ടി താരം പങ്കെടുക്കാറുണ്ട്. അത സമയം മിയ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.

മിയയോടുള്ള ആരാധന മൂത്ത ഒരു യുവാവ് താരത്തിന്റെ ചിത്രം തന്റെ ശരീരത്ത് ടാറ്റു ചെയ്യുന്ന വീഡിയോയാണിത്. താരത്തിന്റെ മുഖം ആണ് ഈ യുവാവ് ടാറ്റു ചെയ്തിരിക്കുന്നത്.

യുവാവിന്റെ കാലിലാണ് താരത്തിന്റെ മുഖം പതിച്ചിരിക്കുന്നത്. വൈറലായ ദൃശ്യം അവസാനം മിയ ഖലീഫയുടെ ശ്രദ്ധയിലും എത്തിയിരിക്കുകയാണ്.

തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ റീല്‍സ് പങ്കുവെച്ച മിയ ഇത് അല്‍പം കടന്നുപോയെന്നാണ് സ്‌നേഹത്തോടെ പ്രതികരിച്ചത്. മിയ ഷെയര്‍ ചെയ്തതോടെ റീല്‍സ് കൂടുതല്‍ പേരില്‍ എത്തുകയും ചെയ്തു.

തന്റെ വീഡിയോ പങ്കുവെച്ചതിന് ടാറ്റൂ ചെയ്ത യുവാവ് താരത്തോട് നന്ദി പറയുന്നുമുണ്ട്. മിയ ഖലീഫയുടെ പ്രശസ്തമായ കണ്ണട വെച്ച ചിത്രമാണ് ടാറ്റൂ ചെയ്തത്.

കഴിഞ്ഞ വര്‍ഷം ഈ കണ്ണട മിയ ഖലീഫ ലേലം ചെയ്തിരുന്നു. 73 ലക്ഷം രൂപയാണ് ഈ കണ്ണടയ്ക്ക് ലഭിച്ചത്. ഈ തുക ബെയ്‌റൂട്ട് സ്‌ഫോടനത്തില്‍ അപകടത്തില്‍ പെട്ടവര്‍ക്കാണ് മിയ ഖലീഫ നല്‍കിയത്.

ടാറ്റൂ ആര്‍ടിസ്റ്റ് 01 എന്ന അക്കൗണ്ടിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഇതിനു മുമ്പും മിയയുടെ മുഖം ചില ആരാധകര്‍ ടാറ്റൂ ചെയ്തിരുന്നു. 2018 ല്‍ തന്റെ മുഖം ടാറ്റൂ ചെയ്ത ആരാധകന്റെ വീഡിയോ പങ്കുവെച്ച താരം ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കരുതെന്നാണ് ആവശ്യപ്പെട്ടത്.

തന്റെ മുഖം ടാറ്റൂ ചെയ്യുന്നതില്‍ യാതൊരു സന്തോഷവും ഇല്ലെന്നും മിയ ഖലീഫ വ്യക്തമാക്കിയിരുന്നു. ഇത്തരം ആരാധന സന്തോഷിപ്പിക്കുന്നതല്ല, മറിച്ച് പേടിപ്പിക്കുന്നത് ആണെന്നായിരുന്നു താരത്തിന്റെ പ്രതികരണം.

അതേ സമയം മിയ ഖലീഫയുടെ മുഖം ടാറ്റൂ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലാണ്.

Related posts

Leave a Comment