ന്യൂഡൽഹി: നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിലെ പ്രതിയെ രക്ഷിക്കാൻ ആര് ശ്രമിച്ചാലും നടക്കില്ലെന്നും കർശന ശിക്ഷ ഉറപ്പാക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നെടുമ്പാശ്ശേരി വാഹനാപകടം കേരളത്തെയാകെ ഞെട്ടിച്ച സംഭവമാണെന്നും മരിച്ചവരുടെ കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കുമെന്നും ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. കേസിൽ ശക്തമായ നിയമനടപടികളുമായി സർക്കാരും പൊലിസും മുന്നോട്ടുപോകും. പ്രോസിക്യൂഷൻ വഴി പ്രതിക്ക് കോടതിയിലൂടെ ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും വലിയ ശിക്ഷ തന്നെ വാങ്ങിക്കൊടുക്കാൻ സർക്കാർ പൂർണമായും പ്രതിജ്ഞാബദ്ധമാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
Read More