ഡി​സം​ബ​ർ ആ​ദ്യ​വാ​രം തി​രു​വ​ന​ന്ത​പു​ര​ത്ത് കേ​ര​ള വാ​ട്ട​ർ കോ​ൺ​ക്ലേ​വ് സം​ഘ​ടി​പ്പി​ക്കും, സ​മ​ഗ്ര ജ​ല​ന​യം രൂ​പീ​ക​രി​ക്കും: മ​ന്ത്രി മോ​ൻ​സ്

തി​രു​വ​ന​ന്ത​പു​രം: ജ​ല​വി​ഭ​വ വ​കു​പ്പി​നു കീ​ഴി​ൽ വ​രു​ന്ന വി​വി​ധ വി​ഭാ​ഗ​ങ്ങ​ളെ ഏ​കോ​പി​പ്പി​ച്ച് ജ​ല​ന​യം രൂ​പീ​ക​രി​ക്കു​മെ​ന്നും 2027ന്‍റെ തു​ട​ക്ക​ത്തി​ൽ ന​യം വ​രു​മെ​ന്നും ജ​ല​വി​ഭ​വ​മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ്. സം​സ്ഥാ​ന ജ​ല​വി​ഭ​വ വ​കു​പ്പും വാ​ട്ട​ർ അ​ഥോ​റി​റ്റി​യും കൂ​ടു​ത​ൽ ജ​ന​കീ​യ​വും കാ​ര്യ​ക്ഷ​മ​വു​മാ​ക്കു​ന്ന​തി​നാ​ണ് സ​മ​ഗ്ര​മാ​യ ജ​ല​ന​യ​വും വി​വി​ധ പ​രി​ഷ്ക​ര​ണ പ​ദ്ധ​തി​ക​ളും ന​ട​പ്പാ​ക്കു​ന്ന​തെ​ന്നു പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​ദ്ദേ​ഹം അ​റി​യി​ച്ചു. സ​മ​ഗ്ര​മാ​യ ജ​ല​ന​യം വി​ക​സി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഡി​സം​ബ​ർ ആ​ദ്യ​വാ​രം തി​രു​വ​ന​ന്ത​പു​ര​ത്ത് കേ​ര​ള വാ​ട്ട​ർ കോ​ൺ​ക്ലേ​വ് സം​ഘ​ടി​പ്പി​ക്കും. അ​ന്താ​രാ​ഷ്‌​ട്ര ദു​ര​ന്ത​നി​വാ​ര​ണ വി​ദ​ഗ്ധ​ൻ മു​ര​ളി തു​മ്മാ​രു​കു​ടി അ​ട​ക്ക​മു​ള്ള വി​ദ​ഗ്ധ​ർ പ​ങ്കാ​ളി​ക​ളാ​കും. ത​ല​സ്ഥാ​ന ന​ഗ​രി​യി​ൽ അ​രു​വി​ക്ക​ര​യി​ൽ​നി​ന്നു പ​മ്പ് ചെ​യ്യു​ന്ന കു​ടി​വെ​ള്ള​ത്തി​ന്‍റെ പ​കു​തി​യോ​ളം വി​ത​ര​ണ​ത്തി​ലെ​ത്തും മു​ൻ​പ് ന​ഷ്ട​പ്പെ​ടു​ന്ന​തു ക​ണ്ടെ​ത്തി പ​രി​ഹ​രി​ക്കാ​ൻ പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി പൈ​ല​റ്റ് പ്രോ​ജ​ക്ട് ആ​രം​ഭി​ക്കും. വി​ജ​യി​ക്കു​ന്ന മു​റ​യ്ക്ക് ഈ ​സാ​ങ്കേ​തി​ക​വി​ദ്യ സം​സ്ഥാ​ന​ത്തു​ട​നീ​ളം വ്യാ​പി​പ്പി​ക്കും. തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ൽ ക​ട​ൽ​വെ​ള്ളം ശു​ദ്ധീ​ക​രി​ച്ച് കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന ഡീ​സാ​ലി​നേ​ഷ​ൻ പ്ലാ​ന്‍റു​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള പ​ദ്ധ​തി​യും പ​രി​ഗ​ണ​ന​യി​ലു​ണ്ട്. കു​ട്ട​നാ​ട്ടി​ലെ​യും അ​പ്പ​ർ കു​ട്ട​നാ​ട്ടി​ലെ​യും…

Read More