മ​ധു​രം പൊ​ഴി​യു​ന്ന നാ​ദം…​അ​നു​ഗൃ​ഹീ​ത ഗാ​യി​ക മാ​ധു​രി​യു​ടെ 83-ാം പി​റ​ന്നാ​ൾ ഇ​ന്ന്

ക​ട​ല്‍​പ്പാ​ലം എ​ന്ന സി​നി​മ​യി​ല്‍ വീ​ടി​ന്‍റെ ഉ​മ്മ​റ​ത്തി​രു​ന്ന് ഉ​റു​മാ​ല് തു​ന്നു​ന്ന ഖ​ജീ​ദ (അ​ടൂ​ര്‍ ഭ​വാ​നി) പാ​ടു​ന്ന മാ​പ്പി​ള പാ​ട്ടാ​ണ്.

“ക​സ്തൂ​രി തൈ​ല​മി​ട്ട് മു​ടി​മി​നു​ക്കി
മു​ത്തോ​ട് മു​ത്ത് വ​ച്ച വ​ള കി​ലു​ക്കി…’

ചി​ത്ര​ത്തി​ല്‍ ഗീ​ത എ​ന്ന ക​ഥാ​പാ​ത്ര​മാ​യി വ​രു​ന്ന ജ​യ​ഭാ​ര​തി​യും പാ​ട്ടി​നൊ​പ്പം ചേ​രു​ന്നു​ണ്ട്. പ​ല​പ്പോ​ഴും സി​നി​മ​ക​ളി​ല്‍ ഒ​രേ ഗാ​യി​ക ത​ന്നെ​യാ​കും വ്യ​ത്യ​സ്ത ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന ന​ടി​മാ​ര്‍​ക്കു വേ​ണ്ടി പാ​ടു​ന്ന​ത്. ഈ ​രീ​തി​യോ​ട് യോ​ജി​ക്കാ​ന്‍ ക​ഴി​യാ​ത്ത ദേ​വ​രാ​ജ​ന്‍ മാ​സ്റ്റ​ര്‍ ഖ​ദീ​ജ പാ​ടു​ന്ന പാ​ട്ട് ശി​വ​ജ്ഞാ​ന​ത്തി​നു ന​ല്കാ​ൻ തീ​രു​മാ​നി​ക്കു​ന്നു. (നാ​യി​ക ഷീ​ല​യ്ക്കു വേ​ണ്ടി ഉ​ജ്ജ​യി​നി​യി​ലെ ഗാ​യി​ക.. പി. ​ലീ​ല​യും, ക​ർ​ഷ​ക​ർ പാ​ടു​ന്ന ഇ​ന്നേ പോ​ൽ ഇ​ന്നേ പോ​ൽ…​എ​ന്ന യു​ഗ്മ​ഗാ​നം പി. ​സു​ശീ​ല​യും പാ​ടി ക​ഴി​ഞ്ഞി​രു​ന്നു)

വ​യ​ലാ​ര്‍-​ദേ​വ​രാ​ജ​ന്‍ ടീ​മി​ന്‍റെ മാ​പ്പി​ള പാ​ട്ട് ശി​വ​ജ്ഞാ​നം അ​തി​മ​നോ​ഹ​ര​മാ​യി പാ​ടു​ക​യും ചെ​യ്തു. സി​നി​മ റി​ലീ​സ് ചെ​യ്യു​മ്പോ​ള്‍ ഗാ​യി​ക​മാ​രു​ടെ പേ​രു ടെ​റ്റി​ലാ​യി വ​യ്ക്ക​ണ​മ​ല്ലോ. മ​ല​യാ​ള സി​നി​മ​യി​ലെ ഗാ​യി​ക​യ്ക്കു ചേ​രു​ന്ന പേ​ര​ല്ല ശി​വ​ജ്ഞാ​നം എ​ന്ന് ചി​ന്തി​ച്ച ദേ​വ​രാ​ജ​ന്‍ മാ​സ്റ്റ​ര്‍, മ​ധു​ര​മാ​യി പാ​ടു​ന്ന ഗാ​യി​ക​യ്ക്ക് മാ​ധു​രി എ​ന്ന പേ​രു ന​ല്കി.

1943 ന​വം​ബ​ര്‍ മൂ​ന്നി​ന് ത​മി​ഴ് നാ​ട്ടി​ലെ തി​രു​ച്ചി​റ​പ്പ​ള്ളി​യി​ല്‍ ജ​നി​ച്ച ശി​വ​ജ്ഞാ​ന​ത്തെ മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ​പ്പെ​ട്ട പി. ​മാ​ധു​രി​യാ​ക്കി മാ​റ്റു​ന്ന​തും ജി. ​ദേ​വ​രാ​ജ​ന്‍ ത​ന്നെ. മാ​ധു​രി എ​ന്ന പേ​രും ദേ​വ​രാ​ജ​ന്‍ മാ​സ്റ്റ​ര്‍ ന​ല്കി​യ​താ​ണ്. ആ​ദ്യ​മാ​യി മാ​ധു​രി പി​ന്ന​ണി ഗാ​യി​ക​യാ​കു​ന്ന​ത് എം.​ഒ. ജോ​സ​ഫ് നി​ർ​മി​ച്ച (മ​ഞ്ഞി​ലാ​സ്) കെ.​എ​സ്. സേ​തു​മാ​ധ​വ​ന്‍റെ ക​ട​ല്‍​പ്പാ​ലം എ​ന്ന സി​നി​മ​യി​ലാ​ണ്.

പ​ക്ഷേ അ​തി​നു മു​ന്പ് ത​ന്നെ കാ​ട്ടു​കു​ര​ങ്ങ് എ​ന്ന ചി​ത്ര​ത്തി​ല്‍ ചെ​റി​യൊ​രു “ശ​ബ്ദ പ്ര​വേ​ശം’ ന​ട​ത്തി​യി​ട്ടു​ണ്ട് മാ​ധു​രി…! മൂ​ക്കു​കൊ​ണ്ട് നാ​ഗ​സ്വ​ര രീ​തി​യി​ലെ ഒ​ര​വ​ത​ര​ണം. അ​ധി​കം ആ​സ്വാ​ദ​ക​ര്‍​ക്ക​റി​യാ​ത്ത അ​ക്കാ​ര്യം പ​റ​യു​ന്ന​ത് ദേ​വ​രാ​ജ​ന്‍ മാ​സ്റ്റ​റി​ന്‍റെ പ്രി​യ​പ്പെ​ട്ട മ​ധു​വാ​ണ്. മാ​സ്റ്റ​റു​ടെ സ​ന്ത​ത സ​ഹ​ചാ​രി​യാ​യി​രു​ന്ന ബി. ​മ​ധു​സൂ​ദ​ന​ന്‍ നാ​യ​ര്‍.

1969ല്‍ ​റി​ലീ​സാ​യ ര​വീ​ന്ദ്ര​നാ​ഥ​ൻ നാ​യ​ർ നി​ർ​മി​ച്ച്‌, പി. ​ഭാ​സ്‌​ക​ര​ന്‍ സം​വി​ധാ​നം ചെ​യ്ത കാ​ട്ടു​കു​ര​ങ്ങ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ന​ട​ക്കു​ന്ന സ​മ​യം. വ​യ​ലാ​ര്‍-​ദേ​വ​രാ​ജ​ന്‍ കൂ​ട്ടു​കെ​ട്ടി​ല്‍ പി​റ​ന്ന ഗാ​ന​ങ്ങ​ളാ​യ “അ​റി​യ​ന്നി​ല്ല ഭ​വാ​ന്‍ അ​റി​യു​ന്നി​ല്ല…’ “മാ​റോ​ട​ണ​ച്ചു ഞാ​ന്‍ ഉ​റ​ക്കി​യി​ട്ടും…’ എ​ന്നീ ഗാ​ന​ങ്ങ​ള്‍ പി. ​സു​ശീ​ല പാ​ടി റെ​ക്കോ​ര്‍​ഡ് ചെ​യ്ത് ക​ഴി​ഞ്ഞു.

ഈ ​സ​മ​യ​ത്താ​ണ് ഡ​ല്‍​ഹി​യി​ല്‍ ആ​യി​രു​ന്ന ശി​വ​ജ്ഞാ​നം മ​ദ്രാ​സി​ല്‍ എ​ത്തു​ന്ന​ത്. (നേ​ര​ത്തേ മ​ദ്രാ​സി​ല്‍ ന​ട​ന്ന ഒ​രു ക​ലാ​സ​ന്ധ്യ​യി​ല്‍ വ​ച്ച് ദേ​വ​രാ​ജ​ന്‍ മാ​സ്റ്റ​റെ പ​രി​ച​യ​പ്പെ​ടു​ക​യും മാ​സ്റ്റ​ര്‍ പ​റ​ഞ്ഞ​ത​നു​സ​രി​ച്ച് മ​ല​യാ​ളം സം​സാ​രി​ക്കാ​നും വാ​യി​ക്കാ​നും എ​ഴു​താ​നും പ​ഠി​ക്കു​ക​യും ചെ​യ്തി​രു​ന്നു.)

ഒ​രു ഗാ​യി​ക മാ​ത്ര​മാ​യി​രു​ന്നി​ല്ല ശി​വ​ജ്ഞാ​നം, നാ​ട​ക​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കും, ന​ന്നാ​യി മി​മി​ക്രി​യും അ​വ​ത​രി​പ്പി​ക്കും. എ​സ്. ജാ​ന​കി പാ​ടി​യ ശി​ങ്കാ​ര്‍​വേ​ല​നൈ ദേ​വ… വ​ള​രെ ഹി​റ്റാ​യി മാ​റി​യ കാ​ല​മാ​യി​രു​ന്നു അ​ത്. മ​ദ്രാ​സി​ൽ വ​ച്ച് ദേ​വ​രാ​ജ​ന്‍ മാ​സ്റ്റ​റെ ക​ണ്ട​പ്പോ​ൾ, മാ​സ്റ്റ​റി​നു മു​ന്നി​ല്‍ മൂ​ക്ക് കൊ​ണ്ട് ശി​വ​ജ്ഞാ​നം ശി​ങ്കാ​ര​വേ​ല​നൈ ദേ​വാ…. നാ​ഗ​സ്വ​രം വാ​യി​ക്കു​ന്ന പോ​ലെ അ​വ​ത​രി​പ്പി​ച്ചു. പാ​ടി ഫ​ലി​പ്പി​ക്കാ​ന്‍ ത​ന്നെ വ​ള​രെ പ്ര​യാ​സ​മേ​റി​യ പാ​ട്ടി​ന്‍റെ വ​രി​ക​ളും പ​ശ്ചാ​ത്ത​ല സം​ഗീ​ത​വും മൂ​ക്കു കൊ​ണ്ട് അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​യി​ക​യെ അ​ദ്ഭു​ത​ത്തോ​ടെ ജി. ​ദേ​വ​രാ​ജ​ന്‍ നോ​ക്കി​യി​രു​ന്നു.

കാ​ട്ടു​കു​ര​ങ്ങി​ല്‍ ഏ​തെ​ങ്കി​ലു​മൊ​രു പാ​ട്ട് ന​ല്കാ​ന്‍ ഇ​നി ക​ഴി​യി​ല്ല, പാ​ട്ടു​ക​ള്‍ റെ​ക്കോ​ര്‍​ഡ് ചെ​യ്തു​ക​ഴി​ഞ്ഞി​രി​ക്കു​ന്നു… അ​പ്പോ​ഴാ​ണ് മാ​സ്റ്റ​ര്‍​ക്ക് ഒ​രു ആ​ശ​യം തോ​ന്നി​യ​ത്. സി​നി​മ​യി​ൽ പ്ര​ഭാ​ക​ര​ന്‍റെ (സ​ത്യ​ൻ) മ​ക്ക​ളെ അ​മ്പി​ളി (ജ​യ​ഭാ​ര​തി) ക​ളി​പ്പി​ക്കു​ന്ന രം​ഗ​ത്തി​ല്‍ മാ​ധു​രി​യു​ടെ മൂ​ക്കു കൊ​ണ്ടു​ള്ള ശി​ങ്കാ​ര​വേ​ല​നെ… ചേ​ര്‍​ത്താ​ലോ…? സം​വി​ധാ​യ​ക​ന്‍ പി. ​ഭാ​സ്‌​ക​ര​ന്‍ ഈ ​നി​ര്‍​ദേ​ശം സ്വീ​ക​രി​ച്ചു. അ​ങ്ങ​നെ ശി​വ​ജ്ഞാ​നം ആ​ദ്യ​മാ​യി സി​നി​മ​യ്ക്കു വേ​ണ്ടി മൂ​ക്ക് കൊ​ണ്ട് നാ​ഗ​സ്വ​രം അ​വ​ത​രി​പ്പി​ച്ചു. ഒ​രു​പ​ക്ഷേ ലോ​ക സി​നി​മ​യി​ല്‍ ത​ന്നെ മ​റ്റൊ​രു ഗാ​യി​ക​യ്ക്കും ല​ഭി​ക്കാ​ത്ത ഒ​രു അ​ര​ങ്ങേ​റ്റം…! മൂ​ക്കു കൊ​ണ്ടു​ള്ള ഗാ​നാ​രം​ഭം.

ദ​ക്ഷി​ണേ​ന്ത്യ​ന്‍ ഗാ​യി​ക​മാ​രി​ല്‍ ത​ന്നെ ഏ​റ്റ​വും ഹൈ​പി​ച്ച് ഉ​ള്ള ഗാ​യി​ക​മാ​രി​ൽ ഒ​രാ​ളാ​യ, ഏ​ത് താ​ര​സ്വ​ര​വും ഇ​ട​റാ​തെ പാ​ടാ​ന്‍ ക​ഴി​വു​ള്ള അ​തു​ല്യ ഗാ​യി​ക​യാ​യ മാ​ധു​രി മൂ​ക്കു കൊ​ണ്ട് “പാ​ടി​യാ​ണ്’ സി​നി​മ​യി​ൽ രം​ഗ​പ്ര​വേ​ശം ചെ​യ്ത​ത്.
സി​നി​മ​യി​ലെ ഈ ​മി​മി​ക്രി ഗാ​ന​ത്തി​നു മാ​ധു​രി​ക്കു പ്ര​തി​ഫ​ല​മാ​യി ദേ​വ​രാ​ജ​ന്‍ മാ​സ്റ്റ​ര്‍ ന​ല്കി​യ​ത് 12 ഗാ​ന ഡി​സ്കു​ക​ൾ ആ​ണ്.

പ്രി​യ​സ​ഖി ഗം​ഗേ…, ഇ​ന്നെ​നി​ക്കു പൊ​ട്ടു കു​ത്താ​ന്‍…,
തൃ​ക്കാ​ക്ക​ര പൂ ​പോ​രാ​ഞ്ഞ്…, ച​ക്ര​വ​ര്‍​ത്തി​നി…, ക​ല്യാ​ണി ക​ള​വാ​ണി…,
ഗ​ന്ധ​ര്‍​വ ന​ഗ​ര​ങ്ങ​ള്‍…
അ​ങ്ങ​നെ ഇ​രു​ന്നൂ​റി​ല​ധി​കം ചി​ത്ര​ങ്ങ​ള്‍​ക്കു വേ​ണ്ടി മാ​ധു​രി പാ​ടി​യ ഗാ​ന​ങ്ങ​ള്‍​ക്ക് ഇ​ന്നും മ​ധു​രം കി​നി​ഞ്ഞി​റ​ങ്ങും. ഏ​ത് റേ​ഞ്ചി​ലു​ള്ള, ഭാ​വ​ത്തി​ലു​ള്ള ഗാ​ന​വും പാ​ടി മി​ക​ച്ച​താ​ക്കാ​ന്‍ ക​ഴി​വു​ള്ള ഒ​രു ഗാ​യി​ക കൂ​ടി​യാ​ണ് മാ​ധു​രി.

ഏ​ഴ​ര പൊ​ന്നാ​ന പു​റ​ത്തെ​ഴു​ന്ന​ള്ളും
ഏ​റ്റു​മാ​നൂ​ര​പ്പാ….

എ​ന്ന് ഭ​ക്തി​നി​ര്‍​ഭ​ര​മാ​യി ആ​ല​പി​ച്ചു മാ​ധു​രി. പ്ര​ണ​യ​ത്തി​ന്‍റെ ആ​ര്‍​ദ്ര​ത​യും, വി​ര​ഹ​ത്തി​ന്‍റെ വി​ങ്ങ​ലും മ​ല​യാ​ളി​ക​ളെ അ​നു​ഭ​വി​പ്പി​ച്ചു മാ​ധു​രി. ശൃം​ഗാ​ര ര​സം ഇ​ത്ര​യും തീ​ക്ഷ്ണ​മാ​യി പ​ക​ര്‍​ന്ന് ന​ല്കാ​ന്‍ ക​ഴി​യു​ന്ന മ​റ്റൊ​രു ഗാ​യി​ക വേ​റെ ഇ​ല്ല എ​ന്ന് മാ​ധു​രി​യു​ടെ “പ്രാ​ണ​നാ​ഥ​ന്‍ എ​നി​ക്കു ന​ല്കി​യ… ‘എ​ന്ന ഗാ​ന​ത്തെ എ​ടു​ത്ത് കാ​ട്ടി ഗാ​ന​നി​രൂ​പ​ക​ന്മാ​ര്‍ പ​റ​യു​ന്നു.

ചെ​റു​പ്പ​ത്തി​ല്‍ ത​ന്നെ ശാ​സ്ത്രീ​യ സം​ഗീ​തം അ​ഭ്യ​സി​ച്ച മാ​ധു​രി “ഇ​ന്നെ​നി​ക്കു പൊ​ട്ടു കു​ത്താ​ന്‍…’​എ​ന്ന ഗാ​നം പാ​ടു​മ്പോ​ള്‍ സ്വ​ര​രാ​ഗ​ങ്ങ​ളു​ടെ ര​ഥ​വേ​ഗം അ​റി​യു​ക​യാ​ണ് ആ​സ്വാ​ദ​ക​ര്‍. ബി. ​മ​ധു​സൂ​ദ​ന​ൻ നാ​യ​ർ പ​റ​യു​ന്ന ഒ​രു കാ​ര്യം കൂ​ടി ഇ​വി​ടെ സൂ​ചി​പ്പി​ക്കാം. ജി. ​ദേ​വ​രാ​ജ​ൻ വി​ട​വാ​ങ്ങി​യ ശേ​ഷം ഒ​രി​ക്ക​ൽ കോ​ഴി​ക്കോ​ട് ദേ​വ​രാ​ജ​ൻ മാ​സ്റ്റ​റു​ടെ സ്മ​ര​ണ​യ്ക്കാ​യി ഒ​രു ഗാ​ന​സ​ന്ധ്യ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു മാ​ധു​രി.

സി​നി​മ ഗാ​ന ലോ​ക​ത്ത് ത​ന്നെ മാ​ധു​രി ആ​ക്കി​യ മാ​സ്റ്റ​ർ​ക്കു​ള്ള ഗു​രു​പൂ​ജ​യാ​യി പ്ര​ശ​സ്ത താ​ര​ങ്ങ​ളാ​യ മ​ധു​വി​നും ശാ​ര​ദ​യ്ക്കും ഗാ​യ​ക​രാ​യ ശ്രീ​കാ​ന്തി​നും ല​തി​ക​യ്ക്കും കാ​ഷ് പ്രൈ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള പു​ര​സ്കാ​ര​ങ്ങ​ളും മാ​ധു​രി ന​ൽ​കി. മാ​സ്റ്റ​ർ​ക്ക് വേ​ണ്ടി ഗു​രു​പൂ​ജ ന​ൽ​കി​യാ​ൽ മാ​ത്ര​മേ സ​മാ​ധാ​ന​മാ​യി മ​രി​ക്കാ​ൻ പോ​ലും ത​നി​ക്ക് സാ​ധി​ക്കു എ​ന്നും മാ​ധു​രി പ​റ​ഞ്ഞു.

എ​സ്. മ​ഞ്ജു​ള​ദേ​വി

Related posts

Leave a Comment