ട്രെ​യി​നി​ൽ ലോ​ക്ക് ചെ​യ്ത ഫ​സ്റ്റ് എ​സി കൂ​പ്പി​ൽ മോ​ഷ​ണം; 2.75 ല​ക്ഷം രൂ​പ​യു​ടെ ആ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ന​ഷ്ട​പ്പെ​ട്ട​താ​യി പ​രാ​തി

ട്രെ​യി​നി​ൽ ഫ​സ്റ്റ് എ​സി കൂ​പ്പി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന യു​വ​തി​യു​ടെ ലോ​ക്ക് ചെ​യ്ത ക്യാ​ബി​നി​ൽ നി​ന്ന് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ആ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ക​വ​ർ​ന്നു. ആ​ന​ന്ദ് വി​ഹാ​ർ ടെ​ർ​മി​ന​ൽ – ന്യൂ ​ജ​ൽ​പാ​യ്ഗു​രി എ​ക്സ്പ്ര​സി​ൽ ല​ഖ്‌​നൗ സ്റ്റേ​ഷ​നി​ൽ വെ​ച്ചാ​ണ് സം​ഭ​വം. 2.5 ല​ക്ഷം രൂ​പ​യു​ടെ ആ​ഭ​ര​ണ​ങ്ങ​ളും 25,000 രൂ​പ​യു​മാ​ണ് മോ​ഷ​ണം പോ​യ​ത്.

ഫ​സ്റ്റ് എ​സി കൂ​പ്പി​ൽ സു​ര​ക്ഷി​ത​മെ​ന്ന് ക​രു​തി യാ​ത്ര ചെ​യ്തി​രു​ന്ന ത​ന്നെ ഞെ​ട്ടി​ച്ചു​കൊ​ണ്ടാ​ണ് മോ​ഷ​ണം ന​ട​ന്ന​തെ​ന്ന് യു​വ​തി പ​റ​ഞ്ഞു. ത​ന്‍റെ ന്റെ കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി​ല്ലെ​ന്ന ആ​ശ്വാ​സം മാ​ത്ര​മാ​ണ് ബാ​ക്കി​യു​ള്ള​തെ​ന്നും, ലോ​ക്ക് ചെ​യ്ത ക്യാ​ബി​നി​ൽ പോ​ലും യാ​ത്ര​ക്കാ​ർ​ക്ക് സു​ര​ക്ഷ​യി​ല്ലേ എ​ന്നും അ​വ​ർ പൊ​ട്ടി​ക്ക​ര​ഞ്ഞു​കൊ​ണ്ട് ചോ​ദി​ച്ചു.

അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ചെ​യി​ൻ നാ​ല് ത​വ​ണ വ​ലി​ച്ചി​ട്ടും റെ​യി​ൽ​വേ പ്രൊ​ട്ട​ക്ഷ​ൻ ഫോ​ഴ്‌​സി​ന്റെ​യോ (RPF) മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യോ ഭാ​ഗ​ത്തു​നി​ന്ന് യാ​തൊ​രു​വി​ധ സ​ഹാ​യ​വും ല​ഭി​ച്ചി​ല്ലെ​ന്ന് യു​വ​തി ആ​രോ​പി​ച്ചു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ ഈ ​വീ​ഡി​യോ​യ്ക്ക് പി​ന്നാ​ലെ നോ​ർ​ത്തേ​ൺ റെ​യി​ൽ​വേ​യു​ടെ ല​ഖ്‌​നൗ ഡി​വി​ഷ​ൻ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​രി​ച്ചു.

ആ​ർപിഎ​ഫി​നെ​യും ഉ​ത്ത​ർ​പ്ര​ദേ​ശ് ഗ​വ​ൺ​മെ​ന്‍റ് റെ​യി​ൽ​വേ പോ​ലീ​സി​നെ​യും ടാ​ഗ് ചെ​യ്തു​കൊ​ണ്ട് വി​ഷ​യം അ​ന്വേ​ഷി​ക്കാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ട്രെ​യി​നു​ക​ളി​ലെ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളെ ചോ​ദ്യം ചെ​യ്തു​കൊ​ണ്ട് നി​ര​വ​ധി പേ​രാ​ണ് ഇ​തി​നെ​തി​രെ രം​ഗ​ത്തെ​ത്തി​യി​ട്ടു​ള്ള​ത്.

 

Woman weeps, claims Rs 2.75 lakh jewellery, cash stolen on train

 

Related posts

Leave a Comment