സി​ഇ​ഒ​യെ ക​ബ​ളി​പ്പി​ച്ച് ഉ​ദ്യോ​ഗാ​ർ​ഥി; വ്യാ​ജ ആ​ശു​പ​ത്രി അ​ടി​യ​ന്ത​രാ​വ​സ്ഥ പ​റ​ഞ്ഞ് ഒ​ഴി​വാ​യ​ത് മി​ക​ച്ച ഓ​ഫ​ർ സ്വീ​ക​രി​ച്ച ശേ​ഷം, ച​ർ​ച്ച​യാ​യി പോസ്റ്റ്

ക​മ്പ​നി​യി​ൽ ജോ​ലി​ക്കു​ള്ള ചേ​രു​ന്ന തീ​യ​തി നീ​ട്ടി ചോ​ദി​ക്കാ​ൻ വ്യാ​ജ​മാ​യി മെ​ഡി​ക്ക​ൽ അ​ത്യാ​ഹി​തം (Hospital emergency) ഉ​ണ്ടാ​ക്കി കാ​ണി​ച്ച ഉ​ദ്യോ​ഗാ​ർ​ഥി​യു​ടെ ത​ട്ടി​പ്പ് പു​റ​ത്തു​വി​ട്ട് ജ​യ്പൂ​ർ ആ​സ്ഥാ​ന​മാ​യു​ള്ള ക​മ്പ​നി​യു​ടെ സി​ഇ​ഒ. ജോ​ലി​ക്കാ​യി സ​മ​യം നീ​ട്ടി ചോ​ദി​ച്ച അ​തേ ആ​ഴ്ച ത​ന്നെ ബെം​ഗ​ളൂ​രു​വി​ലെ മ​റ്റൊ​രു ക​മ്പ​നി​യി​ൽ ഉ​ദ്യോ​ഗാ​ർ​ഥി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​താ​യാ​ണ് വെ​ളി​പ്പെ​ടു​ത്ത​ൽ.

വാ​ൻ​ഷി​വ് ടെ​ക്നോ​ള​ജീ​സി​ന്‍റെ സി​ഇ​ഒ ആ​യ ഗൗ​ര​വ് ഖേ​ത​ർ​പാ​ലാ​ണ് എ​ക്സ് വ​ഴി ഈ ​സം​ഭ​വം പു​റ​ത്തു​വി​ട്ട​ത്. ഉ​ദ്യോ​ഗാ​ർ​ഥി​ക്ക് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്നും ആ​ശു​പ​ത്രി​യി​ലാ​ണെ​ന്നും കാ​ണി​ച്ച് അ​വ​രു​ടെ സ​ഹോ​ദ​രി റി​ക്രൂ​ട്ട്മെ​ന്‍റ് ടീ​മി​ന് അ​യ​ച്ച സ​ന്ദേ​ശ​ത്തി​ന്‍റെ സ്ക്രീ​ൻ​ഷോ​ട്ടു​ക​ൾ അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്.
‌
ചേ​രേ​ണ്ട ദി​വ​സം മു​ത​ൽ ക​മ്പ​നി​യു​ടെ കോ​ളു​ക​ളോ സ​ന്ദേ​ശ​ങ്ങ​ളോ ഉ​ദ്യോ​ഗാ​ർ​ഥി എ​ടു​ത്തി​രു​ന്നി​ല്ല. എ​ന്നാ​ൽ ബെം​ഗ​ളൂ​രു​വി​ലെ മ​റ്റൊ​രു ക​മ്പ​നി​യി​ൽ ഇ​വ​ർ ഒ​ക്ടോ​ബ​ർ മാ​സ​ത്തി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച വി​വ​രം ലി​ങ്ക്ഡ്ഇ​ൻ പ്രൊ​ഫൈ​ൽ വ​ഴി പി​ന്നീ​ട് വ്യ​ക്ത​മാ​വു​ക​യാ​യി​രു​ന്നു.

മി​ക​ച്ച ഓ​ഫ​റു​ക​ൾ ല​ഭി​ക്കു​ക​യോ തീ​രു​മാ​നം മാ​റ്റു​ക​യോ ചെ​യ്യു​ക​യാ​ണെ​ങ്കി​ൽ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​ത് സ​ത്യ​സ​ന്ധ​മാ​യി തു​റ​ന്നു​പ​റ​യ​ണ​മെ​ന്ന് ഖേ​ത​ർ​പാ​ൽ വ്യ​ക്ത​മാ​ക്കി. വ്യാ​ജ കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് ക​മ്പ​നി​യെ ക​ബ​ളി​പ്പി​ക്കു​ന്ന​ത് അ​ടി​സ്ഥാ​ന​പ​ര​മാ​യ സ​ത്യ​സ​ന്ധ​ത​യു​ടെ ത​ക​ർ​ച്ച​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ ഈ ​പോ​സ്റ്റി​ന് താ​ഴെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും നി​ര​വ​ധി പേ​രാ​ണ് രം​ഗ​ത്തെ​ത്തി​യി​ട്ടു​ള്ള​ത്. മി​ക​ച്ച ഓ​ഫ​റു​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ൽ തെ​റ്റി​ല്ലെ​ങ്കി​ലും, ഇ​ത്ത​രം ക​ള്ള​ങ്ങ​ളും വ​ഞ്ച​ന​യും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നാ​ണ് പ​ല​രു​ടെ​യും അ​ഭി​പ്രാ​യം.

 

Related posts

Leave a Comment