എന്തൊരു മീന്‍കറി, എന്തൊരു രുചി; മീന്‍ കറി കഴിച്ച് മയങ്ങിയ മന്ത്രി പാചകക്കാരന് ടിപ്പായി കൊടുത്തത് 25000 രൂപ; പിന്നെ നല്‍കിയത് മറ്റൊരു കിടിലന്‍ ഓഫറും…

മംഗലൂരു: മീന്‍കറിയുടെ രുചിയില്‍ മനംമയങ്ങിയ കര്‍ണാടക മന്ത്രി ബിസെഡ് സമീര്‍ അഹമ്മദ് ഖാന്‍ ഹോട്ടല്‍ ജീവനക്കാരന് ടിപ്പായി നല്‍കിയത് 25,000 രൂപ. ബോളിയാറില്‍ നിന്നുളള ഹനീഫ് മുഹമ്മദ് എന്ന പാചകക്കാരന്റെ കൈപുണ്യം ഇഷ്ടപ്പെട്ടാണ് മന്ത്രി പണം നല്‍കിയത്. കൂടാതെ ഹനീഫിന് ഉംറ നിര്‍വ്വഹിക്കാനുളള എല്ലാ ചെലവും താന്‍ വഹിക്കാമെന്നും ഭക്ഷ്യവകുപ്പ് മന്ത്രി ഉറപ്പ് നല്‍കി. വ്യാഴാഴ്ച്ച മംഗലൂരുവില്‍ ഒരു യോഗത്തിന് എത്തിയപ്പോഴാണ് മന്ത്രിയും സംഘവും ലോവര്‍ ബെന്ദൂരിലെ ‘ഫിഷ് മാര്‍ക്കറ്റ്’ എന്ന ഹോട്ടലില്‍ ഉച്ചഭക്ഷണത്തിനായി കയറിയത്. ആവോലിയും നെയ്മീനും ആണ് മന്ത്രിക്ക് വിളമ്പിയത്. ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുമ്പോഴാണ് താന്‍ ഇന്നേവരെ ഇത്രയും രുചിയുളള മീന്‍കറി കഴിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞത്. ഉടന്‍ തന്നെ ഭക്ഷണം പാചകം ചെയ്ത പാചകക്കാരനെ മന്ത്രി വിളിപ്പിച്ചു. തുടര്‍ന്ന് ഹനീഫിനെ അദ്ദേഹത്തിന്റെ അടുത്ത് ഇരുത്തി ഭക്ഷണം വിളമ്പി കൊടുക്കുകയും ചെയ്തു. തുടര്‍ന്നാണ് അദ്ദേഹം 25,000…

Read More

മന്ത്രി കൈപ്പത്തിയില്‍ ചുംബിച്ചു ! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥ; മന്ത്രിയാരെന്ന ചര്‍ച്ച പുരോഗമിക്കുന്നതിങ്ങനെ…

തിരുവനന്തപുരം:ഒരു മന്ത്രി തന്റെ കൈപ്പത്തിയില്‍ ബലമായി ചുംബിച്ചെന്ന് മുന്‍ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥയുടെ വെളിപ്പെടുത്തല്‍. ഫയല്‍ കാണിക്കാന്‍ സെക്രട്ടറിയേറ്റില്‍ എത്തിയപ്പോഴായിരുന്നു സംഭവമെന്നും ഇവര്‍ പറയുന്നു.ഫേസ്ബുക്ക് പോസ്റ്റിലാണ് ഇവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. പോസ്റ്റ് വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ മന്ത്രി ആരെന്നു വെളിപ്പെടുത്താന്‍ താല്‍പര്യമില്ലെന്ന് അവര്‍ പുതിയ പോസ്റ്റില്‍ വ്യക്തമാക്കി. അവരുടെ ആദ്യ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നതിങ്ങനെ…”കുറെക്കാലം മുന്‍പ്. അടിയന്തര സ്വഭാവമുള്ള ഒരു ഫയലുമായി സെക്രട്ടേറിയറ്റില്‍ മന്ത്രിയെ കാണാന്‍ ചെന്ന വൈകുന്നേരം. ഫയല്‍ ഒപ്പിട്ടശേഷം, അടുത്ത നിമിഷം മന്ത്രി എന്റെ വലം കൈപ്പത്തി മേലൊരുമ്മ തന്നു. ഒരു നിമിഷം ഞെട്ടുകയും ഒരു ആഴക്കടലില്‍ പെട്ടെന്നവണ്ണം ഞാനുലയുകയും ചെയ്തു. ഒച്ചവച്ച് ആളെക്കൂട്ടാനുള്ള അവിവേകം എനിക്കുണ്ടായില്ല. ഒരു നിര്‍ദോഷ ഫലിതമെന്ന ഭാവേന പെട്ടെന്നു രംഗമൊഴിയുകയാണ് ബുദ്ധി എന്നു തോന്നി. ചെറുപ്പക്കാരിയായ വിധവയാണ് ഞാന്‍. ഒപ്പം നില്‍ക്കാന്‍ ആരുമില്ലാതായാല്‍ വാദി പ്രതിയായി മാറും. എന്റെ ചെറിയ രണ്ട്…

Read More

വിഡ്ഢി ദിനത്തില്‍ ഏപ്രില്‍ ഫൂളായവരില്‍ പാക് മുന്‍ആഭ്യന്തരമന്ത്രിയും! മന്ത്രിക്ക് വിനയായത് വ്യാജവാര്‍ത്തയെക്കുറിച്ചുള്ള പ്രതികരണം; റഹ്മാന്‍ മാലിക്കിനെ വിഡ്ഢിയാക്കിയത് വിദേശ മാധ്യമ സൈറ്റ്

രാഷ്ട്രീയപ്രവര്‍ത്തകരെല്ലാം തന്നെ വിഡ്ഢികളാണെന്ന് പൊതുവെയൊരു വെപ്പുണ്ട്. അത് ശരിവയ്ക്കുന്ന തരത്തിലുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പാക്കിസ്ഥാനില്‍നിന്ന് പുറത്തുവന്നിരിക്കുന്നത്. മുന്‍ പാക് ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക്കാണ് വിഡ്ഢി ദിനത്തിന്റെ കെണിയിലകപ്പെട്ടത്. വിഡ്ഢി ദിനത്തില്‍ ഒരു ദേശീയ പത്രം നല്‍കിയ വാര്‍ത്തയില്‍ പ്രതികരിച്ചാണ് മാലിക് വാര്‍ത്തകളില്‍ ഇടം നേടിയത്. ഇസ്ലാമാബാദിലെ പുതിയ എയര്‍പോര്‍ട്ടിന് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ പേരിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു എന്ന പത്രവാര്‍ത്തയില്‍ പ്രതികരിച്ചതാണ് പാക് മുന്‍മന്ത്രിക്ക് പറ്റിയ അബദ്ധം. ഏപ്രില്‍ ഒന്നിനോടനുബന്ധിച്ച് തമാശ വാര്‍ത്തയായാണ് കഴിഞ്ഞ ദിവസം എക്‌സ്പ്രസ് ട്രിബൂണ്‍ തങ്ങളുടെ സൈറ്റില്‍ ഇത്തരത്തില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. എന്നാല്‍ വാര്‍ത്ത കേട്ടപാതി കേള്‍ക്കാത്തപാതി പാക് മന്ത്രി പ്രതികരണവുമായി രംഗത്തെത്തി. വാര്‍ത്ത എന്താണെന്ന് മുഴുവന്‍ അറിയാതെ പുതിയ എയര്‍പോര്‍ട്ടിന് പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് ബേനസീര്‍ ഭൂട്ടോയുടെ പേരിടണമെന്നായിരുന്നു റഹ്മാന്‍ മാലിക്കിന്റെ പ്രതികരണം. സര്‍ക്കാരിന്റെ തീരുമാനം അപലപനീയമാണെന്നും,…

Read More