മേജർ രവി സംവിധാനം ചെയ്യുന്ന 1971 ബിയോണ്ട് ബോർഡേഴ്സ് എന്ന സിനിമയിൽ യഥാർഥ യുദ്ധടാങ്ക് ഓടിച്ചു മോഹൻലാൽ ചരിത്രം കുറിച്ചിരിക്കുന്നു. അതിന്റെ ത്രില്ലിലാണ് മോഹൻലാലിപ്പോൾ.കഥാപാത്രത്തിന്റെ പൂർണതയ്ക്കുവേണ്ടി എന്തു സാഹസവും ചെയ്യാൻ മടിക്കാത്തയാളാണ് മോഹൻലാൽ. ഇത് അദ്ദേഹം നിരവധി തവണ തെളിയിച്ചതുമാണ്. ഇപ്പാേൾ ബിയോണ്ട് ബോർഡേഴ്സ് എന്ന സിനിമയിൽ യഥാർഥ യുദ്ധടാങ്ക് ഓടിച്ചാണ് മോഹൻലാൽ ചരിത്രം കുറിച്ചത്. മലയാള സിനിമയിൽത്തന്നെ ഇതാദ്യമായാണ് യഥാർഥ യുദ്ധ ടാങ്ക് ഒരു നടൻ ഓടിക്കുന്നത്. സിനിമയിൽ യുദ്ധ ടാങ്ക് ഓടിച്ചതിന്റെ ആവേശത്തിലാണ് മോഹൻലാൽ. അതേക്കുറിച്ച് താരം തന്നെ പറയുന്നതിങ്ങനെയാണ്, നമ്മുടെ പ്രേക്ഷകർ സിനിമയിൽ ടാങ്ക് ഉപയോഗിച്ചുള്ള യുദ്ധരംഗങ്ങൾ അധികം കണ്ടിട്ടില്ല. എന്നാൽ ഈ സിനിമയിൽ അത്തരം രംഗങ്ങളാണ് പ്രേക്ഷകർക്കായി കാത്തിരിക്കുന്നത്. ടാങ്ക് ഉപയോഗിച്ചുള്ള യുദ്ധരംഗങ്ങളാണ് 1971 ബിയോണ്ട് ബോഡേഴ്സിന്റെ ഏറ്റവും പ്രധാന സവിശേഷത. പരംവീർ ചക്ര നേടിയ ഹോഷിയാർ സിങ്, അരുണ്‍ ഖെത്രപാൽ…
Read MoreTag: MOHANLAL
ലാലേട്ടന്റെ ചിത്രത്തില്‍ സണ്ണിച്ചേച്ചിയുടെ ഐറ്റം ഡാന്‍സ്; സണ്ണിയെ മലയാളത്തിലേക്കു കൊണ്ടു വരാനായി മുടക്കിയത് 5 കോടി രൂപ; സത്യം വെളിപ്പെടുത്തി ബി.ഉണ്ണികൃഷ്ണന്
ഇപ്പോള്‍ ഒരു ബോളിവുഡ് ചിത്രം പുറത്തിറങ്ങാന്‍ പോകുന്നുണ്ടെന്ന വാര്‍ത്ത വന്നാല്‍ ആളുകള്‍ ആദ്യം അന്വേഷിക്കുക പടത്തില്‍ സണ്ണി ലിയോണിന്റെ ഐറ്റം ഡാന്‍സ് ഉണ്ടോയെന്നാണ്. സണ്ണിയുടെ ഐറ്റം നമ്പറുകള്‍ ചുരുങ്ങിയ കാലയളവു കൊണ്ടുതന്നെ ആളുകളുടെ മനസിളക്കിക്കഴിഞ്ഞു എന്നു പറഞ്ഞാലും തെറ്റില്ല. സൂപ്പര്‍താരം മോഹന്‍ലാല്‍ നായകനാകുന്ന വില്ലന്‍ എന്ന ചിത്രത്തില്‍ സണ്ണിച്ചേച്ചിയുടെ ഐറ്റം ഡാന്‍സ് ഉണ്ടെന്ന വാര്‍ത്ത മലയാളി സിനിമാപ്രേമികളെയാകെ ആവേശത്തിലാഴ്ത്തിയിരുന്നു. എന്നാല്‍ ഇക്കാര്യം താന്‍ ഇതുവരെ അറിഞ്ഞില്ലെന്നാണ് ചിത്രത്തിന്റെ സംവിധായകന് ബി. ഉണ്ണികൃഷ്ണന് പറയുന്നത്. ഈ ഐറ്റം ഡാന്സിനെക്കുറിച്ചറിയാവുന്നവര് ദയവായി ബാക്കി വിശദാംശങ്ങള്‍ കൂടി തന്നെ അറിയിക്കണമെന്നാണ് സംവിധായകന് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. ചില ഓണ്‍ലൈന്‍ സൈറ്റുകളായിരുന്നു ഈ വാര്‍ത്ത പ്രചരിപ്പിച്ചത്. പതിനഞ്ച് മിനിറ്റ് നീണ്ടു നില്കുന്ന ഐറ്റം ഡാന്‍സിലൂടെ സണ്ണി ലിയോണ്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നുവെന്നും, ഒരു അവാര്‍ഡ് നിശയ്ക്ക എത്തിയപ്പോളാണ് ഉണ്ണികൃഷ്ണന് സണ്ണി ലിയോണുമായി…
Read Moreഭൂമിയെ സംരക്ഷിച്ചുനിര്‍ത്തേണ്ടത് ഓരോരുത്തരുടെയും കടമ! ഭൗമമണിക്കൂര്‍ ആചരണത്തില്‍ ഇരുട്ടിൽനിന്ന് മോഹൻലാലിന്റെ ഫേസ്ബുക്ക് ലൈവ്
തിരുവനന്തപുരം: ഭൗമമണിക്കൂര്‍ ആചരണത്തില്‍ ഇരുട്ടിൽനിന്നുകൊണ്ട് നടൻ മോഹൻലാലിന്റെ ഫേസ്ബുക്ക് ലൈവ്. ശനിയാഴ്ച രാത്രി 8.30 മുതല്‍ 9.30 വരെ വിളക്കുകള്‍ അണയ്ക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് ഇരട്ടത്തുനിന്ന് ഫേസ്ബുക്ക് ലൈവ് നൽകിയത്. ഭൂമിയെ സംരക്ഷിച്ചുനിര്‍ത്തേണ്ടത് ഓരോരുത്തരുടെയും കടമയാണെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു ലാലിന്റെ ഫേസ്ബുക്ക് ലൈവ്. കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഗോള താപനത്തിന്റെയും കെടുതികളില്‍നിന്നും ഭൂമിയെ രക്ഷിക്കുക, ഊർജ ഉപഭോഗത്തിന്റെ ഭീഷണിയെയും ബദല്‍ ഊര്‍ജ സ്രോതസുകള്‍ ഉപയോഗിക്കേണ്ടതിന്റെ അനിവാര്യതയെയും കുറിച്ച് മനുഷ്യരെ ഓര്‍മ്മപ്പെടുത്തുക എന്നീ ഉദേശ്യങ്ങളോടെ വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നാച്വർ ആണ് ആഗോളതലത്തില്‍ ഭൗമ മണിക്കൂര്‍ ആചരണം സംഘടിപ്പിക്കുന്നത്.
Read Moreപുലിമുരുകനും മേലെ മോഹൻലാലിന്റെ ഒടിയൻ വരുന്നു; മലയാളത്തിലെ ഏറ്റവും വലിയ ബജറ്റിൽ
കോടികൾ മുടക്കി കോടികൾ വാരിയ പുലിമുരുകനും അണിയറയിലൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം വില്ലനും പിന്നാല മോഹൻലാലിന്റെ മറ്റൊരു ബ്രഹ്മാണ്ഡചിത്രം എത്തുന്നു. ഒടിയൻ എന്നു പേരിട്ടിരിക്കുന്ന ചിത്രം മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമയായി മാറാനൊരുങ്ങുകയാണ്. മുന്നൂറു കോടിയിൽ ഒരുക്കുന്ന എംടിയുടെ രണ്ടാമൂഴത്തിനും മുന്നേ ഒടിയൻ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്ത പരസ്യ ചിത്ര സംവിധായകന് വി.എ.ശ്രീകുമാര്‍ മേനോന് ആണ്. രണ്ടാമൂഴവും ശ്രീകുമാറാണ് ഒരുക്കുന്നത്. പത്രപ്രവര്‍ത്തകനും ദേശീയഅവാര്‍ഡ് നേടിയ തിരക്കഥാകൃത്തുമായ ഹരികൃഷ്ണനാണ് തിരക്കഥയൊരുക്കുന്നത്. മഞ്ജു വാര്യരാണ് നായിക. ചിത്രത്തിൽ തെന്നിന്ത്യൻ താരം പ്രകാശ് രാജ് ആയിരിക്കും വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതേസമയം മറ്റു താരങ്ങളുടെ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ബോളിവുഡിൽ നിന്നും ഏതാനും താരങ്ങൾ കൂടി ചിത്രത്തിലുണ്ടാകുമെന്നാണ് കരുതുന്നത്. മോഹൻലാലിന്റെ അഭിനയമൂഹൂര്‍ത്തങ്ങളും ഗംഭീര ആക്ഷന്‍രംഗങ്ങളുമാകും ഒടിയന്റെ പ്രത്യേകത. പുലിമുരുകനും വില്ലനും…
Read Moreമോഹൻലാലിന്റെ വില്ലനായി ബാഹുബലിയിലെ കാലകേയ മലയാളത്തിലേക്ക്
രാജമൗലിയുടെ ബാഹുബലിയിലെ കാലകേയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പ്രഭാകർ മലയാളത്തിലേക്ക്. ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രത്തിലൂടെയാണ് പ്രഭാകർ മലയാളത്തിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ പേരോ മറ്റ് വിശദാംശങ്ങളോ പുറത്ത് വിട്ടിട്ടില്ല. ഈ വർഷം അവസാനം ചിത്രം റിലീസ് ചെയ്യാൻ ലക്ഷ്യമിട്ടാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ബി. ഉണ്ണികൃഷ്ണനും മോഹൻലാലും ഒരുമിക്കുന്ന നാലാമത്തെ ചിത്രമാണിത്. കഥ കേട്ട് ഇഷ്ടപ്പെട്ട പ്രഭാകർ കരാർ ഒപ്പിട്ടുവെന്നാണ് സിനിമാ ലോകത്ത് നിന്നുള്ള റിപ്പോർട്ടുകൾ. 2010-ൽ രാജമൗലിയുടെ മര്യാദരാമണ്ണ എന്ന സിനിമയിലൂടെയാണ് പ്രഭാകർ അഭിനയരംഗത്ത് എത്തുന്നത്. നാൽപ്പതോളം തെലുങ്ക് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
Read Moreസെറ്റില്‍ ചിരിപ്പൂരം സൃഷ്ടിച്ച താരം! ഒരു തണല്‍മരം നഷ്ടപ്പെട്ട അവസ്ഥയായിരുന്നു എനിക്കന്ന്; കുതിരവട്ടം പപ്പുവിനെക്കുറിച്ച് മോഹന്‍ലാല്‍
ജീവിത്തിന്റെ ഫ്രെയിമില്‍ നിന്ന് പടിയിറങ്ങിപ്പോയാലും പ്രക്ഷക ഹൃദയങ്ങളില്‍ മായാതെ ജീവിക്കുന്ന ചില അഭിനേതാക്കളുണ്ട്. അവര്‍ക്കൊന്നും പകരക്കാരെ കണ്ടെത്താന്‍ കഴിയുന്നില്ല എന്നതാണ് മരണശേഷവും അവരെക്കുറിച്ചുള്ള മരിക്കാത്ത ഓര്‍മ്മകള്‍ നമ്മുടെ മനസില്‍ തങ്ങി നില്ക്കാന് കാരണം. അത്തരത്തിലുള്ള അഭിനയപ്രതിഭയായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട കുതിരവട്ടം പപ്പു. അദ്ദേഹത്തെയും അദ്ദേഹത്തിന്റെ തമാശകളെയും സ്ക്രീനില്‍ മാത്രം കണ്ടിട്ടുള്ള നമുക്ക് അദ്ദേഹത്തെ മറക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ക്ക് അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ എത്രമാത്രമായിരിക്കും. മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ഒട്ടനവധി സിനിമകളില്‍ പപ്പുവും അത്യുഗ്രന്‍ പ്രകടനവുമായി ഒപ്പമുണ്ടായിരുന്നു. ഒരു തണല്‍മരം നഷ്ടപ്പെട്ട അനുഭവവും അനാഥത്വവുമായിരുന്നു തനിക്കെന്നാണ് മോഹന്‍ലാല്‍ പപ്പുവിന്റെ മരണത്തെക്കുറിച്ച് പറഞ്ഞത്. കുതിരവട്ടം പപ്പു എന്ന വ്യക്തിയെക്കുറിച്ചുള്ള തന്റെ നല്ല ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് മോഹന്‍ലാല്‍. മഞ്ഞില്‍വിരിഞ്ഞ പൂക്കളില്‍ ഞാനഭിനയിക്കുമ്പോള്‍ പപ്പുവേട്ടന് മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടന്മാരിലൊരാളാണ്. അദ്ദേഹമില്ലാത്ത ചിത്രങ്ങള്‍ അക്കാലത്ത് വിരളമായിരുന്നു. കുതിരവട്ടം പപ്പു എന്ന നടന്റെ അഭിനയസാധ്യതകള്‍…
Read More