ലാലേട്ടനും സണ്ണിച്ചേച്ചിയും ഒന്നിക്കുന്നു ? സണ്ണി കൊച്ചിയില്‍ വരുമ്പോള്‍ കാര്യങ്ങള്‍ക്ക് അന്തിമ തീരുമാനമാവും

കൊച്ചി: ഇന്ത്യന്‍ യുവാക്കളുടെ രോമാഞ്ചമായ സണ്ണി ലിയോണും മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലും ഒന്നിക്കുന്നുവോ ? ഏതാനും ദിവസമായി ഈ ചോദ്യം ഉയരാന്‍ തുടങ്ങിയിട്ട്. ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ മോഹന്‍ലാല്‍ ചിത്രത്തില്‍ സണ്ണി ലിയോണ്‍ ഐറ്റം ഡാന്‍സില്‍ പ്രത്യക്ഷപ്പെടാനുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നാണ് വിവരം. സണ്ണി കൊച്ചിയിലെത്തുമ്പോള്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. ഒരു പ്രമുഖ ഫോണ്‍ റീട്ടെയില്‍ ശൃംഖലയുടെ ഷോറൂമിന്റെ ഉദ്ഘാടനത്തിനായാണ് സണ്ണി കൊച്ചിയിലെത്തുന്നത്. എറണാകുളം എംജി റോഡിലുള്ള ഷോറൂമിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 17നാണ്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് കമ്പനി നിരവധി ഓഫറുകളും ഡിസ്കൗണ്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്. . ബോളിവുഡില്‍ താരമാകുമ്പോഴും മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച താരമാണ് സണ്ണി ലിയോണ്‍. മോഹന്‍ലാലിനോടൊപ്പം പങ്കെടുക്കാന്‍ കിട്ടുന്ന അവസരം സണ്ണി ലിയോണ്‍ നഷ്ടപ്പെടുത്തില്ലെന്നു കരുതാം. ഇതുവരെ സണ്ണി മലയാള ചിത്രത്തില്‍ താരം അഭിനയിച്ചിട്ടില്ല. പോണ്‍ ഇന്‍ഡസ്ട്രിയിലെ മിന്നും താരമായ സണ്ണി ജിസം-2…

Read More

നടന്‍ ശ്രീനാഥിന്റെ മരണത്തില്‍ ദുരൂഹത ഏറുന്നു; മരണവുമായി ബന്ധപ്പെട്ട ഫയല്‍ കോതമംഗലം പോലീസ് സ്‌റ്റേഷനില്‍ നിന്നു കാണാതായി; മുക്കിയത് ശ്രീനാഥിനെതിരേ പടയൊരുക്കം നടത്തിയവര്‍ തന്നെ…

 കൊച്ചി : നടന്‍ ശ്രീനാഥ് മരിച്ചതുമായി ബന്ധപ്പെട്ട ഫയല്‍ കോതമംഗലം പൊലീസ് സ്‌റ്റേഷനില്‍നിന്ന് കാണാതായി. ഏഴു വര്‍ഷം മുമ്പായിരുന്നു ശ്രീനാഥിന്റെ ദുരൂഹമരണം. ഇതിന് പിന്നില്‍ സിനിമാക്കാരുടെ ഇടപെടലുകളുണ്ടെന്ന്് അന്നേ ആരോപണം ഉയര്‍ന്നിരുന്നു.  ഇതിന്റെ വിവരങ്ങള്‍തേടി ഒരുമാസംമുമ്പ് വിവരാവകാശം നല്‍കിയവര്‍ക്ക് ഇപ്പോള്‍ രേഖകള്‍ കാണുന്നില്ലെന്നും കിട്ടുന്നമുറയ്ക്ക് നല്‍കാമെന്നുമുള്ള മറുപടിയാണ് ലഭിച്ചത്. ഇതോടെയാണ് കള്ളക്കളികള്‍ സജീവമാണെന്ന സംശയം വീണ്ടും സജീവമാകുന്നത്. ശ്രീനാഥിന്റെ മരണം കൊലപാതകമാണെന്ന് പലരും സംശയിക്കുന്നു. ഇതേക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കുമെന്നും ശ്രീനാഥിന്റെ ഭാര്യ പരാതിയും നല്‍കി. എന്നാല്‍ ഒന്നും നടന്നില്ല. താര സംഘടനയായ അമ്മയ്ക്ക് എതിരെ ഉയര്‍ന്ന ആരോപണമാണ് എല്ലാം തകിടം മറിച്ചതെന്ന വാദവും സജീവമായിരുന്നു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതോടെ ശ്രീനാഥിന്റെ മരണവും ചര്‍ച്ചയാകുകയാണ്. താര സംഘടനയില്‍ അംഗമാകണമെങ്കില്‍ ഒരു ലക്ഷം രൂപ കൊടുക്കണം അല്ലെങ്കില്‍ വിലക്കും എന്നാണ് സിനിമാ രംഗത്തെ ചില…

Read More

ഡിക്കി തുറന്നതും ആ എന്നുവിളിച്ച് അയാള്‍ ബോധം കെട്ടുവീണു! ലാലിന്റെ കോലമായിരുന്നു കാണേണ്ടിയിരുന്നത്; പ്രിയദര്‍ശന്‍ മോഹന്‍ലാലിനെ ഡിക്കിയിലടച്ച കഥയിങ്ങനെ

മോഹന്‍ലാല്‍, പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പിറന്ന സിനിമകള്‍ മാത്രമല്ല ഹിറ്റായിട്ടുള്ളത്. മറിച്ച്, അവരുടെ സൗഹൃദവും വമ്പന്‍ ഹിറ്റാണ്. പ്രിയദര്‍ശനും മോഹന്‍ലാലും തമ്മിലുള്ള സൗഹൃദത്തില്‍ നിന്ന് പിറന്ന നിരവധി തമാശകളുമുണ്ട്. അതില്‍ പലതും ഇവരില്‍ ആരെങ്കിലും പറഞ്ഞ് മലയാളികള്‍ക്ക് പരിചിതവുമാണ്. അത്തരത്തില്‍ മോഹന്‍ലാലുംപ്രിയദര്‍ശനും കൂടി ഒപ്പിച്ച ഒരു തമാശ ഓര്‍ത്തെടുക്കുകയാണ് ഇരുവരുടെയും സുഹൃത്തായ മണിയന്‍ പിള്ള രാജു. മോഹന്‍ലാലിനെ കാറിന്റെ ഡിക്കിയിലാക്കി ഹോട്ടലിലേയ്ക്ക് കാറോടിച്ചുപോയ പ്രിയദര്‍ശന്റെ കഥയാണ് മണിയന്‍ പിള്ള രാജു വെളിപ്പെടുത്തുന്നത്. കടത്തനാടന്‍ അമ്പാടിയുടെ കാലത്തെ മറ്റൊരു ഓര്‍മയുണ്ട്. ആ ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഇടയിലാണ് പ്രിയന്‍ ഒരു പച്ച ഫിയറ്റ് വാങ്ങുന്നത്. പക്ഷേ, പ്രിയന്‍ വളരെ ആബ്സന്‍ഡ് മൈന്‍ഡഡ് ആണ്. മുറി വെക്കേറ്റ് ചെയ്തു പോകുമ്പോള്‍ പഴ്സും പൈസയും മേശയ്ക്കുള്ളില്‍ കിടക്കും. വണ്ടിയോടിക്കുമ്പോഴും അങ്ങനെതന്നെ. ഏതെങ്കിലും ഗിയറില്‍ ഓടിച്ചുപോകും. എവിടെയെങ്കിലും നിര്‍ത്തിയാല്‍ താക്കോലെടുക്കാന്‍ മറക്കും. വീണ്ടും ഏതു ഗിയറില്‍…

Read More

അറിഞ്ഞില്ല, ആരും പറഞ്ഞുമില്ല! മോഹന്‍ലാല്‍ മഹാനടന്‍; ഛോട്ടാ ഭീം എന്നു വിളിച്ചതിനു മാപ്പ്; മോഹന്‍ലാലിനെതിരേ ആക്ഷേപമുന്നയിച്ച കെആര്‍കെയുടെ ഖേദപ്രകടനം ഇങ്ങനെ…

മോഹന്‍ലാലിനെ ഛോട്ടാഭീം എന്നു വിളിച്ച് പരിഹസിച്ചതിന് കെആര്‍കെ എന്ന കമാല്‍ ആര്‍ ഖാന്‍ ഒടുവില്‍ മാപ്പുപറഞ്ഞു. മോഹന്‍ലാലിനെ പരിഹസിച്ചതിന് മലയാളികള്‍ കെആര്‍കെയെ ട്രോള്‍ പൊങ്കാലയിട്ട് കൊന്നിരുന്നു. കൂടാതെ കെആര്‍കെയുടെ ഇമെയിലും മല്ലു ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തു. കെആര്‍കെയ്‌ക്കെതിരേ പല പ്രമുഖരും രംഗത്തെത്തിയിരുന്നു. മോഹന്‍ലാലിനെ ഛോട്ടാഭീം എന്നു വിളിച്ചതില്‍ താന്‍ ഖേദിക്കുന്നുവെന്നും മലയാളത്തിലെ മഹാനടനാണെന്ന് താന്‍ അറിഞ്ഞിരുന്നില്ലെന്നും കെആര്‍കെ ട്വിറ്ററില്‍ കുറിച്ചു. കെആര്‍കെയുടെ ഖേദപ്രകടനം ഇങ്ങനെ; മോഹന്‍ലാല്‍ സര്‍, നിങ്ങളെ ഛോട്ടാ ഭീം എന്നു വിളിച്ചതിനു മാപ്പ്. കാരണം എനിക്കു നിങ്ങളെക്കുറിച്ച് അധികം അറിയില്ലായിരുന്നു.  ഇപ്പോള്‍ ഞാന്‍ അങ്ങയുടെ താരമൂല്യം മനസ്സിലാക്കുന്നു. മലയാള സിനിമയിലെ ഒരു സൂപ്പര്‍ താരമാണെന്നും മനസ്സിലാക്കുന്നു. കഴിഞ്ഞയാഴ്ചയാണ് മോഹന്‍ലാലിനെ ഛോട്ടാ ഭീം എന്നു വിളിച്ച് പരിഹസിച്ച് കെആര്‍കെ രംഗത്തെത്തിയത്. മോഹന്‍ലാല്‍ ഛോട്ടാ ഭീമിനെ പോലെയാണ് ഇരിക്കുന്നതെന്നും മഹാഭാരതത്തിലെ ഭീമനായി വെറുതെ നിര്‍മാതാവിന്റെ കാശ് കളയേണ്ടെന്നുമായിരുന്നു…

Read More

വീട്ടിലേക്കുള്ള മടക്കം; താന്‍ ജനിച്ചു വീണ ഇലന്തൂരിലെ വീടിന്റെ പടി മോഹന്‍ലാല്‍ ചവിട്ടുന്നത് നീണ്ട 32 വര്‍ഷങ്ങള്‍ക്കു ശേഷം

പിറന്നു വീണ വീടിന്റെ പടി മോഹന്‍ലാല്‍ വീണ്ടും ചവിട്ടി. അതും നീണ്ട 32 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം. ബന്ധുവും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണനൊപ്പമാണ് ഇലന്തൂരിലുള്ള പുന്നയ്ക്കല്‍ വീട്ടിലേക്ക് മോഹന്‍ലാല്‍ മടങ്ങിയെത്തിയത്. പുതിയ ചിത്രമായ ‘വില്ലന്റെ’ ചിത്രീകരണത്തിനിടയിലെ ഇടവേളയിലായിരുന്നു സന്ദര്‍ശനം. അടുത്ത ബന്ധുക്കളെ മാത്രം അറിയിച്ച ശേഷമായിരുന്നു വരവ്. അതിരാവിലെ ഇലന്തൂരിലെത്തിയ മോഹന്‍ലാല്‍ ഒരു മണിക്കൂറോളം ജന്മവീട്ടില്‍ ചിലവഴിച്ചു. അടുത്ത ചില ബന്ധുക്കളുടെ വീടുകളും സന്ദര്‍ശിച്ച ശേഷമാണ് മടങ്ങിയത്. മോഹന്‍ലാലിന്റെ അമ്മാവന്റെ വീടാണ് പുന്നയ്ക്കലേത്. ബാല്യകാലത്ത് മോഹന്‍ലാല്‍ കളിച്ചു വളര്‍ന്നത് ഇവിടെയായിരുന്നു. അച്ഛന്‍ വിശ്വനാഥന്‍നായര്‍ ജോലി സൗകര്യാര്‍ഥം തിരുവനന്തപുരത്ത് മുടവന്‍മുകളിലേക്ക് താമസം മാറ്റിയതോടെയാണ് മോഹന്‍ലാലിന്റെ സന്ദര്‍ശനം നിലച്ചത്.തുടര്‍ന്ന് സിനിമയിലെ തിരക്കുകള്‍ കൂടി ആയതോടെ ഇലന്തൂരിലേക്കുള്ള സന്ദര്‍ശനം ഇല്ലാതായി. സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ തന്റെ ഫേസ്്ബുക്കില്‍ ഇലന്തൂരിലെ വീട്ടില്‍ ലാലിനൊന്നിച്ചു നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്തതോടെയാണ് സന്ദര്‍ശനം പരസ്യമായത്.

Read More

രണ്ടാമൂഴത്തില്‍ ലാലേട്ടന്റെ പ്രതിഫലം 60 കോടി! ഇന്ത്യയില്‍ ഇത്രയും പ്രതിഫലം വാങ്ങുന്നത് സല്‍മാന്‍ ഖാന്‍ മാത്രം

കൊച്ചി: ഇന്ത്യന്‍ സിനിമയില്‍ ചരിത്രം തിരുത്തിക്കുറിക്കാനൊരുങ്ങുന്ന രണ്ടാമൂഴത്തില്‍ മോഹന്‍ലാലിന് റിക്കാര്‍ഡ് പ്രതിഫലമെന്ന് റിപ്പോര്‍ട്ട്. 1000 കോടി രൂപ ബജറ്റിലാണ് സിനിമയൊരുങ്ങുന്നത് എന്ന വാര്‍ത്തതന്നെ സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുമ്പോഴാണ് അടുത്ത ഞെട്ടല്‍ സമ്മാനിച്ച് ലാലിന്റെ പ്രതിഫലക്കാര്യം വെളിയില്‍ വന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ഭീമനായാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. മോഹന്‍ലാല്‍ വാങ്ങുന്ന പ്രതിഫലം അറുപത് കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫല തുകയാണിത്. നിലവില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് 60 കോടി പ്രതിഫലം വാങ്ങുന്ന സല്‍മാന്‍ ഖാനാണ്. ഇതോടെ പ്രതിഫലക്കാര്യത്തില്‍ മോഹന്‍ലാല്‍ സല്‍മാന്‍ ഖാനൊപ്പമെത്തും. അതേസമയം മഹാഭാരതത്തിന് വേണ്ടി മോഹന്‍ലാല്‍ 60 കോടി പ്രതിഫലം വാങ്ങുന്നതില്‍ അത്രയ്‌ക്കൊന്നും ഞെട്ടാനില്ലെന്നാണ് പൊതുവെയുള്ള അഭിപ്രായം.കാരണം സാഹസിക രംഗങ്ങള്‍ ഒട്ടേറെയുള്ള ചിത്രത്തിനായി തന്റെ ഒന്നര വര്‍ഷമാണ് ലാല്‍ മാറ്റിവയ്ക്കുന്നത്. ഈ കാലയളവില്‍ മറ്റൊരു സിനിമയും മോഹന്‍ലാല്‍ ചെയ്യില്ല. ഇതുവരെ മോഹന്‍ലാല്‍ വാങ്ങിക്കൊണ്ടിരുന്നത്…

Read More

കമാല്‍ റാഷിദ് പിന്മാറുന്നില്ല! മോഹന്‍ലാലിനും ആരാധകര്‍ക്കുമെതിരെ കളിയാക്കലുകളുമായി വീണ്ടും കെആര്‍കെ; സോഷ്യല്‍ മീഡിയയില്‍ യുദ്ധം മുറുകുന്നു

മലയാളികളുടെ ഇന്നേവരെയുള്ള ട്രോള്‍ ചരിത്രത്തില്‍ ഏതെങ്കിലും വിവാദപ്രസ്താവനയുമായി ബന്ധപ്പെട്ട് ട്രോളിന് ഇരയായവരില്‍ ആരും വീണ്ടുമൊരു പ്രസ്താവനയ്ക്ക് മുതിര്‍ന്നിട്ടില്ല. എന്നാല്‍ മലയാളത്തിലെ നടനവിസ്മയം മോഹന്‍ലാലിനെതിരെ പ്രസ്താവന നടത്തിയ ബോളിവുഡ് നടനും നിര്‍മ്മാതവുമായ കമാല്‍ റാഷിദ് ഖാന്‍ മലയാളികളുടെ പൊങ്കാല ഏറ്റുവാങ്ങിയതിനുശേഷം വീണ്ടും മോഹന്‍ലാലിനേയും ആരാധകവൃന്ദത്തേയും അധിക്ഷേപിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഇത്തവണ പച്ചത്തെറിവിളിച്ചുപറഞ്ഞാണ് കെആര്‍കെ ട്വിറ്ററില്‍ വീണ്ടുമെത്തിയിരിക്കുന്നത്. മലയാളികളുടെ പൊങ്കാല തനിക്ക് ശല്യമാകുന്നു എന്ന് പറയാതെ പറയുന്നവയാണ് കെആര്‍കെയുടെ പുതിയ ട്വീറ്റുകള്‍. എന്നാല്‍ പൊങ്കാലയിടുന്നവരെ കൂടുതല്‍ പ്രകോപിപ്പിക്കാനേ ഇത് ഉതകൂ എന്ന് മനസിലാക്കാന്‍ സാധിക്കാതെയാണ് വീണ്ടും ഇത്തരം അഭിപ്രായങ്ങളുമായുള്ള കമാല്‍ റാഷിദ് ഖാന്റെ വരവ്. Instead of abusing me you dumb fans of @Mohanlal should explain, what he was doing with his hand in a public function. He is shameless. pic.twitter.com/Bg4epAKYUs…

Read More

കുറ്റബോധം തെല്ലുമില്ല; മോഹന്‍ലാലിനൊപ്പം ഇഴുകിച്ചേര്‍ന്ന് അഭിനയിച്ചതില്‍ എന്താണ് തെറ്റ്; ഭാനുപ്രിയ മനസു തുറക്കുന്നു

തെലുങ്ക് ദേശത്തു നിന്നെത്തി മലയാളികളുടെ മനം കീഴടക്കിയ സുന്ദരിയാണ് ഭാനുപ്രിയ. രാജശില്‍പി, അഴകിയ രാവണന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ഭാനുപ്രിയ മലയാളികളുടെ മനസില്‍ ഇടംനേടിയത്. രാജശില്‍പി എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ഇന്റിമേറ്റ് രംഗങ്ങള്‍ അക്കാലത്ത് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ചിലര്‍ ഇതു ചൂണ്ടിക്കാട്ടി ഭാനുപ്രിയയെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അന്ന് ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തതില്‍ തനിക്ക് ഇപ്പോഴും കുറ്റബോധമൊന്നും തോന്നുന്നില്ലെന്നാണ് ഭാനുപ്രിയ ഒരു പ്രമുഖ മലയാള മാസികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നത്. ഗ്ലാമര്‍ വേഷം ചെയതാല്‍ എന്താണ് തെറ്റ്?  കാണാന്‍ ഭംഗിയുണ്ട് എന്നൊരാള്‍ പറഞ്ഞാല്‍ അതില്‍ സന്തോഷിക്കുന്നതില്‍ എന്താണ് കുഴപ്പം ? ഭാനുപ്രിയ മനസു തുറന്നു ചോദിക്കുകയാണ്. താന്‍ മലയാളത്തേക്കാള്‍ കൂടുതല്‍ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തത് ഹിന്ദിയിലും തെലുങ്കിലുമാണെന്നും അതിലൊന്നും താന്‍ യാതൊരു തെറ്റും കാണുന്നില്ലെന്നും ഭാനുപ്രിയ വ്യക്തമാക്കി. കുറേ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തു. അതില്‍ തെറ്റ്…

Read More

കമല്‍ഹാസനോ മോഹന്‍ലാലോ? ഗൗതം മോനോന്റെ ചോദ്യത്തിന് മണിരത്‌നത്തിന്റെ വിദഗ്ധമായ ഉത്തരം; ലാലിനെ മണിരത്‌നം വിലയിരുത്തുന്നതിങ്ങനെ

സിനിമാപ്രേമികളായിട്ടുള്ള ആളുകളില്‍ നല്ലൊരു ശതമാനവും ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടാവും, തമിഴകത്തിന്റെ ഉലകനായകന്‍ കമലഹാസനാണോ മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലാണോ മികച്ച അഭിനേതാവെന്ന്. ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തുകയെന്നത് ഏതൊരാള്‍ക്കും ബുദ്ധിമുട്ടുള്ള കാര്യവുമാണ്. ജീവിച്ചിരിക്കുന്ന സംവിധായകരില്‍ ഒന്നാം നിരയില്‍ നില്‍ക്കുന്ന സംവിധായകന്‍ മണിരത്‌നത്തോട് ഇതേ ചോദ്യം ചോദിച്ചാല്‍ എന്താവും ഉത്തരം. സംവിധായകന്‍ ഗൗതം മേനോന്‍ നടത്തിയ ‘ഉരൈയാടല്‍ ആന്റ് സ്റ്റഫ്’ എന്ന അഭിമുഖപരിപാടിയില്‍ പങ്കെടുക്കവേ മണിരത്‌നം അതിനുള്ള ഉത്തരം നല്‍കുക തന്നെ ചെയ്തു. കരിയറിലെ സ്വപ്നങ്ങളിലൊന്നായ ‘പൊന്നിയിന്‍ സെല്‍വനി’ലേക്ക് ഇതില്‍ ആരെയാവും പരിഗണിക്കുകയെന്ന ചോദ്യത്തിനുത്തരമായാണ് മണിരത്‌നം ഇത് പറഞ്ഞത്. മണി രത്നത്തിന്റെ കരിയറിലെ ഏറ്റവും മികച്ച രണ്ട് ചിത്രങ്ങളില്‍ ഒന്നില്‍ മോഹന്‍ലാലും മറ്റൊന്നില്‍ കമല്‍ഹാസനുമായിരുന്നു നായകന്മാര്‍. 1987ല്‍ പുറത്തിറങ്ങിയ ‘നായകനി’ല്‍ കമല്‍ഹാസനും 1997ല്‍ പുറത്തിറങ്ങിയ ‘ഇരുവറി’ല്‍ മോഹന്‍ലാലും. ‘പൊന്നിയില്‍ സെല്‍വന്‍’ സിനിമയാവുന്നപക്ഷം കമല്‍ഹാസന്‍, മോഹന്‍ലാല്‍ ഇവരിലൊരാളെ സ്വീകരിക്കുമെങ്കില്‍ അതാരാവുമെന്ന ഗൗതം മേനോന്റെ…

Read More

അവാര്‍ഡ് തുകയിലെ വൈരുദ്ധ്യവും പ്രിയദര്‍ശനും ട്രോളന്മാരുടെ പുതിയ ഇരകള്‍! ദേശീയ പുരസ്‌കാരം ഭാര്യയുടെ കളിയാക്കലിനുള്ള മറുപടിയെന്ന് അക്ഷയ് കുമാര്‍; ദേശീയ അവാര്‍ഡിന് പിന്നിലെ ചില കൗതുകങ്ങള്‍

അവാര്‍ഡിനര്‍ഹരായവരെ പോലും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള പ്രഖ്യാപനമായിരുന്നു ഇത്തവണ ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനവേളയില്‍ നടന്നത്. ജൂറി അംഗമായിരുന്ന പ്രിയദര്‍ശന്‍ അവാര്‍ഡിനായി പരിഗണിച്ചത് തന്റെ സുഹൃത്തുക്കളെയാണെന്നുള്ള ആരോപണമുയരുന്നുണ്ട്. പ്രിയദര്‍ശനെ കളിയാക്കിക്കൊണ്ടുള്ള ട്രോളുകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഇതിനുപുറമെ അവാര്‍ഡ് ലഭിച്ചവര്‍ക്ക് കിട്ടുന്ന പ്രതിഫലത്തെ സംബന്ധിച്ച വിവരങ്ങളും കൗതുകമാവുകയാണ്. മികച്ച നടനുളള ദേശീയ അവാര്‍ഡ് നേടിയെങ്കിലും അക്ഷയ്കുമാറിന് കിട്ടുന്നത് മോഹന്‍ലാലിന് കിട്ടുന്നതിനെക്കാള്‍ വളരെ കുറഞ്ഞ തുകയാണെന്നുള്ളതാണ് ഇതിലെ കൗതുകകരമായ വസ്തുത. ദേശീയ അവാര്‍ഡ് പ്രഖ്യാപനത്തിന് ശേഷം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ഓരോ അവാര്‍ഡിനും നല്‍കുന്ന തുകയെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഇതിലാണ് അവാര്‍ഡ് തുകയിലെ കൗതുകങ്ങള്‍ കാണാന്‍ കഴിയുന്നത്. ഇതുപ്രകാരം മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട അക്ഷയ് കുമാറിന് അമ്പതിനായിരം രൂപയും രജതകമലവുമാണ് ലഭിക്കുന്നത്. അതേസമയം പുലിമുരുകന്‍ ഉള്‍പ്പെടെ മൂന്ന് സിനിമകളിലെ അഭിനയത്തിന് ജൂറിയുടെ പ്രത്യേക അവാര്‍ഡ് കരസ്ഥമാക്കിയ മോഹന്‍ലാലിനാകട്ടെ രണ്ടുലക്ഷം രൂപയും രജതകമലവുമാണ് ലഭിക്കുന്നത്.…

Read More