‘നിന്റെ വാഷ് ചെയ്യാത്ത ടി-ഷര്‍ട്ട് ഒന്നു തരുമോ? പ്ലീസ്’; കഴുകാത്ത ടി-ഷര്‍ട്ട് ആവശ്യപ്പെട്ട ആരാധകന് നമിതാ പ്രമോദ് കൊടുത്തത് കിടിലന്‍ മറുപടി…

സോഷ്യല്‍ മീഡിയയിലൂടെ നടിമാര്‍ക്കെതിരേ മോശം കമന്റിടുന്ന നിരവധി ഞരമ്പുരോഗികളുണ്ട്. ഇത്തരത്തില്‍ തനിക്ക് അശ്ലീല കമന്റ് അയച്ചയാള്‍ക്ക് ചുട്ട മറുപടി കൊടുത്തിരിക്കുകയാണ് നടി നമിത പ്രമോദ്. നിന്റെ വാഷ് ചെയ്യാത്ത ടി-ഷര്‍ട്ട് ഒന്നു തരുമോ? പ്ലീസ് എന്നായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ ഒരാളുടെ ചോദ്യം. ഇതിന് ചുട്ട മറുപടിയാണ് നടി കൊടുത്തത്.

‘ഞാന്‍ ഇത് തീര്‍ച്ചയായും സ്റ്റാറ്റസ് ആയിട്ട് ഇടാന്‍ പോവുകയാണ്. അങ്ങനെ എല്ലാ സ്ത്രീകളും അവരുടെ അലക്കാത്ത വസ്ത്രങ്ങള്‍ താങ്കള്‍ക്ക് നല്‍കുന്നതായിരിക്കും. യാതൊരു ചിലവുമില്ലാതെ ഇതുപോലൊരു ക്ലീന്‍ ഇന്ത്യ ചലഞ്ചിന് മുന്‍കൈ എടുത്ത താങ്കള്‍ക്ക് ഒരായിരം നന്ദി. നിങ്ങളുടെ പ്രവര്‍ത്തനം അഭിനന്ദനം അര്‍ഹിക്കുന്നു. എനിക്ക് താങ്കളുടെ അഡ്രസ്സ് ദയവായി അയച്ചു തരിക.’ നമിത മറുപടി കൊടുത്തു. നിമിഷങ്ങള്‍ക്കകം നമിതയുടെ മറുപടി വൈറലാവുകയും ചെയ്തു. നമിതയെ അഭിനന്ദിച്ച് നിരവധി പേരാണ് ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നത്.

Related posts