പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ന് കൊ​ച്ചി​യിൽ; ഏ​ഴ് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ക​രു​ത​ല്‍ ത​ട​ങ്ക​ലിൽ; ന​ഗ​ര​ത്തി​ല്‍ ര​ണ്ടു ദി​വ​സം ഗ​താ​ഗ​ത നി​യ​ന്ത്രണം

കൊ​ച്ചി: ര​ണ്ട് ദി​വ​സ​ത്തെ കേ​ര​ള സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് കൊ​ച്ചി​യി​ലെ​ത്തും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ദ​ക്ഷി​ണ നാ​വി​ക​സേ​നാ ആ​സ്ഥാ​ന​ത്തെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി​യെ മ​ന്ത്രി പി. ​രാ​ജീ​വ്, മേ​യ​ര്‍ എം. ​അ​നി​ല്‍​കു​മാ​ര്‍, പോ​ലീ​സ് മേ​ധാ​വി അ​നി​ല്‍​കാ​ന്ത്, ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്‍.​എ​സ്.​കെ. ഉ​മേ​ഷ് എ​ന്നി​വ​ര്‍ സ്വീ​ക​രി​ക്കും. തു​ട​ര്‍​ന്ന് ബി​ജെ​പി സം​ഘ​ടി​പ്പി​ക്കു​ന്ന യു​വം 2023 കോ​ണ്‍​ക്ലേ​വ് പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി തേ​വ​ര കോ​ള​ജി​ലേ​ക്ക് റോ​ഡ് മാ​ര്‍​ഗം പോ​കും. വൈ​കു​ന്നേ​രം ആ​റി​ന് തേ​വ​ര സേ​ക്ര​ഡ് ഹാ​ര്‍​ട്ട് കോ​ള​ജ് മൈ​താ​ന​ത്തു ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ പ്ര​ധാ​ന​മ​ന്ത്രി യു​വാ​ക്ക​ളു​മാ​യി സം​വ​ദി​ക്കും. തേ​വ​ര ജം​ഗ്ഷ​നി​ല്‍​നി​ന്ന് മെ​ഗാ റോ​ഡ് ഷോ ​ആ​യി​ട്ടാ​ണ് പ്ര​ധാ​ന​മ​ന്ത്രി യു​വം വേ​ദി​യി​ലേ​ക്ക് എ​ത്തു​ന്ന​ത്. പ​രി​പാ​ടി​യി​ല്‍ കെ.​സു​രേ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കോ​ണ്‍​ഗ്ര​സ് നേ​താ​വ് എ.​കെ. ആ​ന്‍റ​ണി​യു​ടെ മ​ക​ന്‍, അ​ടു​ത്തി​ടെ ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്ന അ​നി​ല്‍ ആ​ന്‍റ​ണി ച​ട​ങ്ങി​ല്‍ പ്ര​സം​ഗി​ക്കും. ഏ​ഴ് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ക​രു​ത​ല്‍ ത​ട​ങ്ക​ലി​ല്കൊ​ച്ചി: പ്ര​ധാ​ന​മ​ന്ത്രി​യു​ടെ കൊ​ച്ചി…

Read More

ലോക്ക്ഡൗണ്‍ നീട്ടില്ല, പക്ഷെ നിയന്ത്രണങ്ങള്‍ തുടരും ! കോവിഡിനെതിരേ നീണ്ട പോരാട്ടം വേണ്ടി വരുമെന്ന് പ്രധാനമന്ത്രി; ഇന്ത്യയില്‍ കോവിഡ് മരണം 50 കടന്നു…

ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണ്‍ നീട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍ നിയന്ത്രണങ്ങള്‍ തുടരുമെന്നും അദ്ദേഹം മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പറഞ്ഞു. കോവിഡിനെതിരെ നീണ്ട പോരാട്ടം വേണ്ടിവരും. എല്ലാവരും ഒറ്റക്കെട്ടായി പോരാടണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. സാമൂഹിക അകലം പാലിക്കുകയാണ് നിര്‍ണായകമെന്നും അദ്ദേഹം പറഞ്ഞു. ഏപ്രില്‍ 14ന് ലോക്ക്ഡൗണ്‍ അവസാനിക്കും. എന്നാല്‍ ലോക്ക്ഡൗണിനുശേഷവും കൊറോണ വ്യാപനം തടയുന്നതിനുള്ള സുരക്ഷാസന്നാഹങ്ങള്‍ എല്ലാവരും തുടരണം. ഉത്തരവാദിത്വത്തോടെ എല്ലാവരും പെരുമാറണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരും പങ്കെടുത്തു. കൊറോണ വ്യാപിച്ച പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചത്. വീഡിയോ കോണ്‍ഫറന്‍സ് മുഖേനയായിരുന്നു യോഗം.

Read More