പോലീസ് കോണ്‍സ്റ്റബിളാകാന്‍ ‘കഠിന പരിശ്രമം’ നടത്തിയ പാവം ഉദ്യോഗാര്‍ഥി ! പോലീസ് ജീപ്പ് തല്ലിത്തകര്‍ത്ത കേസില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസിലെ പ്രതി നസീമിനെ രക്ഷിക്കാന്‍ പിണറായി സര്‍ക്കാര്‍…

പോലീസ് ജീപ്പ് അടിച്ചു തകര്‍ത്ത കേസില്‍ പിഎസ് സി ചോദ്യപ്പേപ്പര്‍ കേസിലെ പ്രതി നസീമിനെ വെറുതെ വിടാന്‍ നീക്കം. എസ്എഫ്‌ഐ പ്രവര്‍ത്തകനെ പിടികൂടിയതിന്റെ പേരിലാണ് നസീമിന്റെ നേതൃത്വത്തിലുള്ള സംഘം പോലീസ് ജീപ്പ് അടിച്ചു തകര്‍ത്തത്. ഇപ്പോള്‍ ഈ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ ഹര്‍ജിയാണ് ഇപ്പോള്‍ വിവാദമാകുന്നത്. കേസില്‍ പരാതിക്കാര്‍ ആരും ഇല്ലാത്ത സാഹചര്യം മനസ്സിലാക്കിയാണ് ഈ നീക്കം. യൂണിവേഴ്‌സിറ്റി കോളേജ് കത്തിക്കുത്ത് കേസ്, പി.എസ്.സി. ചോദ്യപ്പേപ്പര്‍ ചോര്‍ന്ന കേസ് എന്നിവയിലടക്കം പ്രതിയാണ് നസീം. നസീമിന് ഇപ്പോഴും സര്‍ക്കാരിലും പൊലീസിലും സിപിഎമ്മിലും ഉള്ള സ്വാധീനത്തിന് തെളിവാണ് ഈ ഇടപെടല്‍. രക്തസാക്ഷി മണ്ഡപത്തിന് സമീപം വച്ച് ട്രാഫിക് നിയമം ലംഘിച്ചതിനാണ് ആദ്യം എസ്എഫ്‌ഐ പ്രവര്‍ത്തകനെ പിടികൂടിയത്. തിരുവനന്തപുരത്തെ സര്‍ക്കാര്‍ അഭിഭാഷകയെ പാര്‍ട്ടി ഇടപെട്ട് മാറ്റിയിരുന്നു. അതിന് ശേഷമാണ് നസീമിനെ രക്ഷിക്കാനുള്ള നീക്കം. നേരത്തെ യൂണിവേഴ്സിറ്റി കോളേജിലെ അദ്ധ്യാപികയെ…

Read More

നടന്നത് വിചാരിച്ചതിലും വലിയ കളികള്‍ ! മൂന്നു പേര്‍ക്കും കിട്ടിയത് ഒരേ ബാര്‍കോഡ് ചോദ്യങ്ങള്‍; ഒടുവില്‍ പിഎസ്‌സിയും പ്രതിക്കൂട്ടിലേക്ക്…

എസ്എഫ്‌ഐ നേതാക്കള്‍ പ്രതികളായ പരീക്ഷാത്തട്ടിപ്പില്‍ പുറത്തുവരുന്നത് കരുതിയതിലും വലിയ കളികളുടെ കഥകള്‍. ഇതോടെ അന്വേഷണം പിഎസ് സിയിലേക്കും നീളുകയാണ്. റാങ്ക് ലിസ്റ്റില്‍ മുന്നിലെത്തിയ ശിവരഞ്ജിത്തിനും പ്രണവിനും നസീമിനും കിട്ടിയത് ഒരേ ബാര്‍കോഡ് ചോദ്യങ്ങള്‍ ആണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഇതോടെ ഇക്കാര്യത്തില്‍ ക്രൈം ബ്രാഞ്ച് വിശദമായ അന്വേഷണം തുടങ്ങി. നസിമിന് പിഎസ് സിയില്‍ രണ്ടു പ്രൊഫൈലുകളാണ് ഉള്ളതെന്നും കണ്ടെത്തി. രണ്ടു പ്രൊഫൈലുകളില്‍ രണ്ട് ജനനത്തീയതിയും മൊബൈല്‍ നമ്പരുമാണ് നല്‍കിയത് എന്നും പരിശോധനയില്‍ കണ്ടെത്തി. ക്രൈം ബ്രാഞ്ച് അന്വേഷണത്തിലാണ് തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നത്.

Read More