നസ്രിയ എന്നെ പൊളിച്ചടുക്കി കൈയ്യില്‍ തന്നു ! നസ്രിയ തന്റെ അഭിനയ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് റോഷന്‍ മാത്യു…

ചുരുങ്ങിയ സിനിമകള്‍ കൊണ്ട് മലയാളത്തില്‍ തിരക്കുള്ള നടന്മാരുടെ ഗണത്തിലേക്കുയര്‍ന്ന താരമാണ് റോഷന്‍ മാത്യു. 2015 ല്‍ പുറത്തിറങ്ങിയ അടി കപ്യാരെ കൂട്ടമണി എന്ന മലയാള സിനിമയിലൂടെയായിരുന്നു റോഷന്റെ സിനിമ അരങ്ങേറ്റം. മമ്മൂട്ടി നയന്‍താര തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയ പുതിയ നിയമം എന്ന സിനിമയിലെ നെഗറ്റീവ് റോള്‍ താരത്തെ കൂടുതല്‍ പ്രശസ്തിയിലേക്ക് നയിച്ചു. പൃഥ്വിരാജ്, പാര്‍വതി തിരുവോത്ത്, നസ്രിയ ഫഹദ് തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ കൂടെ എന്ന സിനിമയിലും താരം ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഈ സിനിമയുടെ ഷൂട്ടിംഗ് വേളയില്‍ പ്രിയ നടി നസ്രിയ കാരണം തന്റെ ജീവിതം മാറിമറിഞ്ഞ അനുഭവം റോഷന്‍ മാത്യു ഈ അടുത്ത് പങ്കുവെക്കുകയുണ്ടായി. ഒരു ചാനലിലാണ് താരം ഈ സംഭവം പുറത്ത് പറഞ്ഞത്. നസ്രിയ കാരണം തന്റെ അഭിനയത്തില്‍ വന്ന മാറ്റമാണ് റോഷന്‍ മാത്യു പങ്കുവെച്ചത്. റോഷന്‍ മാത്യുവിന്റെ വാക്കുകള്‍ ഇങ്ങനെയാണ്… ഡയലോഗുകള്‍…

Read More

നൂറിനെ താല്‍പര്യമില്ല പ്രിയയാണെങ്കില്‍ ‘പെര്‍ഫെക്ട് ഓകെ’യെന്ന് റോഷന്‍ ! പാത്തു വെഡ്‌സ് ഫ്രീക്കന്‍ എന്ന സിനിമ ഉപേക്ഷിച്ചതിനപ്പറ്റിയുള്ള വെളിപ്പെടുത്തലുമായി ഒമര്‍ ലുലു…

ഒരു അഡാര്‍ ലവ് എന്ന സിനിമയിലൂടെ മലയാളികളുടെ ഇഷ്ടതാരങ്ങളായി മാറിയ ആളുകളാണ് പ്രിയാവാര്യരും റോഷനും നൂറിന്‍ ഷെരീഫും.ഒമര്‍ ലുലു ആയിരുന്നു ഈ സിനിമ സംവിധാനം ചെയ്തത്. ഇപ്പോഴിതാ ഒമര്‍ ലുലു സംവിധാനം ചെയ്ത ജാനാ മേരെ ജാനാ എന്ന ഗാനം ഇപ്പോള്‍ ഒരു മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കിയിരിക്കുകയാണ്. ഈ ഗാനം ആദ്യം ഒരു സിനിമയാക്കാന്‍ ആയിരുന്നു ആദ്യം പദ്ധതിയെന്നും എന്നാല്‍ പിന്നീട് അത് ഉപേക്ഷിക്കുകയായിരുന്നു എന്നും വെളിപ്പെടുത്തുകയാണ് ഒമര്‍ ലുലു ഇപ്പോള്‍. ഒരു അഡാര്‍ ലൗ എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് തന്നെ റോഷന്‍, നൂറിന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പാത്തു വെഡ്സ് ഫ്രീക്കന്‍ എന്ന പേരില്‍ ഒരു സിനിമ ചെയ്യാന്‍ തീരുമാനിച്ചിരുന്നു. റോഷന് നൂറിനുമായി താല്‍പര്യം ഇല്ലെന്നും പ്രിയയുമായാണ് തനിക്ക് സിങ്ക് എന്നും പറഞ്ഞതോടെയാണ് ചിത്രം ഉപേക്ഷിച്ചതെന്നാണ് ഒമര്‍ ലുലു പറയുന്നത്. ഒരു ചാനലിനു നല്‍കിയ…

Read More

ഗോസിപ്പാണോ എന്ന് ചോദിച്ചാല്‍…സിനിമയില്‍ മാത്രമല്ല ജീവിതത്തിലും പ്രിയ കുട്ടൂസും റോഷനും പ്രണയത്തില്‍ ? എല്ലാം തുറന്നു പറഞ്ഞ് പ്രണയനായകന്‍ റോഷന്‍…

അഡാര്‍ ലവ് ചിത്രം ഇറങ്ങുന്നതിനു മുമ്പ് തന്നെ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ റോഷനും പ്രിയാ വാര്യരും താരങ്ങളായിരുന്നു. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോഷൂട്ടുകള്‍ക്കും യാതൊരു പഞ്ഞവുമില്ലായിരുന്നു. ഇരുവരുടെയും റൊമാന്റിക് ഫോട്ടോകള്‍ കണ്ട് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നുവരെ ഗോസിപ്പുകള്‍ പരന്നിരുന്നു. എന്നാല്‍ വാര്‍ത്തകള്‍ക്കു പിന്നിലെ സത്യാവസ്ഥ തുറന്നു പറഞ്ഞ് കഥാനായകന്‍ റോഷന്‍ തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. മൂവി മാന്‍ ബ്രോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് റോഷന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. റോഷന്റെ വാക്കുകള്‍ ഇങ്ങനെ…’ഗോസിപ്പാണോ എന്ന് ചോദിച്ചാല്‍ എന്റെ സുഹൃത്തുക്കള്‍ വരെ ഇതേ ചോദ്യം എന്നോട് ചോദിക്കുന്നുണ്ട്. അവരെപോലും പറഞ്ഞ് മനസ്സിലാക്കാന്‍ എനിക്ക് സാധിച്ചിട്ടില്ല. അവര്‍ ഇപ്പോഴും വിശ്വസിക്കുന്നില്ല. പ്രിയ എന്റെ നല്ല സുഹൃത്താണ്. ഒരു അഡാര്‍ ലൗവില്‍ നിന്ന് കിട്ടിയ ഒരു നല്ല സുഹൃത്ത്. ഗോസിപ്പുകള്‍ ഉണ്ടെങ്കില്‍ അത് അങ്ങനെ തന്നെ പോയിക്കോട്ടെ. അതെല്ലാം തമാശയായി മാത്രമേ എടുത്തിട്ടുള്ളൂ.’ പ്രിയ കഥ…

Read More

എന്റെ പ്രിയപ്പെട്ടവന് ജന്മദിനാശംസകള്‍ ! നായകന്‍ റോഷന് ജന്മദിനാശംസകള്‍ നേര്‍ന്ന് നായിക പ്രിയ; ഇരുവരെയും ഏറ്റെടുത്ത് ആരാധകര്‍…

ഒരൊറ്റ പാട്ടു മതി ജീവിതം മാറാന്‍ എന്നു പറഞ്ഞതിനെ അന്വര്‍ഥമാക്കുന്ന ജീവിതമായിരുന്നു റോഷന്റെയും പ്രിയാ വാര്യരുടേതും. ഇനിയും പുറത്തിറങ്ങിയിട്ടില്ലാത്ത അഡാര്‍ ലവ് എന്ന സിനിമയിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിലൂടെ ലോകശ്രദ്ധ പിടിച്ചു പറ്റിയവരാണ് ഇരുവരും. ഇവര്‍ തമ്മിലുള്ള കെമിസ്ട്രി പ്രേക്ഷകര്‍ക്ക് നന്നേ രസിക്കുകയും ചെയ്തു. ഇപ്പോള്‍ റോഷന്റെ ജന്മദിനത്തില്‍ പ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച വാക്കുകള്‍ വൈറലായിരിക്കുകയാണ്. ഇരുവരും നൃത്തം ചെയ്യുന്ന ചിത്രത്തിന് അടിക്കുറിപ്പായി പ്രിയ ഇങ്ങനെയാണ് എഴുതിയത്…എന്റെ പ്രിയപ്പെട്ടവന് പിറന്നാള്‍ ആശംകള്‍ നേരുന്നു. എല്ലാം നിനക്ക് അറിയാവുന്നതിനാല്‍ എനിക്കൊന്നും പറയേണ്ട ആവശ്യമില്ല. അനുഗ്രഹങ്ങള്‍ ഉണ്ടാവട്ടെ. എന്തായാലും ഈ ആശംസാ പോസ്റ്റ് പ്രിയയുടെയും റോഷന്റെയും ആരാധകര്‍ ഏറ്റെടുത്തു വൈറലാക്കിക്കഴിഞ്ഞു. Happy birthday to my favourite 🚻 I needn’t say anything, Because you know it all. Stay blessed! @roshan_abdul_rahoof 💙…

Read More