ഫഹദ് ഫാസില്‍ അച്ഛനാകുന്നു? താരദമ്പതികള്‍ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പോയിരുന്നു; പൊതുപരിപാടികളില്‍ നിന്നും ഫഹദ് മാറി; കാര്യങ്ങള്‍ തുറന്നു പറഞ്ഞ് നസ്രിയ

NUZ600മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളെല്ലാം പിതാവായ വര്‍ഷമാണ് ഇത്. നിവിന്‍ പോളി, ആസിഫ് അലി, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ക്കു പിന്നാലെ ഫഹദ് ഫാസിലും അച്ഛനാകുന്നുവെന്ന് വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു. ഫഹദും നസ്രിയയും കഴിഞ്ഞ ദിവസം ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയിരുന്നുവെന്നും ഇരുവരോടും അടുത്തവൃത്തങ്ങള്‍തന്നെ ഇക്കാര്യം സ്ഥിരീകരിച്ചെന്നുമായിരുന്നു വാര്‍ത്തയില്‍ പറഞ്ഞിരുന്നത്.

കഴിഞ്ഞ ആഴ്ച ദമ്പതികളെ സന്ദര്‍ശിക്കാന്‍ കുടുംബാംഗങ്ങള്‍ ഫ്ഌറ്റിലെത്തിയതോടെ കഥയ്ക്കു നിറം വയ്ക്കുകയും ചെയ്തു. മാത്രമല്ല കഴിഞ്ഞ ദിവസങ്ങളില്‍ പൊതുപരിപാടികളില്‍ നിന്നും ഫഹദ് മാറിയിരുന്നതും ആളുകളുടെ സംശയം ഇരട്ടിയാക്കി. വാര്‍ത്ത പുറത്തുവന്നതോടെ ഫഹദിനെയും നസ്രിയയെയും ആരാധകര്‍ ആശംസകള്‍ കൊണ്ടുമൂടുകയും ചെയ്തു. നസ്രിയയുടെ ഫെയ്‌സ്ബുക്ക് പേജിലും പിറക്കാന്‍ പോകുന്ന കുഞ്ഞിനെക്കുറിച്ചായിരുന്നു ആരാധകരുടെ സംസാരം. ഒരു ഓണ്‍ലൈന്‍ മാധ്യമം കൊടുത്ത വാര്‍ത്തയില്‍ നസ്രിയ തന്നെ മറുപടിയുമായി രംഗത്തെത്തുകയായിരുന്നു. സ്വന്തം ഫേസുബുക്ക് പേജില്‍ എല്ലാത്തിനും ചേര്‍ത്ത് ഒരു സുന്ദരന്‍ മറുപടിയും നല്‍കി. ഒരു വിഡിയോ സന്ദേശത്തിലൂടെയായിരുന്നു നസ്രിയയുടെ മറുപടി. എന്തായാലും വീഡിയോ വൈറലായെന്നു പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ…

Related posts