എന്തിനാ മോളെ ഇങ്ങനെ ഗതിയില്ലാത്തവരുമായി കൂട്ടുകൂടുന്നത് ! നിക് ജോനാസിന്റെ പിതാവ് വന്‍ കടക്കെണിയില്‍; പ്രിയങ്ക സഹായിക്കണമെന്ന് ആരാധകര്‍…

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ ഭാവി അമ്മായിയച്ചന്‍ വന്‍ കടക്കെണിയില്‍. പ്രിയങ്കയുടെ പ്രതിശ്രുത വരനും അമേരിക്കന്‍ ഗായകനുമായ നിക് ജോനാസിന്റെ പിതാവ് പോള്‍ ജോനാസാണ് വന്‍ സാമ്പത്തിക ബാധ്യതയില്‍ പെട്ടിരിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് കമ്പനി ഉടമയായ പോളിന് എട്ടു കോടിയോളം രൂപയുടെ കടമുണ്ടെന്നും അദ്ദേഹം കടുത്ത പ്രതിസന്ധിയില്‍ ആണെന്നും അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നിക്കിന്റെ പിതാവിനെ സഹായിക്കാന്‍ കോടീശ്വരിയായ പ്രിയങ്ക മുന്നോട്ടു വരണമെന്ന ആവശ്യമുയര്‍ന്നിരിക്കുകയാണ്.

കടം വീട്ടാനായി ന്യൂ ജേഴ്‌സിയിലെ തങ്ങളുടെ കമ്പനിയുടെ നിര്‍മ്മാണത്തിലിരിക്കുന്ന വസ്തു വില്‍ക്കാനാണ് പോളിന്റെ പദ്ധതിയെന്ന് അമേരിക്കന്‍ മാധ്യമമായ ടിഎംഇസെഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2013ല്‍ തങ്ങളുടെ ബാന്‍ഡ് പിരിയുന്നതിനു മുമ്പ് ആഗോളതലത്തില്‍ കോടികളുടെ വരുമാനമായിരുന്നു ഇവര്‍ക്കുണ്ടായിരുന്നത്. എന്നാല്‍ പിന്നീട് എല്ലാവരും സ്വന്തമായ മേഖലകളിലേക്ക് പോകുകയായിരുന്നു. നിക് ജൊനാസിന് 25 മില്ല്യണ്‍ ഡോളറിന്റെ(177 കോടിക്കു മുകളില്‍) ആസ്തിയുണ്ടെന്നാണ് പറയപ്പെടുന്നത്. അതിനാല്‍ പിതാവിനെ സാമ്പത്തികമായി സഹായിക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്നും ഗായകന്റെ ആരാധകര്‍ പറയുന്നു.സോളോ ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ തന്നെയാണ് നിക് തന്റെ സമ്പത്തും കരിയറും ഉയര്‍ത്തിയത്. അഭിനയത്തിലേക്കും നിക് ചുവടുവച്ചിട്ടുണ്ട്.

നിക്കും പ്രിയങ്കയും തമ്മിലുള്ള വിവാഹ നിശ്ചയം ഇക്കഴിഞ്ഞ ഓഗസ്റ്റ് 18നായിരുന്നു. തങ്ങളുടെ ബന്ധം ഔദ്യോഗികമാക്കുന്നതിനു മുമ്പും ഇരുവരേയും പലയിടങ്ങളിലും വച്ച് പാപ്പരാസികളും ആരാധകരും ഒരുമിച്ച് കണ്ടിട്ടുണ്ട്. വിവാഹ നിശ്ചയത്തിനു ശേഷം മുംബൈയിലെ തന്റെ വസതിയില്‍ പ്രിയങ്ക അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി വിരുന്നൊരുക്കിയിരുന്നു.
പ്രിയങ്കയുടേയും നിക്കിന്റേയും വിവാഹ തീയതി ഇനിയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

Related posts